Connect with us

kerala

അഴിമതി ക്യാമറ ആരോപണത്തില്‍ മറുപടി പറയേണ്ടത് എം.വി ഗോവിന്ദനല്ല, മുഖ്യമന്ത്രി: വി.ഡി സതീശന്‍

ഏട്ടന്റെ പീടികയില്‍ പോയി ചോദിക്കണമെന്ന മറുപടിയല്ല നല്‍കേണ്ടതെന്ന്‌  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

എ.ഐ ക്യാമറ വിവാദത്തില്‍  വേണ്ടത് എം.വി ഗോവിന്ദന്റെയല്ല, മുഖ്യമന്ത്രിയുടെ മറുപടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ്  കൊള്ള നടത്തിയത്. മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയുമ്പോള്‍ ഏട്ടന്റെ പീടികയില്‍ പോയി ചോദിക്കണമെന്ന മറുപടിയല്ല നല്‍കേണ്ടതെന്ന്‌  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

സ്വന്തം വീട്ടിലെ കാര്യത്തെ കുറിച്ചല്ല ചോദിച്ചത്. ജനങ്ങളുടെ പണമാണ് കൊള്ളയടിച്ചത്. സര്‍ക്കാരിന് ഒരു പണവും ചെലവായില്ലെന്ന വിചിത്രമായ പ്രസ്താവനയാണ് എം.വി ഗോവിന്ദന്‍ നടത്തിയത്. കേരളത്തിലെ റോഡപകടങ്ങള്‍ കുറയ്ക്കാന്‍ പ്രസാഡിയോയും എസ്.ആര്‍.ഐ.ടിയും 232 കോടി മുടക്കി കേരളത്തില്‍ 726 ക്യാമറകള്‍ സൗജന്യമായി സ്ഥാപിച്ചതു പോലെയാണ് എം.വി ഗോവിന്ദന്‍ പറയുന്നതെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
അങ്ങനെയാണെങ്കില്‍ ആരോപണങ്ങള്‍ പിന്‍വലിച്ച് ഈ കമ്പനികളുടെ എം.ഡിമാര്‍ക്ക് സ്വീകരണം നല്‍കാം. ജനങ്ങളുടെ പോക്കറ്റടിച്ചുണ്ടാക്കുന്ന ആയിരം കോടി രൂപയാണ് സര്‍ക്കാര്‍ ഈ കറക്ക് കമ്പനികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പിഞ്ച് കുഞ്ഞിനെ ബൈക്കില്‍ കൊണ്ടു പോയാല്‍ പോലും പിഴ ഈടാക്കും. ഇങ്ങനെ തട്ടിയെടുക്കുന്ന ആയിരം കോടിയില്‍ നിന്നാണ് കമ്മീഷനും കൊള്ളമുതലുമൊക്കെ നല്‍കുന്നത്. എത്ര വിചിത്രമായ വാദമാണ് എം.വി ഗോവിന്ദന്‍ ഉന്നയിക്കുന്നത്. ആരാണ് ഇവര്‍ക്ക് ഇതൊക്കെ എഴുതിക്കൊടുക്കുന്നത്? പ്രതിപക്ഷ നേതാവും രമേശ് ചെന്നിത്തലയും രണ്ട് തുകയാണ് പറഞ്ഞതെന്നാണ് അടുത്ത ആരോപണം. 232 കോടിയുടെ പദ്ധതിയില്‍ 132 കോടിയുടെ അഴിമതി നടന്നെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. ചെലവഴിക്കാത്ത 66 കോടി കൂടി ഉള്‍പ്പെടുത്തിയതാണ് ഈ കണക്ക്. ഈ തുകയുടെ പകുതിയും കമ്മീഷന് വേണ്ടി നീക്കിവച്ചിരിക്കുകയാണ്. ഇപ്പോള്‍ ടെന്‍ഡര്‍ കൊടുത്ത 151 കോടിയില്‍ 100 കോടിയുടെ അഴിമതിയെന്നാണ് ഞാന്‍ പറഞ്ഞത്. ഞങ്ങള്‍ രണ്ട് പേരും പറഞ്ഞ കണക്ക് ഒന്നുതന്നെയാണ്. ഞങ്ങള്‍ പറഞ്ഞതെല്ലാം ഒന്നു തന്നെയാണ്. ഒരു വ്യത്യാസവുമില്ല. എല്ലാ പണവും ഒരു പെട്ടിയിലേക്കാണ് പോകുന്നത്. ഗവേഷണം നടത്തിയാണ് അഴിമതി നടത്തുന്നത്. എന്നിട്ടാണ് മറുപടി നല്‍കാന്‍ പാര്‍ട്ടി സെക്രട്ടറിയെ വിട്ടത്. ഇതേക്കുറിച്ച് പാര്‍ട്ടി സെക്രട്ടറിക്ക് ഒരു അന്തവും കുന്തവുമില്ല. എം.വി ഗോവിന്ദന്‍ ബലിയാടിനെ പോലെ മുന്നില്‍ നിന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും ചെയ്ത അഴിമതിയെ പ്രതിരോധിക്കുകയാണ്. ഇതുപോലുള്ള ആളുകള്‍ മുഖ്യമന്ത്രിയായി ഇരിക്കുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിക്ക് ഇതൊക്കെ ചെയ്യേണ്ടി വരും. ആരോപണം ഉയരുമ്പോള്‍ എനിക്ക് പറയാന്‍ മനസില്ലെന്നു പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വീട്ടിലെ പറമ്പില്‍ വേലി കെട്ടിയ കാര്യമല്ല ഞങ്ങള്‍ ചോദിക്കുന്നത്.

അതേസമയം, ബി.ജെ.പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയില്ലായിരുന്നെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പുറമെ ആരോക്കെ ജയിലില്‍ പോകുമെന്ന് കാണാമായിരുന്നു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നു ആസ്ഥാനം. ഇപ്പോള്‍ ലൈഫ് മിഷന്‍ കോഴയിലും അതേ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലാണ്. മുഖ്യമന്ത്രിയാണ് ലൈഫ് മിഷന്‍ ചെയര്‍മാന്‍. ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കിയത് കൊണ്ടാണ് മുഖ്യമന്ത്രി ജയിലില്‍ പോകാതിരുന്നത്. ചെയര്‍മാന്റെ ഉത്തരവാദിത്തമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍വഹിച്ചത്. മുഖ്യമന്ത്രി അറിയാതെയാണ് ഇത് ചെയ്തതെന്നാണ് പറയുന്നതെങ്കില്‍ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല. ലൈഫ് മിഷന്‍ അഴിമതിയും സ്വര്‍ണക്കടത്തും എ.ഐ ക്യാമറ ഇടപാടും മുഖ്യമന്ത്രി അറിയാതെയാണോ ചെയ്തത്? സ്വന്തം പ്രിന്‍സിപ്പില്‍ സെക്രട്ടറി ജയിലില്‍ കിടക്കുമ്പോഴാണ് ആരോപണം ഉന്നയിച്ചിട്ട് എന്തായെന്ന് ചോദിക്കുന്നതെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് രാത്രി ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കാറ്റ് മുന്നറിയിപ്പ്

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രാത്രി അഞ്ച് ജില്ലകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

സാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം: സാദിഖലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട്: നാടിന്റെ സാഹോദര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ യുവത്വം കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവസമൂഹത്തിന്റെ ഇടപെടലുകളെ പൊതുസമൂഹം വളരെ പ്രതീക്ഷയോടെ കാണുന്നത്. കലുഷിതമായ കാലമാണിത്. അരാജകത്വത്തിനും അരാഷ്ട്രീയ വാദത്തിനുമെതിരെ യുവസമൂഹം ഇടപെടണം. ജനാധിപത്യ മാര്‍ഗത്തിലും അതിര് വിടാതെയുമാണ് പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടത്. നാടിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തണം. രാജ്യതാല്‍പര്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ യുവസമൂഹം ആലോചിക്കണം.

കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഭരണഘടന സബ് കമ്മിറ്റി കണ്‍വീനറുമായ ഗഫൂര്‍ കോല്‍ക്കളത്തില്‍ അവതരിപ്പിച്ച ഭരണഘടന കരടിന് കൗണ്‍സില്‍ അംഗീകാരം നല്‍കി. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.

Continue Reading

kerala

എറണാകുളത്ത്‌ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു

സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും

Published

on

കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി സ്വദേശികളായ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും.

Continue Reading

Trending