Connect with us

kerala

‘മന്ത്രി റിയാസ് പരാതിഎഴുതിനല്‍കാന്‍ പറഞ്ഞു, അബ്ദുറഹ് മാന്‍ തട്ടിക്കയറി ‘

ദുരന്തം സംഭവിച്ച് തിങ്ങിക്കൂടിയവരോട് പരാതിക്കാരന് പറയാനുള്ളത് ഇതൊക്കെയായിരുന്നു.

Published

on

താനൂരില്‍ ബോട്ടപകടത്തില്‍ 22 പേരുടെ മരണത്തിനിടയാക്കിയത് സര്‍ക്കാരിന്റെ അനാസ്ഥയെന്നതിന് തെളിവ്.    മന്ത്രിമാരോട് പറഞ്ഞു, കാര്യമുണ്ടായില്ല; ബോട്ടിനെക്കുറിച്ച് പരാതിക്കാരന്‍ . ബോട്ട് സജ്ജമല്ലെന്ന് പരാതിയുമായി പലതവണ മന്ത്രിമാരെയടക്കം സമീപിച്ചതായാണ് പരാതിക്കാരന്‍ പറയുന്നത്. ഇതിന്റെ വീഡിയോ വൈറലായി. തന്നെ മാനസികരോഗിയാക്കി. പൊലീസിനെ വിളിച്ചപ്പോള്‍ ഒഴിഞ്ഞുമാറിയെന്നും കലക്ടറോട് പരാതിപ്പെട്ടെന്നും അദ്ദേഹം പറയുന്നു. മന്ത്രി റിയാസ് എഴുതിതരാന്‍ പറഞ്ഞ് അത് നല്‍കിയെങ്കിലും മറുപടി കിട്ടിയില്ല. മന്ത്രി അബ്ദുറഹ്മാന്‍ തന്നോട്തട്ടിക്കയറിയെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസം കൊണ്ടാണ് ബോട്ടിന് നമ്പര്‍ കിട്ടിയത്. ദുരന്തം സംഭവിച്ച് തിങ്ങിക്കൂടിയവരോട് പരാതിക്കാരന് പറയാനുള്ളത് ഇതൊക്കെയായിരുന്നു.മുഹാജിദ് എന്നയാളാണ് പരാതിക്കാരന്‍

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എല്ലാ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും

Published

on

സംസ്ഥാനത്തെ എല്ലാ വിഭാഗം റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പെര്‍മിറ്റുള്ള മത്സ്യബന്ധനയാനങ്ങള്‍ക്കും ഈ മാസം മുതല്‍ മണ്ണെണ്ണ വിതരണം ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വിഹിതത്തില്‍ നിന്നാണ് മണ്ണെണ്ണ വിതരണം ചെയ്യുന്നത്.

5676 കിലോ ലിറ്റര്‍ മണ്ണെണ്ണയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 5088 കിലോ ലിറ്റര്‍ മണ്ണെണ്ണ റേഷന്‍ കടകള്‍ വഴിയും ബാക്കിയുള്ള വിഹിതം ജൂണ്‍ മാസത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ക്കും നല്‍കും. മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ലിറ്ററും പിങ്ക്, നീല, വെള്ള എന്നീ കാര്‍ഡുകള്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള വിഹിതമാണ് ഈ മാസം ലഭിക്കുക.

വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും. സംസ്ഥാനത്ത് മഞ്ഞ, നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു വര്‍ഷമായും മറ്റ് കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു വര്‍ഷത്തിലേറെയായും മണ്ണെണ്ണ വിതരണം ചെയ്തിരുന്നില്ല. നിലവില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് മാത്രമാണ് മണ്ണെണ്ണ നല്‍കുന്നത്.

Continue Reading

kerala

മാനന്തവാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു

വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം.

Published

on

വയനാട്: വയനാട് മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. വാളാട് പുലിക്കാട്ട് കടവ് പുഴയിലാണ് സംഭവം. വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. വൈകിട്ട് നാലരയോടെയാണ് അപകടം.

കുളിക്കാന്‍ ഇറങ്ങിയ സമയത്ത് അബദ്ധത്തില്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഇരുവരെയും മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി

ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുക ഉയര്‍ന്നുണ്ടായ അപകടത്തില്‍ വീഴ്ച സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പുതിയ ബ്ലോക്കിലെ മൂന്നു നിലകളിലും രോഗികളെ പ്രവേശിപ്പിച്ചെന്നും അത് പാടില്ലായിരുന്നെന്നും മന്ത്രി പറഞ്ഞു. ആറാം നിലയില്‍ മെഷീനുകള്‍ കണക്ട് ചെയ്യുമ്പോള്‍ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുമ്പോഴാണ് അപകടമുണ്ടായതെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം മെഡിക്കല്‍ കോളജിലെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചെന്ന് എം.കെ രാഘവന്‍ എംപി അറിയിച്ചു. രണ്ടാമതും പുക ഉയര്‍ന്നത് ഗുരുതരവിഷയമാെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയര്‍ന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണം. ഈ സമയത്ത് രോഗികള്‍ ആരുമില്ലെന്ന മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ വാദം തള്ളി രോഗികള്‍ രംഗത്തെത്തിയിരുന്നു.

Continue Reading

Trending