Connect with us

kerala

എത്ര വലിയ താരമായാലും ലഹരി ഉപയോഗിച്ചാൽ മാറ്റിനിർത്തും ; പൊലീസ് പരിശോധന സ്വാഗതം ചെയ്ത് ഫിലിം ചേംബർ

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയതായും സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ പറഞ്ഞിരുന്നു

Published

on

സിനിമാ സെറ്റുകളിൽ ലഹരി മരുന്ന് ഉപയോഗം തടയാനുള്ള പൊലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബർ. എത്ര വലിയ താരമായാലും ലഹരി ഉപയോഗിച്ചാൽ മാറ്റിനിർത്തുമെന്നും സിനിമാ സെറ്റിലെ ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിർമ്മാതാവ് ജി സുരേഷ് കുമാർ പറഞ്ഞു.ഇനിയും ഇത് വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും വിവരങ്ങൾ കിട്ടിയാൽ പൊലീസിന് കൈമാറുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്ന് നിർമ്മാതാക്കൾക്ക് അറിയാം. തത്കാലം നിർമ്മാതാക്കൾ പേരുകൾ പൊലീസിന് നൽകില്ല. എന്നാൽ വേണ്ടി വന്നാൽ കൊടുക്കും. സുരേഷ്‌കുമാർ പറഞ്ഞു.

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം തുടങ്ങിയതായും സെറ്റുകളിൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ പറഞ്ഞിരുന്നു.എന്തെങ്കിലും വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തും. പക്ഷെ ഇതുവരെ ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി രേഖപ്പെടുത്തും. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭരണഘടനയെ അവഹേളിക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരം; സന്ദീപ് വാര്യര്‍

‘ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ സജി ചെറിയാന്‍ അധികാരത്തില്‍ തുടരരുത്’

Published

on

ഭരണഘടനയെ അവഹേളിക്കുന്നതില്‍ സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരമെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണെന്നും ഇതിന്റെ ഭാഗമായാണ് ത്രിവര്‍ണ പതാക കൈയിലേന്തി കന്യാകുമാരി മുതല്‍ കശ്മീര്‍വരെ ജോഡോ യാത്ര നടത്തിയതെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ സജി ചെറിയാന്‍ അധികാരത്തില്‍ തുടരരുതെന്നും മന്ത്രിയും ചെങ്ങന്നൂരിലെ ബി.ജെ.പി.യും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

Continue Reading

kerala

ബാലഭാസ്‌കറിന്റെ മരണം; കൊലപാതകമെന്ന് പിതാവ് കെ സി ഉണ്ണി

‘സ്വര്‍ണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നില്‍’

Published

on

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കൊലപതകമെന്ന നിലപാടില്‍ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി. സ്വര്‍ണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിലെന്ന് പിതാവ് പറഞ്ഞു. ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും ഇയാള്‍ നേരത്തെ ക്രിമിനല്‍ കേസുകളിലെ പ്രതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അര്‍ജുന്‍ പൊലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ സത്യങ്ങള്‍ പുറത്തുവരുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് വ്യക്തമാക്കി.

അപകട സമയത്ത് കാര്‍ ഓടിച്ചത് ബാലഭാസ്‌കറാണെന്നാരോപിച്ച് അര്‍ജുന്‍ തങ്ങള്‍ക്കെതിരെ ത്യശൂര്‍ എംഐസിറ്റിയില്‍ കേസ് കൊടുത്തിരുന്നെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം തരണം എന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടിരുന്നെന്നും ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞു. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ അര്‍ജുന്‍ തന്നെയാണെന്ന് ഉറപ്പാണെന്നും എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സിബിഐ കൊടുത്തിരിക്കുന്നതെന്നും പിതാവ് കുറ്റപ്പെടുത്തി. സ്വര്‍ണ്ണക്കടത്തു സംഘവുമാണ് ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിലെന്നും കേസില്‍ നീതിയും ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അര്‍ജുന്‍ അറസ്റ്റിലായെങ്കിലും ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധമില്ലെന്ന നിലപാടിലാണ് പൊലീസ്. പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലാണ് ബാലഭാസ്‌ക്കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. വരുന്ന അഞ്ച് ദിവസം വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ 1-ന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു. ഇന്ന് രാവിലെ വരെ അതിതീവ്ര ന്യൂനമര്‍ദ്ദമായി (Deep Depression) തുടര്‍ന്ന് വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി കുറയും. തുടര്‍ന്ന് ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്ത് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യുനമര്‍ദ്ദമായി (Depression) ശനിയാഴ്ച രാവിലെ കരയില്‍ പ്രവേശിക്കാനാണ് സാധ്യത.

 

Continue Reading

Trending