Connect with us

kerala

ദി കേരള സ്റ്റോറി; മതം മാറ്റ ആരോപണത്തിന് തെളിവ് നല്‍കുന്നവര്‍ക്കായി ജില്ലാ തലത്തില്‍ നാളെ യൂത്ത് ലീഗ് കൗണ്ടറുകള്‍

തെളിവുകള്‍ നല്‍കുന്നതിനായി ജില്ല തലത്തില്‍ പ്രത്യേകം ഒരുക്കുന്ന കൗണ്ടറുകള്‍ നാളെ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണിവരെ സജ്ജമായിരിക്കും.

Published

on

കോഴിക്കോട്: മതം മാറി 32000 പേര്‍ സിറിയയിലേക്ക് പോയെന്ന കേരളത്തിനെതിരെ പ്രചരണം നടത്തുന്നവര്‍ക്ക് തെളിവ് സമര്‍പ്പിക്കാന്‍ യൂത്ത് ലീഗ് നാളെ ജില്ല തലത്തില്‍ കൗണ്ടറുകള്‍ വെക്കും. സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം ആണ് ജില്ലാതലത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ വെക്കുന്നത്. തെളിവ് നല്‍കുന്നവര്‍ക്ക് പാരിതോഷികമായി ഒരു കോടി രൂപ നല്‍കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ മഹിതമായ മതേതര പാരമ്പര്യത്തിന് കളങ്കപ്പെടുത്താനുള്ള ഹീനമായ ശ്രമമാണ് സിനിമയിലൂടെ സംഘ് പരിവാര്‍ നടത്തിയത്ത്. ജില്ല തലത്തില്‍ ഒരുക്കുന്ന ഓരോ കൗണ്ടറുകളും മതേതര ജനാധിപത്യ കൂട്ടായ്മയായ് മാറും.

രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘ് പരിവാറിന്റെ പിന്തുണയോടെ ഇറങ്ങുന്ന ദി കേരള സ്റ്റോറി എന്ന സിനിമയാണ് 32000 പേര് മതം മാറി സിറിയയിലേക്ക് കേരളത്തില്‍ നിന്ന് പോയെന്ന വ്യാജം ആരോപണം ഉന്നയിച്ചത്. യഥാര്‍ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ആണ് ഈ സിനിമയുടെ ചിത്രീകരണം എന്ന വാദവും ഉന്നയിക്കുകയുണ്ടായി. വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്ന ലക്ഷ്യത്തോടെ ആണ് ഈ സിനിമ ഇറക്കുന്നത്. സംഘ് പരിവാര്‍ കാലങ്ങളായി ഉയര്‍ത്തുന്ന ഈ വ്യാജ ആരോപണത്തിന് മറുപടി ആയിട്ട് കൂടിയാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഒരുകോടി രൂപ ഇനാം പ്രഖ്യാപിച്ചത്.

തെളിവുകള്‍ നല്‍കുന്നതിനായി ജില്ല തലത്തില്‍ പ്രത്യേകം ഒരുക്കുന്ന കൗണ്ടറുകള്‍ നാളെ രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 മണിവരെ സജ്ജമായിരിക്കും.കാസറഗോഡ് ജില്ല കമ്മിറ്റിയുടെ കൗണ്ടര്‍ എം. ജി റോഡിലും, കണ്ണൂരില്‍ കാല്‍ടെക്‌സ് കെ. എസ്. ആര്‍. ടി. സി ബസ്റ്റാന്റ് മുന്‍വശത്തും, വയനാട്ടില്‍ കല്പറ്റയിലെ എച്ച്.ഐ.എം.യു.പി സ്‌കൂള്‍ പരിസരത്തും, കോഴിക്കോട് ബീച്ചിലും, മലപ്പുറത്ത് കളക്ടറേറ്റ് പരിസരത്തും, പാലക്കാട് കോട്ടമൈതാനത്തും, തൃശൂരില്‍ കളക്ടറേറ്റ് പരിസരത്തും, എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷനിലുള്ള വഞ്ചി സ്‌ക്വയറിലും, ഇടുക്കിയില്‍ തൊടുപുഴ സിവില്‍ സ്റ്റേഷനു മുന്നിലും, കോട്ടയത്ത് ഗാന്ധി തിരുനക്കര ഗാന്ധി സ്‌ക്വയറിലും, ആലപ്പുഴയില്‍ ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിലും, പത്തനംതിട്ടയില്‍ പത്തനംതിട്ട മുന്‍സിപ്പല്‍ ടൗണ്‍ ഹാളിന് മുന്‍പിലും, കൊല്ലത്ത് ചിന്നക്കടയിലും, തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പരിസരത്തും ആണ് കൗണ്ടറുകള്‍ സജ്ജീകരിക്കുന്നത്.

 

 

kerala

‘ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാർ ജാമ്യം കിട്ടിയാലുടൻ കേക്കുമായി ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’: സന്ദീപ് വാര്യർ

കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

Published

on

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സംഘ്പരിവാറിന്റെ ക്രൈസ്തവസ്നേഹത്തെ പരിഹസിച്ച് സന്ദീപ് വാര്യർ. കേസിൽ മൂന്ന് വിശ്വഹിന്ദു പ്രവർത്തകർ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുൻ ബി.ജെ.പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം.

‘സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തവഭവനങ്ങളിൽ എത്തുന്നതാണ്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ പേരിലാണ് സംഘപരിവാർ പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.

വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനിൽകുമാ൪, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

സ്കൂളിൽ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് വിശ്വഹിന്ദു പ്രവർത്തകർ പ്രവർത്തകർ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ വി.എച്ച്‌.പി പ്രവർത്തകർ, പ്രധാന അധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സ്കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു.

Continue Reading

kerala

വയനാട് ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍

വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും.

Published

on

വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനുളള കരട് പദ്ധതി മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. വ്യാഴാഴ്ച പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കും. വയനാട് പുനരധിവാസ പദ്ധതിയുടെ ചര്‍ച്ച്ക്കായി ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറി പുനരധിവാസ പദ്ധതിയുടെ കരട് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിച്ചു.

ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ രണ്ട് ടൗണ്‍ഷിപ്പുകള്‍ നിര്‍മ്മിക്കും. ഒന്ന് കല്‍പ്പറ്റയിലും മറ്റൊന്ന് മേപ്പാടി നെടമ്പാലയിലുമാണ് നിര്‍മ്മിക്കുക. രണ്ട് ടൗണ്‍ഷിപ്പുകളും ഒറ്റഘട്ടമായി പൂര്‍ത്തിയാക്കാനാണ് തീരുമാനം. 1000 സ്‌ക്വയര്‍ ഫീറ്റുളള ഒറ്റനില വീടുകളാകും നിര്‍മ്മിക്കുക. 750 കോടിരൂപയാണ് എല്ലാ സൗകര്യങ്ങളോടും കൂടിയുളള ടൗണ്‍ഷിപ്പുകള്‍ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ വിവരങ്ങലും കരട് പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ചു.

സഹായ വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും. 50 വീടുകള്‍ മുതല്‍ വാഗ്ദാനം ചെയ്തവരെ പ്രധാന സ്പോണ്‍സര്‍മാരായി കണക്കാക്കും. പുനരധിവാസ പദ്ധതി അടുത്ത വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും.

Continue Reading

kerala

‘മേയര്‍ തികഞ്ഞ പരാജയം’; സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം

എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

Published

on

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരവും ധാര്‍ഷ്ട്യവുമാണെന്നും ആര്യാ രാജേന്ദ്രന്‍ തികഞ്ഞ പരാജയമാണെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശിച്ചു. ഈ സ്ഥിതിയിലാണെങ്കില്‍ നഗരസഭ ഭരണം ബിജെപി പിടിച്ചെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.

സമ്മേളനത്തില്‍ എസ്എഫ്ഐക്കെതിരെയും രൂക്ഷവിമര്‍ശനമുയര്‍ന്നു. എസ്എഫ്ഐ അക്രമകാരികളുടെ സംഘടനയായി മാറിയെന്നും ഡിവൈഎഫ്‌ഐ നിര്‍ജ്ജീവമായെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു.

 

Continue Reading

Trending