Connect with us

News

ട്രെയിനില്‍ ബഹളം വെച്ചയാളെ സഹയാത്രികന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

കഴുത്തിന് ചുറ്റി പിടിച്ചിരിക്കുന്നതിനാല്‍ ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് വിവരം.

Published

on

ന്യൂയോര്‍ക്കില്‍ ട്രെയിനില്‍ ബഹളം വെച്ചയാളെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. ട്രെയിനില്‍ ഉണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ വൈയറലായി. മരിച്ചയാളുടെ പേരും വിവരവും പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കൃത്യം നടത്തിയ ആളെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു.

ഒരാള്‍ ട്രെയിനില്‍ കയറുകയും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ബഹളം വയ്ക്കാനും ശല്യപ്പെടുത്താനും തുടങ്ങി. ഇതിന് പിന്നാലെ ഇയാള്‍ ബഹളം വെച്ച ആളുടെ കഴുത്തിന്‍ ചുറ്റി പിടിച്ചു. കഴുത്തിന് ചുറ്റി പിടിച്ചിരിക്കുന്നതിനാല്‍ ശ്വാസം മുട്ടിയാണ് മരിച്ചത് എന്നാണ് വിവരം.

kerala

കെ കെ ശൈലജയെ പോളിറ്റ് ബ്യൂറോയില്‍ പരിഗണിച്ചില്ല

പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ എഐഡിഡബ്ബ്യൂഎ ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്‌ളയും തമിഴ്‌നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്.

Published

on

17 അംഗ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 7 പേര്‍ പ്രായപരിധിയില്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കെ.കെ ശൈലജ തല്‍സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷ അണഞ്ഞു. കേരളത്തില്‍ നിന്ന് പുതുതായി ആരും പിബിയില്‍ ഉണ്ടായേക്കില്ല. പി ബിയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചില്ല.

പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ എഐഡിഡബ്ബ്യൂഎ ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്‌ളയും തമിഴ്‌നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്. പ്രായപരിധിയില്‍ നിന്ന് ഒഴിവായാലും എഐഡിഡബ്ബ്യൂഎ അഖിലേന്ത്യാ അധ്യക്ഷയായതിനാല്‍ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയേക്കും.

പിബിയില്‍ നിലവിലുള്ള നേതാക്കളായ പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍, എം എ ബേബി എന്നിവര്‍ തുടരും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു എം വി ഗോവിന്ദനെ പിബിയില്‍ ഉള്‍പ്പെടുത്തിയത്.

Continue Reading

india

രാമാനവമിക്ക് മുന്നോടിയായി നടന്ന റാലിയിൽ ആയുധം വീശി തീവ്ര ഹിന്ദുത്വ സംഘടന; സംഭവം ബംഗാളില്‍

റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ സംഘാടകർക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു.

Published

on

പശ്ചിമ ബംഗാളിൽ രാമാനവമിക്ക് മുന്നോടിയായി നടന്ന റാലിയിൽ ആയുധം വീശി തീവ്ര ഹിന്ദുത്വ സംഘടന. രാമനവമിക്ക് ഒരു ദിവസം മുമ്പ് ഹൗറയിൽ നടന്ന റാലിയിലാണ് സംഭവം. റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ സംഘാടകർക്ക് അനുമതിയില്ലെന്ന് പൊലീസ് പറഞ്ഞു.

മുൻകാലങ്ങളിൽ രാമനവമിക്കിടെ ഉണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഞാറാഴ്ച (ഏപ്രിൽ 6 ) നടക്കുന്ന രാമാനവമി ആഘോഷങ്ങളിൽ അക്രമ സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കാൻ ഭരണകൂടം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കൊൽക്കത്ത ഹൈക്കോടതി അഞ്ജനി പുത്ര സേന എന്ന ഹിന്ദുത്വ സംഘടനയ്ക്ക് രാമനവമി ഘോഷയാത്ര നടത്താൻ അനുമതി നൽകിയിരുന്നു. പിന്നാലെ ഇവർ നടത്തിയ റാലിയിലാണ് ആയുധങ്ങൾ വീശിയത്. എന്നാൽ റാലിയിൽ ആയുധങ്ങൾ കൊണ്ടുവരാൻ പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു.

പൊലീസ് ഇക്കാര്യം അന്വേഷിച്ച് വരികയാണെന്നും നടപടിയെടുക്കുമെന്നും ഹൗറയിലെ സൗത്ത് ഡി.സി.പി സുരീന്ദർ സിങ് പറഞ്ഞു. ‘പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്. ശനിയാഴ്ച വൈകുന്നേരം ഹൗറയിലെ സംക്രയിൽ നടന്ന രാമനവമി റാലിയിൽ ആയുധങ്ങൾ വീശിയതിന് സംഘാടകർക്കെതിരെ പൊലീസ് നിയമനടപടി സ്വീകരിക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

സംഭവത്തിന് പിന്നാലെ പൊലീസ് കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ പൊലീസ്, 29 മുതിർന്ന ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിന്യസിച്ചു. ഹൗറ, ബാരക്പൂർ, ചന്ദനഗർ, മാൾഡ, ഇസ്‌ലാംപൂർ, അസൻസോൾ-ദുർഗാപൂർ, സിലിഗുരി, ഹൗറ റൂറൽ, മുർഷിദാബാദ്, കൂച്ച് ബെഹാർ എന്നിവിടങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

കൊൽക്കത്തയിൽ, സമാധാനം നിലനിർത്താൻ കർശനമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൊൽക്കത്തയിൽ മാത്രം ഏകദേശം 4,000 പൊലീസുകാരെ വിന്യസിക്കുമെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.

രാമനവമി ആഘോഷങ്ങൾ സംസ്ഥാനത്തുടനീളം സമാധാനപരമായി ആഘോഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യമായ സുരക്ഷാ സേനയെ വിന്യസിക്കാനും സുരക്ഷാ സംവിധാനം സജീവമാക്കാനും രാജ്ഭവൻ പശ്ചിമ ബംഗാൾ സർക്കാരിനോട് നിർദേശിച്ചിട്ടുണ്ടെന്ന് ഗവർണർ സി.വി. ആനന്ദ ബോസ് പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ മഴക്കെടുതി; മരണം രണ്ടായി

ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു

Published

on

സംസ്ഥാനത്ത് വേനല്‍ മഴയില്‍ മരണം രണ്ടായി. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ചാത്തമംഗലം താത്തൂര്‍ എറക്കോട്ടുമ്മല്‍ ഫാത്തിമ ആണ് മിന്നലേറ്റ് മരിച്ചത്. വൈകിട്ടോടെയായിരുന്നു അപകടം. ഇന്ന് ആറ് ജില്ലകളിലും നാളെ നാല് ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്.

ഇടുക്കിയില്‍ കനത്ത മഴയില്‍ കല്ലും മണ്ണും ദേഹത്ത് വീണ് ഒരാള്‍ മരിച്ചു. തമിഴ്നാട് സ്വദേശി അയ്യാവാണ് മരിച്ചത്. അയ്യപ്പന്‍ കോവിലിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മുകളില്‍ നിന്ന് കല്ല് ഉരുണ്ട് അയ്യാവുവിന്റെ ദേഹത്ത് വീഴുകയായിരുന്നു.

കോട്ടയം മുണ്ടക്കയത്ത് ഏഴ് തൊഴിലാളികള്‍ക്ക് മിന്നലേറ്റു. മൂന്നുമണിയോടെ വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. അതേസമയം, ഇടുക്കിയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. നെടുങ്കണ്ടം പ്രകാശ്ഗ്രാം സ്വദേശി ശശിധരന്റെ വീടാണ് തകര്‍ന്നത്. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. പത്തനംതിട്ടയില്‍ കനത്ത മഴയെ തുടര്‍ന്ന് അബാന്‍ മേല്‍പ്പാലത്തിനു സമീപത്തെ കാനറ ബാങ്കില്‍ വെള്ളം കയറി. നഗരത്തില്‍ വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.

Continue Reading

Trending