Connect with us

kerala

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: കൊച്ചിയില്‍ രണ്ട് ദിവസം ഗതാഗത നിയന്ത്രണം

തിങ്കള്‍ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളില്‍ കൊച്ചി സിറ്റിയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

Published

on

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തിങ്കള്‍ (24.04.2023), ചൊവ്വ(25.04.2023) ദിവസങ്ങളില്‍ കൊച്ചി സിറ്റിയില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

തിങ്കള്‍ (24.04.2023) ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂര്‍ , വൈറ്റില വഴിയും ഇടക്കൊച്ചി, അരൂര്‍ വഴിയും NH ല്‍ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്.

ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ബിഒടി (BOT ) ഈസ്റ്റില്‍ നിന്നും തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂര്‍, വൈറ്റില വഴി പോകേണ്ടതാണ്.തേവര ഫെറി ഭാഗത്ത് നിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

എറണാകുളത്ത് നിന്നും പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങള്‍ കുണ്ടന്നൂര്‍, അരൂര്‍ വഴി പോകേണ്ടതാണ്.
പള്ളിമുക്ക് ഭാഗത്ത് നിന്നു തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്.

മറൈന്‍ ഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ബിറ്റി എച്ച് ല്‍ നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ് . എറണാകുളം ഭാഗത്ത് നിന്നു പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സര്‍വ്വീസ് ബസുകള്‍ പള്ളിമുക്കില്‍ നിന്നും തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂര്‍, അരൂര്‍ വഴി പോകേണ്ടതാണ്.

ചൊവ്വ (25.04.2023 ) രാവിലെ 8 മുതല്‍ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലന്‍ഡ് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.വാഹനങ്ങള്‍ തേവര ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്ടതാണ്.പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങള്‍ ബിഒടി(BOT) ഈസ്റ്റില്‍ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്.

തൃശ്ശൂര്‍ ഭാഗത്ത് നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങള്‍ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പന്‍ ഗ്രൗണ്ട്, കണ്ടെയ്‌നര്‍ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
ആലപ്പുഴ,കോട്ടയം, ഇടുക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ തേവര ഫെറി ജംഗ്ഷനില്‍ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട്ട് ഈസ്റ്റര്‍ റോഡില്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും, ഇന്ദിരാഗാന്ധി റോഡിലും പാര്‍ക്ക് ചെയ്യേണ്ടതാണ്.

 

kerala

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഒ.നൗഷാദിനെയാണ്‌ സസ്‌പെന്‍ഡ് ചെയ്തത്

Published

on

ആദിവാസി വയോധികയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവം; ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

വയനാട്: ആംബുലന്‍സ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ആദിവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയ സംഭവത്തില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. അന്വേഷത്തിന് ശേഷമാണ് ഒ.നൗഷാദിനെ സസ്‌പെന്‍ഡ് ചെയ്തത്. ട്രൈബല്‍ പ്രമോട്ടര്‍ മഹേഷ് കുമാറിനെനേരത്തെ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ആദിവാസി വിഭാഗത്തില്‍പ്പെട്ട ട്രൈബല്‍ പ്രമോട്ടറെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് െ്രെടബല്‍ പ്രമോട്ടര്‍മാര്‍ സമരം ആരംഭിക്കുകയും ചെയ്തിരുന്നു. ട്രൈബല്‍
പ്രമോട്ടറെ ബലിയാടാക്കി മറ്റുചിലരെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇവര്‍ ആരോപിച്ചിരുന്നു.

ആദിവാസി വയോധിക മരിച്ചതിന് ശേഷം ആംബുലന്‍സിന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ആംബുലന്‍സിന് വേണ്ടി കാത്തിരുന്നിട്ടും ലഭിക്കാതെ വന്നതോടെയാണ് മൃതദേഹം ഓട്ടോയില്‍ കൊണ്ടുപോയത്. ഇതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Continue Reading

kerala

സിനിമ മേഖലയിലെ ചൂഷണം; നോഡല്‍ ഓഫീസറുടെ അധികാരപരിധി വര്‍ധിപ്പിച്ച് ഹൈക്കോടതി

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം

Published

on

സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേകാന്വേഷണ സംഘത്തിന് പരാതി നല്‍കാമെന്ന് ഹൈക്കോടതി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാത്തവര്‍ക്കും പുതിയ പരാതികള്‍ നോഡല്‍ ഓഫീസര്‍ക്ക് മുന്നില്‍ ജനുവരി 31 വരെ നല്‍കാം.

ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയുണ്ടായാല്‍ സമീപിക്കാന്‍ നിയോഗിക്കപ്പെട്ട നോടല്‍ ഓഫീസറുടെ അധികാരപരിധി വര്‍ധിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവുകള്‍. പരാതികള്‍ ഇനി മുതല്‍ നോഡല്‍ ഓഫീസര്‍ക്കും കൈമാറാം. സാക്ഷികള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ നോഡല്‍ ഓഫീസര്‍ ഇക്കാര്യം പ്രത്യേകാന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 50 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തുവെന്നും 4 കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Continue Reading

kerala

അംബേദ്ക്കർ പരാമർശം: അമിത്ഷാ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

രാജി വച്ചില്ലെങ്കിൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്ന് അമിത് ഷായെ പുറത്താക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

Published

on

അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവയ്ക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. രാജി വച്ചില്ലെങ്കിൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ നിന്ന് അമിത് ഷായെ പുറത്താക്കണമെന്നും കൊടിക്കുന്നിൽ പറഞ്ഞു.

അംബേദ്ക്കർക്കെതിരായ പരാമർശത്തിൽ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.  അമിത് ഷായുടെ രാജി വരെ കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യവ്യാപകമായി പ്രതിഷേധിക്കാൻ കോൺഗ്രസ് കമ്മിറ്റികൾക്ക് എഐസിസി നിർദേശം നൽകി. അതേസമയം പാര്ലമെന്റിന്റെ പുറത്ത്  പ്രതിപക്ഷം പ്രതിഷേധിച്ചു.

Continue Reading

Trending