Connect with us

News

ഐ.പി.എല്‍: ലക്‌നൗ ഇന്ന് ഗുജറാത്തിനെതിരെ

മല്‍സരം വൈകീട്ട് 3-30 ന്.

Published

on

ലക്‌നൗ: രാജസ്ഥാന്‍ റോയല്‍സുകാരെ മറിച്ചിട്ട ലക്‌നൗ സൂപ്പര്‍ ജയന്റസിന് ഇന്ന് സ്വന്തം വേദിയില്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് പ്രതിയോഗികള്‍. മല്‍സരം വൈകീട്ട് 3-30 ന്. രാത്രി പോരാട്ടത്തില്‍ വാംഖഡെയില്‍ മുന്‍ ചാമ്പ്യന്മാരായ പഞ്ചാബ് കിംഗ്‌സുമായി കളിക്കും. നിലവില്‍ പോയിന്റ് ടേബിളില്‍ റോയല്‍സിന് പിറകില്‍ രണ്ടാമതാണ് ലക്‌നൗ. ഇന്ന് സ്വന്തം വേദിയില്‍ ജയിക്കാനായാല്‍ കെ.എല്‍ രാഹുലിന്റെ സംഘത്തിന് ഒന്നാം സ്ഥാനം നേടാനാവും. ഇന്ന് ക്വിന്റണ്‍ ഡി കോക്കിന് ടീമിലിടമുണ്ടാവുമോ എന്നതാണ് ആരാധകരുടെ ചോദ്യം. ടീമിലെത്തിയിട്ടും ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന് ഇത് വരെ പ്ലെയിംഗ് ഇലവനില്‍ അവസരം കിട്ടിയിട്ടില്ല. തുടക്കത്തിലെ വിജയങ്ങള്‍ക്ക്് ശേഷം ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് തുടര്‍ച്ചയായി തോറ്റു. നാലാം സ്ഥാനത്താണിപ്പോള്‍.

വിജയ വഴിയില്‍ തിരികെയെത്തിയ ആത്മവിശ്വാസത്തിലാണ് മുംബൈ. കളിച്ച അഞ്ച് മല്‍സരത്തില്‍ മൂന്നിലും ജയിച്ച് ഇപ്പോല്‍ ആറാം സ്ഥാനത്താണ് രോഹിത് ശര്‍മയുടെ ടീം. അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ തന്നെ ഇന്നും പുതിയ പന്തില്‍ വരുമ്പോള്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന സുചനയാണ് നായകന്‍ നല്‍കിയത്. പരുക്കില്‍ നിന്നും മുക്തനായ ജോഫ്രെ ആര്‍ച്ചര്‍ ഇന്നലെ പരിശീലനത്തിനുണ്ടായിരുന്നു. പക്ഷേ ഇന്ന് അദ്ദേഹം ആദ്യ ഇലവനിലുണ്ടാവുമോ എന്നുറപ്പില്ല. കളിക്കാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്ന് ഇംഗ്ലീഷ് സീമര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നീതി ആയോഗിനെതിരെ നിശിത വിമർശനവുമായി കോണ്‍ഗ്രസ് നേതാവ്‌ ജയ്റാം രമേശ്

നീതി ആയോഗ് നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ജയ്റാം രമേശിന്റെ പരാമർശം. 

Published

on

വൈദ്യുത നിലയങ്ങളിൽ നിന്നുള്ള സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് വായു മലിനീകരണത്തിന് കാരണമാകുമെന്നും അത്തരം പുറന്തളളലുകൾ പൊതുജനാരോഗ്യത്തിന് ഒരു പ്രശ്‌നവുമില്ലെന്ന വാദം പരിഹാസ്യമാണെന്നും കോൺഗ്രസ് നേതാവും എം.പിയും മുൻ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ ജയ്റാം രമേശ്.

കൽക്കരി ഉപയോഗിച്ചുള്ള പവർ പ്ലാന്റുകളിൽ സൾഫർ ബഹിർഗമനം കുറക്കുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നത് നിർത്തിവെക്കാൻ നീതി ആയോഗ് നിർദ്ദേശിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ജയ്റാം രമേശിന്റെ പരാമർശം.

ലോകത്തിലെ ഏറ്റവും വലിയ സൾഫർ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഇന്ത്യയാണെന്നും പവർ പ്ലാന്റുകളിൽ നിന്നുള്ള ബഹിർഗമനം വായു മലിനീകരണത്തിന് കാര്യമായ സംഭാവന നൽകിയെന്നും എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

‘വൈദ്യുത നിലയങ്ങളിൽ ഫ്ലൂറൈഡ് ഗ്യാസ് ഡസൾഫാറൈസറുകൾ സ്ഥാപിക്കണമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ആദ്യം, 2017 എന്ന സമയപരിധി നിശ്ചയിച്ചു. ഇത് പിന്നീട് 2026 വരെ നീട്ടി. പ്പോൾ എല്ലാ കാര്യങ്ങളും അറിയാവുന്ന നീതി ആയോഗ് സമയപരിധി പൂർണമായും ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നുവെന്ന് തോന്നുന്നു’ അദ്ദേഹം എക്സിൽ പറഞ്ഞു.

Continue Reading

kerala

കൊടകര കുഴല്‍പണം കേസ് ; പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ട ; കെ. മുരളീധരന്‍

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Published

on

 കൊടകര കുഴല്‍പണം കേസില്‍ പ്രതി ബിജെപി ആയതുകൊണ്ട് ഇഡി വരുമെന്ന പ്രതീക്ഷ വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഏതെങ്കിലും കോണ്‍ഗ്രസുകാരനാണെങ്കില്‍ ഇഡി ഓടി വന്നേനെ. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ എന്തുകൊണ്ട് അനങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കേരള പൊലീസ് എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. ശക്തമായ നടപടി കേരള പൊലീസ് സ്വീകരിക്കണം.എന്നാല്‍ മാത്രമേ ഇഡി നടപടി സ്വീകരിക്കുകയുള്ളു. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു മുന്നോട്ട് പോകണം. കൊടകര കേസ് തേച്ചു മായ്ച്ചു കളഞ്ഞത് തൃശ്ശൂര്‍ ഡീലിന്റെ ഭാഗമെന്നും മുരളീധരന്‍ ആരോപിച്ചു.

കവര്‍ച്ച കേസ് മാത്രമാക്കിയതിന്റെ ഗുണം പിണറായിക്ക് കിട്ടി. കൊടകര കേസ് ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസ്: സിപിഎം ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

കള്ളപ്പണമായത് കൊണ്ടു തന്നെ ഗൗരവമായ അന്വേഷണം വേണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Published

on

കൊടകര കുഴല്‍പ്പണക്കേസില്‍ സിപിഎം – ബിജെപി ബന്ധം വ്യക്തമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. പണം ആരുടേതാണെന്ന് പൊലീസ് ഇതുവരെയും പുറത്തുവിട്ടില്ല. കേസ് അന്വേഷിക്കാന്‍ ഇതുവരെ ഇ.ഡി എത്തിയില്ല. കള്ളപ്പണമായത് കൊണ്ടു തന്നെ ഗൗരവമായ അന്വേഷണം വേണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

അതെ സമയം എഡിഎമ്മിന്റെ മരണത്തില്‍ സര്‍ക്കാര്‍ പി.പി ദിവ്യയ്‌ക്കൊപ്പമെന്ന് പ്രതിപക്ഷനേതാവ് വിമര്‍ശിച്ചു. കളക്ടര്‍ പൊലീസിന് കൊടുത്ത മൊഴി കള്ളമാണ്. കളക്ടര്‍ മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് ഇങ്ങനെ മൊഴി നല്‍കിയതെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ല. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ കലാപാഹ്വാനത്തിന് എടുത്ത കേസ് പിന്‍വലിക്കണമെന്നും വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. കേരളം ഭരിക്കുന്നത് ഏകാധിപതിയാണോയെന്നും അദ്ദേഹം ചോദിച്ചു.

Continue Reading

Trending