Connect with us

kerala

ഐസ്‌ക്രീം കഴിച്ച് 12കാരന്‍ മരിച്ച സംഭവം: പിതൃ സഹോദരി പൊലീസ് കസ്റ്റഡിയില്‍

സൈബര്‍ സെല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് സഹോദരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

Published

on

ഐസ്‌ക്രീം കഴിച്ച് ഛര്‍ദ്ദി ഉണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കുട്ടിയുടെ ബന്ധു കസ്റ്റഡിയില്‍. പിതൃസഹോദരിയാണ് കസ്റ്റഡിയിലുള്ളത്. സംഭവം കൊലപാതകമെന്ന് പൊലീസ് നേരത്തെ സംശയം പറഞ്ഞിരുന്നു. സൈബര്‍ സെല്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാണ് സഹോദരിയെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

അരിക്കുളം കോറോത്ത് മുഹമ്മദാലിയുടെ മകന്‍ അഹമ്മദ് ഹാസന്‍ റിഫായി (12)യാണ് ഐസ് കഴിച്ച് ഛര്‍ദിയെ തുടര്‍ന്ന് മരിച്ചത്. ഞായറാഴ്ച അരിക്കുളത്തെ കടയില്‍ നിന്നാണ് ഐസ്‌ക്രീം കഴിച്ചത്. ചര്‍ദ്ദി രൂക്ഷമായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയും ചെയ്തു.

ആരോഗ്യവകുപ്പ്, ഭക്ഷ്യവകുപ്പും പരിശോധന നടത്തി കട അടപ്പിച്ചു. കുട്ടിയുടെ ശരീരത്തില്‍ അമോണിയം ഫോസ്ഫറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് കൊലപാതകമാണെന്ന സംശയം ഉണ്ടായത്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നു.

kerala

തൃശൂര്‍ പൂരം കലക്കല്‍ അന്വേഷണം അട്ടിമറിച്ചു; സര്‍ക്കാര്‍ ജനങ്ങളെ പറ്റിച്ചു, തെളിവായി വിവരാവകാശ രേഖ

ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.

Published

on

തൃശൂര്‍ പൂരം കലക്കിയതിനേക്കുറിച്ചുള്ള അന്വേഷണം പ്രഖ്യാപനത്തില്‍ മാത്രം ഒതുക്കി സര്‍ക്കാര്‍. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരാവകാശ മറുപടി. അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസും മറുപടി നല്‍കി. ഇതോടെ അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും, സിപിഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെ പറ്റിച്ചെന്ന സംശയം ബലപ്പെടുകയാണ്.

ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ചരിത്രത്തിലാദ്യമായി പൂരം അലങ്കോലപ്പെട്ടപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിവാദത്തെ തടഞ്ഞത്. ഏപ്രില്‍ 21ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നിറക്കിയ വാര്‍ത്താകുറിപ്പില്‍ ഇങ്ങിനെ അറിയിച്ചു. തൃശൂര്‍ കമ്മീഷണറെ മാറ്റും. പൊലീസിന്‍റെ നടപടികള്‍ക്കെതിരായ പരാതികള്‍ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഈ വാക്കു വിശ്വസിച്ച സിപിഐ നേതാക്കള്‍ അന്ന് മുതല്‍ ആവശ്യപ്പെടുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന്. എന്നാല്‍ അതെല്ലാം മുഖ്യന്‍റെയും സിപിഎമ്മിന്‍റെയും നാടകം മാത്രം. ഘടകക്ഷികളെ മാത്രമല്ല സര്‍ക്കാര്‍ ഇതിലൂടെ ജനങ്ങളെയും വഞ്ചിക്കുകയാണ്.

തൃശൂര്‍ കമ്മീഷണറെ മാറ്റും, ഡിജിപി തന്നെ അന്വേഷിക്കും എന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എഡിജിപി എം.ആര്‍. അജിത്കുമാറിനായിരുന്നു അന്വേഷണ ചുമതല. ഈ അന്വേഷണം വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. കള്ളന്‍റെ കയ്യില്‍ താക്കോല്‍ കൊടുക്കുകയാണ് സര്‍ക്കാര്‍ അജിത്കുമാറിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതിലൂടെ ചെയ്തത്.

പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ലഭ്യമാക്കാമോ? ഈ കാര്യങ്ങളാണ് പൊലീസ് ആസ്ഥാനത്ത് നല്‍കിയ വിവരാവകാശ ചോദ്യത്തില്‍ ഉന്നയിച്ചത്. മറുപടി ഇങ്ങിനെ– അങ്ങിനെയൊരു അന്വേഷണത്തേക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടത്തെ ഓഫീസിലില്ല.  കൃത്യമായ മറുപടിക്കായി തൃശൂര്‍ സിറ്റി പൊലീസിന് അയച്ചു നല്‍കുന്നു. അതായത് ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തേക്കുറിച്ച് പൊലീസ് ആസ്ഥാനം അറിഞ്ഞിട്ടില്ല. സര്‍ക്കാരിന്‍റെ ഇത്തരം ഒരു പ്രഹസനം ആരേ ബോധിപ്പിക്കാന്‍ വേണ്ടിയാണ്?

തൊട്ടുപിന്നാലെ തൃശൂര്‍ പൊലീസും മറുപടി നല്‍കി. പൂരം മുടങ്ങിയതിനേക്കുറിച്ച് അന്വേഷിക്കുകയോ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. അതിനാല്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുള്ളതായും കണ്ടെത്തിയിട്ടില്ല. ചുരുക്കത്തില്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താകുറിപ്പില്‍ പറഞ്ഞതുപോലെ ഒരന്വേഷണം ഉണ്ടായതായി ആരും പറയുന്നില്ല. മുഖ്യമന്ത്രി പ്രഖ്യാപിക്കുകയും തന്‍റെ അതിവിശ്വസ്തനായ എഡിജിപി അജിത്കുമാറിനെ ഏല്‍പ്പിക്കുകയും ചെയ്ത അന്വേഷണത്തിന് എന്ത് സംഭവിച്ചു. പൂരം കലക്കിയതിലുള്ള അന്വേഷണം സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയായിരുന്നു എന്നാണ് മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. വിവാദം ശമിപ്പിക്കാന്‍ കണ്ണില്‍പ്പൊടി ഇടുകയായിരുന്നു. സിപിഐക്കൊപ്പം ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിനെ മാത്രമല്ല ഇടതുമുന്നണി ഘടകകക്ഷികളെക്കൂടിയാണ് സര്‍ക്കാര്‍ കബളിപ്പിച്ചത്.

Continue Reading

kerala

ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ല; അമ്മ സുരഭി

ഭര്‍ത്താവിന്റെയും പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിതെന്നും അമ്മ പറഞ്ഞു.

Published

on

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീക്കുട്ടിയുടെ ഭര്‍ത്താവിനെതിരെ അമ്മ സുരഭി. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറില്ലെന്നും ഭര്‍ത്താവിന്റെയും പ്രതിയായ അജ്മലിന്റെയും ട്രാപ്പാണിതെന്നും അമ്മ പറഞ്ഞു.

സേലത്തെത്തി ശ്രീക്കുട്ടിയുയെ ഭര്‍ത്താവ് ഒരുപാട് ശല്യം ചെയ്തിരുന്നെന്നും പരീക്ഷയെഴുതാതിരിക്കാന്‍ ഒരുപാട് ഉപദ്രവിച്ചിരുന്നെന്നും അമ്മ പറഞ്ഞു. ശ്രീക്കുട്ടി മദ്യപിക്കാറില്ലെന്നും ലഹരി ഉപയോഗിക്കാറില്ലെന്നും അവര്‍ പറഞ്ഞു. പ്രതിയായ അജ്മലിനെ അറിയില്ലെന്നും അപകടത്തിന് ശേഷം ടിവിയിലൂടെയാണ് കാണുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

എംബിബിഎസ് പഠനത്തിന് പോയതോടെ ശ്രീക്കുട്ടി ലഹരിക്ക് അടിമയായിരുന്നെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. ശ്രീക്കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വരാന്‍ കാരണം മാതാപിതാക്കളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സെപ്റ്റംബര്‍ 15നാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്തിരുന്ന കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

 

Continue Reading

kerala

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു

90 വയസ്സായിരുന്നു.

Published

on

പ്രശസ്ത ചരിത്രകാരന്‍ വേലായുധന്‍ പണിക്കശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. ചരിത്രഗവേഷണം, ജീവചരിത്രം, ബാലസാഹിത്യം, ഫോക്‌‌ലോർ തുടങ്ങിയ വിഭാഗങ്ങളിലായി അറുപതിലേറെ ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

വേലായുധൻ പണിക്കശ്ശേരിയുടെ 12 പുസ്തകങ്ങള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍ പാഠപുസ്തകങ്ങളാണ്. 1934 മാര്‍ച്ച് 30-നാണ് വേലായുധന്‍ പണിക്കശ്ശേരി ജനിച്ചത്. മലബാര്‍ ലോക്കല്‍ ലൈബ്രറി അതോറിറ്റിയുടെ ഏങ്ങണ്ടിയൂര്‍ ബ്രാഞ്ച് ലൈബ്രറിയില്‍ 1956-ല്‍ ലൈബ്രേറിയനായി ജോലിയില്‍ പ്രവേശിച്ച വേലായുധന്‍ പണിക്കശ്ശേരി 1991-ല്‍ വിരമിച്ചു.

ഗവേഷണ വിദ്യാര്‍ഥികളുടെ എന്‍സൈക്ലോപീഡിയ എന്നാണ് വേലായുധൻ പണിക്കശ്ശേരി അറിയപ്പെട്ടിരുന്നത്. കേരള സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ വൈസ് പ്രസിഡന്റായും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏങ്ങണ്ടിയൂര്‍ ദീനദയാല്‍ ട്രസ്റ്റ് ചെയര്‍മാനും സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ മാനേജരുമാണ്.

Continue Reading

Trending