Connect with us

kerala

ഹജ്ജ് തീര്‍ത്ഥാടനം ; ജാഫര്‍ മാലിക്കിന് ഏകോപന ചുമതല

നിലവില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അദ്ദേഹത്തെ സര്‍ക്കാര്‍ അധിക ചുമതല നല്‍കി നിയമിക്കുകയായിരുന്നു.

Published

on

കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടനം സുഗമമാക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ജാഫര്‍ മാലിക് ഐ എ എസ് വഹിക്കും. നിലവില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറായ അദ്ദേഹത്തെ സര്‍ക്കാര്‍ അധിക ചുമതല നല്‍കി നിയമിക്കുകയായിരുന്നു.

ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. ഹജ്ജ് തീര്‍ത്ഥാടകരുടെ ക്ഷേമം ഉറപ്പുവരുത്തുകയും യാത്രക്കിടയിലുണ്ടാകുന്ന വിവിധ വിഷയങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി പോകുന്നവരുടെ മതിയായ സൗകര്യം ഉറപ്പുവരുത്താനും പരാതികള്‍ പരിഹരിക്കുന്നതിനുമുള്ള ഇടപെടലുകളും അദ്ദേഹം നടത്തും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉമാതോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവം; ജിസിഡിഎയെ സംരക്ഷിച്ച് പൊലീസ്

കുറ്റപത്രത്തില്‍ ജിസിഡിഎയെയും പൊലീസിനെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.

Published

on

കൊച്ചി: കലൂരിലെ നൃത്തപരിപാടിക്കിടെ ഉമാതോമസ് എംഎല്‍എ സ്റ്റേജില്‍ നിന്ന് വീണ് അപകടമുണ്ടായ സംഭവത്തില്‍ ജിസിഡിഎയെ സംരക്ഷിച്ച് പൊലീസ്. നൃത്തപരിപാടിക്കിടെയുണ്ടായ അപകടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ മൃദംഗ വിഷനാണെന്ന കുറ്റപത്രം പാലാരിവട്ടം പൊലീസ് ഉടന്‍ സമര്‍പ്പിക്കും. കേസില്‍ പരിപാടിയില്‍ പങ്കെടുത്ത നടി ദിവ്യാ ഉണ്ണിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

അപകടത്തില്‍ സ്റ്റേജ് ഉടമകളായ ജിസിഡിഎ, പൊലീസ്, പരിപാടി നടത്തിപ്പുകാരായ മൃദംഗ വിഷന്‍ എന്നിവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ജിസിഡിഎയെയും പൊലീസിനെയും പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. സ്റ്റേജ് നിര്‍മാണത്തിന് നല്‍കിയിരുന്ന മാനദണ്ഡങ്ങള്‍ മൃദംഗ വിഷന്‍ പാലിച്ചിരുന്നില്ലന്ന് കുറ്റപത്രത്തിലുണ്ട്. ഒരാഴ്ചക്കുള്ളില്‍ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

Continue Reading

kerala

കെ.സി.വേണുഗോപാലിന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം; പോലീസില്‍ പരാതി നല്‍കി എംപി ഓഫീസ്

ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.

Published

on

കെ.സി.വേണുഗോപാല്‍ എംപിയുടെ പേരില്‍ സമൂഹമാധ്യമത്തില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. ഫെയ്‌സ്ബുക്കില്‍ കെ.സി.വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എംപിയുടെ ഓഫീസ് പോലീസിന് പരാതി നല്‍കി. നിരവധി ആളുകള്‍ക്കാണ് എംപിയുടെ പേരില്‍ നിന്നെന്ന വ്യാജേന സന്ദേശമെത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് സന്ദേശമെത്തിയതായി സംശയിക്കുന്നു. ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപിയുടെ സെക്രട്ടറി കെ.ശരത് ചന്ദ്രനാണ് എസ്.പിക്ക് പരാതി നൽകിയിരിക്കുന്നത്.

Continue Reading

kerala

കാഫിർ സ്‌ക്രീൻ ഷോട്ടിൽ സർക്കാറിന് മൃദുസമീപനം; അധ്യാപകൻ റിബേഷ് രാമകൃഷ്ണനെതിരെ നടപടിയില്ല

കാഫിർ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സ്കൂള്‍ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ നടപടി വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

Published

on

വടകരയിലെ വിദ്വേഷ പോസ്റ്റുകളില്‍ മൃദു സമീപനുവമായി സർക്കാർ. കാഫിർ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സ്കൂള്‍ അധ്യാപകന്‍ റിബേഷ് രാമകൃഷ്ണനെതിരെ നടപടി വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

അതേസമയം, വിദ്വേഷ ഫേസ്ബുക്ക് പോസ്റ്റിട്ട കോളജ് അധ്യാപകനെതിരെ വീണ്ടും അന്വേഷണം നടത്താന്‍ കോളജിയറ്റ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. അസി. പ്രൊഫസർ അബ്ദുല്‍ റിയാസിനെതിരെ കുറ്റപത്രം സമർപ്പിച്ച ശേഷമാണ് വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കുന്നത്.

Continue Reading

Trending