Connect with us

Auto

ഇലക്ട്രിക് വാഹനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്‍കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി കാണുന്നു.

Published

on

അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ റെജിസ്‌ട്രേഷനും, ലൈസന്‍സും ഒന്നും ആവശ്യമില്ല എന്ന പരസ്യം നല്‍കി ചില കമ്പനികള്‍ ഒരു നിബന്ധനകളും പാലിക്കാത്ത ഇരുചക്രവാഹനങ്ങള്‍ വിപണിയിലിറക്കുന്നതായി കാണുന്നു. അത്തരം വാഹനങ്ങള്‍ വാങ്ങി വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ ചുരുങ്ങിയത് താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ തന്നെ പരിശോധിച്ചു ഉറപ്പു വരുത്തുക.

1. ആ മോഡല്‍ വാഹനത്തിന് ഏതെങ്കിലും അംഗീകൃത ടെസ്റ്റിങ്ങ് ഏജന്‍സിയുടെ(ARAI, ICATetc) അപ്രൂവല്‍ ഉള്ളതാണോ?

2.വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മോട്ടോര്‍ 250 വാട്‌സില്‍ കുറഞ്ഞ പവര്‍ ഉള്ളതാവണം.

3. ടെസ്റ്റ് ഡ്രൈവ് ചെയ്ത് ഒരു സാഹചര്യത്തിലും മണിക്കൂറില്‍ 25 കിലോമീറ്റര്‍ വേഗതയില്‍ കുടുതലില്ല എന്നതും ഉറപ്പാക്കണം.( ചിലര്‍ സ്പീഡോമീറ്ററില്‍ 25 കിലോമീറ്റര്‍ ലോക്കാണെങ്കിലും കൂടുതല്‍ വേഗത്തില്‍ പോകുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.)

4. കഴിയുമെങ്കില്‍ വാഹനത്തിന്റെ ഭാരം (ബാറ്ററി ഒഴിവാക്കി) പരിശോധിച്ച് 60 കിലോഗ്രാമില്‍ അധികമില്ല എന്നും ഉറപ്പാക്കുക.

നിയമവിധേയമല്ലാത്ത ഇത്തരം വാഹനങ്ങള്‍ക്കെതിരെ റോഡില്‍ നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിലവില്‍ ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നവരും മേല്‍പ്പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

കൂടിയ വേഗതയില്‍ മോട്ടോര്‍ സൈക്കിള്‍ അപകടത്തിന്റെ അതേ ഗുരുതരമായ പരിക്കുകളും മറ്റ് നിയമപ്രശ്‌നങ്ങള്‍ക്കും നമ്മുടെ കുട്ടികളെ വിട്ടു കൊടുക്കാതിരിക്കാം…രജിസ്‌ടേഷന്‍ ആവശ്യമില്ല എന്ന പരസ്യം കണ്ട് സ്വയം വഞ്ചിതരാകരുതേ …

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Auto

കെ.എസ്.ആര്‍.ടിസി അടക്കമുള്ള ഹെവി വാഹനങ്ങളില്‍ അടുത്ത മാസം മുതല്‍ സീറ്റ്‌ബെല്‍റ്റ് നിര്‍ബദ്ധം

എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി

Published

on

നവംബര്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും കാബിനിലെ സഹയാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് മന്ത്രി ആന്റണി രാജു. എ.ഐ. ക്യാമറ സംബന്ധിച്ച അവലോകന യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

എ.ഐ. ക്യാമറ യഥേഷ്ടം നിയമലംഘനങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും പിഴയീടാക്കുന്നതിന് വേഗം കുറവെന്ന് അവലോകന യോഗത്തില്‍ വിലയിരുത്തലുണ്ടായി. ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെ 62.67 ലക്ഷം കേസുകള്‍ ക്യാമറയില്‍ പതിഞ്ഞെങ്കിലും ഓണ്‍ലൈന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത് 19.53 ലക്ഷം കേസുകളിലാണ്. പിഴ അടയ്ക്കാന്‍ നോട്ടീസ് അയച്ചത് 7.5 ലക്ഷത്തില്‍ മാത്രമാണ്.

102.80 കോടിരൂപയുടെ നോട്ടീസ് അയച്ചെങ്കിലും 4 മാസത്തിനിടെ കിട്ടിയത് 14.88 കോടിരൂപയാണ്. ജൂണില്‍ കണ്ടെത്തിയ നിയമലംഘനങ്ങള്‍ക്കുപോലും ഇപ്പോഴും നോട്ടീസ് അയ്ക്കാനുണ്ട്. പിഴ ചുമത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ കെല്‍ട്രോണിന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പായിട്ടില്ലെന്ന് വ്യക്തമാണ്.

പിഴയടയ്ക്കാനുള്ള ചലാന്‍ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ പിഴ അടച്ചില്ലെങ്കില്‍ ഓണ്‍ലൈന്‍ കോടതിയിലേക്കും 60 ദിവസം കഴിയുമ്പോള്‍ സി.ജെ.എം. കോടതിയിലേക്കും കൈമാറും. സെപ്റ്റംബറില്‍ 56 എം.പി., എം.എല്‍.എ. വാഹനങ്ങള്‍ നിയമലംഘനത്തിന് ക്യാമറയില്‍ കുടുങ്ങിയിട്ടുണ്ട്

 

Continue Reading

Auto

വാഹനത്തിന് തീ പിടിക്കുന്നത് തടയാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ…

എത്രയും പെട്ടെന്ന് വാഹനം നിര്‍ത്തുകയും എന്‍ഞ്ചിന്‍ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത്

Published

on

വാഹനങ്ങള്‍ തീപിടിച്ചാല്‍ എന്തു ചെയ്യണം ?

എത്രയും പെട്ടെന്ന് വാഹനം നിര്‍ത്തുകയും എന്‍ഞ്ചിന്‍ ഓഫ് ആക്കുകയും ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ടത് ഇത് മൂലംതീ പെട്ടെന്ന് പടരുന്നത് തടയാന്‍ കഴിയും മാത്രവുമല്ല വയറുകള്‍ ഉരുകിയാല്‍ ഡോര്‍ ലോക്കുകള്‍ തുറക്കാന്‍ പറ്റാതെയും ഗ്ലാസ് താഴ്ത്താന്‍ കഴിയാതെയും കത്തുന്ന വാഹനത്തിനകത്ത് കുടുങ്ങിപ്പോകുന്ന അത്യന്തം അപകടകരമായ സാഹചര്യം ഉടലെടുക്കാം.

ഇത്തരം സാഹചര്യത്തില്‍ വശങ്ങളിലെ ഗ്ലാസ് പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതാണ് എളുപ്പം,സീറ്റ് ബെല്‍റ്റിന്റെ ബക്കിളും (buckle), സീറ്റിന്റെ ഹെഡ് റെസ്റ്റും ഇതിനായി ഉപയോഗിക്കാം . ചുറ്റികയോ വീല്‍ സ്പാനറോ വാഹനത്തിനകത്ത് ഗ്ലൗ ബോക്‌സിനകത്തോ കയ്യെത്താവുന്ന രീതിയിലോ സൂക്ഷിക്കുന്നത് ശീലമാക്കുക. ഈ തരത്തില്‍ വിന്‍ഡ് ഷീല്‍ഡ് ഗ്ലാസ് പൊട്ടിക്കാന്‍ സാധിച്ചില്ലെങ്കില്‍ സീറ്റില്‍ കിടന്ന് കൊണ്ട് കാലുകള്‍ കൊണ്ട് വശങ്ങളിലെ ഗ്ലാസ് ചവിട്ടി പൊട്ടിക്കാന്‍ ശ്രമിക്കാവുന്നതാണ്.

വാഹനത്തിലെ യാത്രക്കാരെ പുറത്തിറക്കിയാല്‍ ആദ്യം ചെയ്യേണ്ടത് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുക എന്നതാണ്. തീ നിയന്ത്രണാതീതമായതിന് ശേഷം അറിയിക്കുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും.

DCP type fire extinguisher ചില വാഹനങ്ങളില്‍ നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്, എന്നാല്‍ എല്ലാ പാസഞ്ചര്‍ വാഹനങ്ങളിലും ഇത് നിര്‍ബന്ധമായും വാങ്ങി ഉപയോഗിക്കാന്‍ കഴിയുന്ന രീതിയില്‍ സൂക്ഷിക്കുന്നത് അത്യാവശ്യഘട്ടങ്ങളില്‍ വളരെ ഉപകാരപ്രദമാണ്.

ഫയര്‍ extinguisher ഉപയോഗിച്ചൊ വെള്ളം ഉപയോഗിച്ചൊ തീ നിയന്ത്രിക്കുന്നത് ശ്രമിക്കാവുന്നതാണ്. ഇവ ലഭ്യമല്ലെങ്കില്‍ പൂഴി മണ്ണും ഉപയോഗിക്കാം. തീ നിയന്ത്രണാതീതമായി മാറിയാല്‍ വാഹനത്തിന്റെ സമീപത്ത് നിന്ന് മാറി മറ്റ് വാഹനങ്ങള്‍ വരുന്നത് അങ്ങോട്ട് വരുന്നത് തടയുന്നതിന് ശ്രമിക്കണം. ഇന്ധന ടാങ്ക്, ടയര്‍ എന്നിവ പൊട്ടിത്തെറിക്കാന്‍ സാധ്യത ഉള്ളതിനാല്‍ കുടുതല്‍ അപകടത്തിന് ഇത് ഇടയാക്കും.

 

 

Continue Reading

Auto

യാത്രയ്ക്കിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു; ദമ്പതികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Published

on

പാലക്കാട് നെന്മാറയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ കത്തിനശിച്ചു. കിണാശ്ശേരി സ്വദേശി ഹസീനയുടെ സ്‌കൂട്ടര്‍ ആണ് കത്തിനശിച്ചത്. ഹസീനയും ഭര്‍ത്താവ് റിയാസും വാഹനത്തില്‍ വരുമ്പോഴായിരുന്നു അപകടം.

മംഗലം-ഗോവിന്ദപുരം റോഡില്‍ വെച്ച് വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വാഹനം നിര്‍ത്തി ഇരുവരും സ്‌കൂട്ടറില്‍ നിന്നിറങ്ങി. ഉടന്‍ തന്നെ വാഹനത്തിന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.

കൊല്ലങ്കോടു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം പൂര്‍ണമായി കത്തിനശിച്ചു. തീ പിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.

 

Continue Reading

Trending