Connect with us

kerala

ഷാരൂഖ് സെയ്‌ഫിയെ ഷൊർണൂരിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി

സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് തെളിവെടുപ്പ് നടക്കുന്നത്

Published

on

എലത്തൂർ ട്രെയിൻ ആക്രമണ കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ ഷൊർണൂരിലെത്തിച്ചു തെളിവെടുപ്പ് നടത്തി . ആദ്യം പ്രതി ആക്രമണത്തിനായി പെട്രോൾ വാങ്ങിയ പെട്രോൾ പമ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പെട്രോൾ പമ്പ് ജീവനക്കാരിൽ നിന്നടക്കം പ്രതിയെ കുറിച്ചും സംഭവത്തെ കുറിച്ചും പൊലീസ് വിവരങ്ങൾ തേടി.സായുധ സേനാംഗങ്ങളുടെ കൂടി സുരക്ഷയിലാണ് തെളിവെടുപ്പ് നടക്കുന്നത്.

 

kerala

സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിലാണ് യെല്ലോ അലേർട്ട്. ബുധനാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച യെല്ലോ അല‍േർട്ട് ആയിരിക്കും. അതേസമയം ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല.

Continue Reading

kerala

ഷുക്കൂറിനും കുടുംബത്തിനും നീതി കിട്ടാന്‍ ഏതറ്റം വരെയും പോകും: അഡ്വ. അബ്ദുല്‍ കരീം ചേലേരി

Published

on

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ വിചാരണ ആരംഭിച്ചതിന് പിന്നാലെ പ്രതികരണവുമായി അഡ്വ. അബ്ദുള്‍ കരീം ചേലരി. കൊല്ലപ്പെട്ട ഷുക്കൂറിനും ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടുന്നതിന് വേണ്ടി ഏതറ്റം വരേയും പോകാന്‍ മുസ്‌ലിം ലീഗ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ലീഗിന്റെ സഹായത്തോട് കൂടി തങ്ങളെല്ലാവരും ഒരുമിച്ച് നിന്ന് പ്രതികള്‍ക്ക് ശിക്ഷവാങ്ങി കൊടുക്കുമെന്നും ഷുക്കൂറിനും, ഷുക്കൂറിന്റെ കുടുംബത്തിനും നീതി കിട്ടാനുള്ള പോരാട്ടം തുടരുമെന്നും അഡ്വ. അബ്ദുള്‍ കരീം പറഞ്ഞു. വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കേസിലെ വിചാരണ നടപടികളും ആരംഭിച്ചിരിക്കുകയാണ്. എറണാകുളം പ്രത്യേക സിബിഐ കോടതി മൂന്നിലാണ് കേസിലെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കൊല്ലപ്പെടുന്ന സമയത്ത് അരിയില്‍ ഷുക്കൂറിനൊപ്പമുണ്ടായിരുന്ന സുഹൃത്തും ഒന്നാം സാക്ഷിയുമായ സഖറിയയെ ആണ് പ്രോസിക്യൂഷന്‍ ആദ്യം വിസ്തരിക്കുന്നത്.

Continue Reading

kerala

പ​ത്മ​ശ്രീ കെ.​വി. റാ​ബി​യ​യു​ടെ ജീ​വി​തം മാ​തൃ​കാ​പ​രം -ജി​ദ്ദ കെ.​എം.​സി.​സി

Published

on

ജി​ദ്ദ: കേ​ര​ള​ത്തി​​ന്റെ സാ​മൂ​ഹി​ക​മാ​യ പു​രോ​ഗ​തി​ക്കും വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​നും ത​​ന്റെ ജീ​വി​തം സ​മ​ർ​പ്പി​ച്ച മ​ഹ​ദ് വ്യ​ക്തി​ത്വ​മാ​യി​രു​ന്നു കെ.​വി. റാ​ബി​യ എ​ന്നും അ​വ​രു​ടെ വി​യോ​ഗം വ​ലി​യ ന​ഷ്​​ട​മാ​ണെ​ന്നും കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. 2022-ൽ ​പ​ത്മ​ശ്രീ ല​ഭി​ച്ച റാ​ബി​യ​യെ ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ ഭാ​ര​വാ​ഹി​ക​ൾ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ചി​രു​ന്നു. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി​നി​യാ​യ റാ​ബി​യ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക എ​ന്ന​തി​നൊ​പ്പം, നി​ര​ക്ഷ​ര​ത​ക്കെ​തി​രാ​യ പോ​രാ​ളി​യു​മാ​യി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കും ദാ​രി​ദ്ര്യ​ത്തി​നും ഇ​ട​യി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​​ന്റെ വെ​ളി​ച്ചം സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കാ​ൻ അ​വ​ർ ന​ട​ത്തി​യ ശ്ര​മം കേ​ര​ളം മു​ഴു​വ​ൻ ശ്ര​ദ്ധി​ച്ചു.

പോ​ളി​യോ ബാ​ധി​ച്ച് 17-ാം വ​യ​സ്സിൽ വീ​ൽ​ച്ചെ​യ​റി​ൽ ക​ഴി​ഞ്ഞ അ​വ​ർ, തി​രൂ​ര​ങ്ങാ​ടി​യി​ൽ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള സാ​ക്ഷ​ര​ത കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ആ ​ശ്ര​മം വെ​റും എ​ഴു​ത്ത് പ​ഠി​പ്പി​ക്ക​ലി​നെക്കാ​ൾ വ​ലി​യൊ​രു സാ​മൂ​ഹി​ക മു​ന്നേ​റ്റ​മാ​യി മാ​റി. റാ​ബി​യ​യു​ടെ സാ​ക്ഷ​ര​താ​ക്ലാ​സു​ക​ൾ സം​സ്ഥാ​ന ത​ല​ത്തി​ൽ ശ്ര​ദ്ധ നേ​ടി. സ്വ​യം ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി സ​മൂ​ഹ​ത്തി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി ‘ച​ല​നം’ എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന രൂ​പ​വ​ത്​​ക​രി​ച്ച് ആ​റ് സ്കൂ​ളു​ക​ൾ സ്ഥാ​പി​ച്ചു.ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ലും വ​നി​ത ശാ​ക്തീ​ക​ര​ണ​ത്തി​ലും അ​വ​ർ വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. ‘അ​ക്ഷ​യ’ ഇ-​സാ​ക്ഷ​ര​ത പ​ദ്ധ​തി​യി​ലൂ​ടെ മ​ല​പ്പു​റം ജി​ല്ല​യെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ഇ-​സാ​ക്ഷ​ര​ത ജി​ല്ല​യാ​യി ഉ​യ​ർ​ത്തി​യ​തി​ലും അ​വ​രു​ടെ പ​ങ്ക് വ​ലി​യ​താ​ണെ​ന്നും അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Continue Reading

Trending