Connect with us

kerala

കണ്ണൂരില്‍ പമ്പ് ജീവനക്കാര്‍ ഇന്ന് മുതല്‍ പണിമുടക്കിലേക്ക്

ലതവണ ചര്‍ച്ച നടത്തിയിട്ടും ബോണസ് നല്കാത്ത സാഹചര്യത്തിലാണ് സമരം

Published

on

ബോണസ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇന്നുമുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുക. സിഐടിയു, ഐഎന്ടിയുസി, ബിഎംഎസ് സംഘടനകളുടെ നേതൃത്വത്തിലുള്ള സംയുക്ത തൊഴിലാളി യൂണിന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുക. പലതവണ ചര്‍ച്ച നടത്തിയിട്ടും ബോണസ് നല്കാത്ത സാഹചര്യത്തിലാണ് സമരം.

ബോണസ് അനുവദിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം. വ്യാഴാഴ്ച രാവിലെ 6 മണി മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.

kerala

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ്

യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് കമീഷന്‍ ഫോര്‍ യൂറോപ്പ് ഏകീകൃത ലോക്കേഷന്‍ കോഡ് വേണമെന്ന ആവശ്യം മുന്നോട്ട് വച്ചതിനെ തുടര്‍ന്നാണ് കോഡില്‍ മാറ്റം വരുത്തിയത്

Published

on

തിരുവനന്തപുരം: ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ്. IN TRV o1 എന്നതാണ് പുതിയ ലോക്കേഷന്‍ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത്  IN NYY 1 എന്നതായിരുന്നു ആദ്യത്തെ ലൊക്കേഷന്‍ കോഡ്.

ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമീഷനുകളില്‍ ഒന്നായ യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് കമീഷന്‍ ഫോര്‍ യൂറോപ്പ് ഏകീകൃത ലോക്കേഷന്‍ കോഡ് വേണമെന്ന ആവശ്യം മുന്നോട്ട് വച്ചതിനെ തുടര്‍ന്നാണ് കോഡില്‍ മാറ്റം വരുത്തിയത്.

അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിഴിഞ്ഞം പോര്‍ട്ട് അതിനായി അപേക്ഷ നല്‍കുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിസ്റ്റം ആന്‍ഡ് ഡാറ്റാ മാനേജ്‌മെന്റാണ് ലോക്കേഷന്‍ കോഡ് അനുവദിക്കുന്ന ഏജന്‍സി. രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ തിരുവനന്തപുരത്തിന്റെ ലോക്കേഷന്‍ കോഡ് ടി.ആര്‍.വി എന്നതാണ്.

ഏജന്‍സി അനുവദിച്ച പുതിയ കോഡിനു UNECE ഇന്ന് അംഗീകാരം നല്‍കി. നാവിഗേഷന്‍, ഷിപ്പിങ് ഇതിനെല്ലാം ഇനി  IN TRV 01 ലോക്കേഷന്‍ കോഡാണ് ഉപയോഗിക്കുകയെന്നും തുറമുഖ വകുപ്പ് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.

Continue Reading

kerala

കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയുടെ ഫോണ്‍ കവര്‍ന്നു

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്.

Published

on

കോഴിക്കോട്: വയോധികയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയുടെ ഫോണ്‍ കവര്‍ന്നു. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ സ്വദേശി സയ്യിദ് സഫ്‌നാസ്, മോരിക്കര സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് എലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 13 നാണ് കേസിന് ആസ്പദമായ സംഭവം. എടക്കാട് മാക്കഞ്ചേരി പറമ്പിലെ വീട്ടില്‍ രാവിലെ ആറോടെ ഇരുവരും അതിക്രമിച്ച് കയറാന്‍ ശ്രമിച്ചപ്പോള്‍ വയോധിക തടഞ്ഞു. എന്നാല്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് വയോധികയെ ആക്രമിച്ച സംഘം മൊബൈല്‍ ഫോണ്‍ കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

കണ്ണൂര്‍ സ്വദേശിയായ സയ്യിദ് സഫ്‌നാസ് ഒന്നര വര്‍ഷം മുന്‍പ് ഈ വീട്ടില്‍ ജോലിക്ക് നിന്നിരുന്നു. ഈ പരിചയം മുതലെടുത്താണ് കവര്‍ച്ചാ ശ്രമം നടത്തിയത്. സഫ്‌നാസിനെ കണ്ണൂരില്‍ നിന്നും മുഹമ്മദ് റഫീഖിനെ കോഴിക്കോട് മോരിക്കരയില്‍ നിന്നുമാണ് പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ണൂരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

Continue Reading

kerala

അനധികൃത ഫ്‌ളക്‌സുകള്‍ക്കെതിരെ പിഴ ചുമത്തും; ഹൈക്കോടതി

പിഴ ചുമത്തിയാല്‍ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി

Published

on

എറണാകുളം: അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കെതിരെ പിഴ ചുമത്തണമെന്ന് കര്‍ശന നിലപാട് പുറത്തിറക്കി ഹൈക്കോടതി. പിഴ ചുമത്തിയില്ലെങ്കില്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരില്‍ നിന്നും പിഴ ഈടാക്കുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ക്കെതിരെ എന്തുകൊണ്ട് കൃത്യമായി പിഴ ചുമത്തുന്നില്ലെന്ന് കോടതി ചോദിച്ചു. എന്ത് ചോദിച്ചാലും സര്‍ക്കാര്‍ പണമില്ലെന്ന് പറയും. പിഴ ചുമത്തിയാല്‍ 100 കോടിയിലധികം കിട്ടുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Continue Reading

Trending