Connect with us

kerala

ആലുവയിൽ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതിയുടെ ആത്മഹത്യഭീഷണി

നാലു മണിക്കൂറോളം ആൽമരത്തിന് മുകളിൽ ഇരുന്ന അന്നയെ പിന്നീട് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് താഴെ ഇറക്കിയത്.

Published

on

ആലുവ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതി ആത്മഹത്യാ ഭീഷണി ഭീഷണി മുഴക്കി. അന്ന രാജു എന്ന യുവതിയാണ് പുലർച്ചെ മുതൽ ആൽമരത്തിൽ കയറി ഭീഷണീ മുഴക്കിയത്. ഇതര സംസ്ഥാനക്കാരായ ട്രാൻസ്ജെണ്ടർമാർ ആക്രമിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് ഭീഷണിയെന്ന് അന്നാ രാജു പറയുന്നു. നാലു മണിക്കൂറോളം ആൽമരത്തിന് മുകളിൽ ഇരുന്ന അന്നയെ പിന്നീട് അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് താഴെ ഇറക്കിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് നാളെ മുതല്‍ മഴ കനക്കും; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വരുന്ന നാല് ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

Published

on

സംസ്ഥാനത്ത് നാളെ മുതല്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന നാല് ദിവസവും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

ഏപ്രില്‍ മൂന്നിന് പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.

അതേസമയം, വേനല്‍ മഴയില്‍ ഏപ്രിലില്‍ കേരളത്തിലും കര്‍ണാടകയിലും ചില സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

Continue Reading

kerala

മേഘ ലൈംഗിക ചൂഷണത്തിനിരയായെന്ന് കുടുംബം; സുഹൃത്ത് സുകാന്തിനായി ലുക്ക് ഔട്ട് നോട്ടീസ്

സുഹൃത്ത് സുകാന്തിന്റെ പ്രേരണയിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞതായി മേഘയുടെ പിതാവ് വ്യക്തമാക്കി.

Published

on

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണവുമായി ബന്ഭപ്പെട്ട കേസില്‍ യുവതി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം. സുഹൃത്ത് സുകാന്തിന്റെ പ്രേരണയിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞതായി മേഘയുടെ പിതാവ് വ്യക്തമാക്കി. ഐബി ഉദ്യോഗസ്ഥനായ സുഹൃത്തിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

അതേസമയം പൊലീസ് ആത്മാര്‍ത്ഥമായാണ് കേസ് അന്വേഷിക്കുന്നതെന്നും കുടുംബം പറഞ്ഞു. ഓഫീസിലും സുഹൃത്തിന്റെ മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും പൊലീസ് പറയുന്നു. ഇയാളുടെ ഫോണ്‍ ഓഫാണെന്നുമാണ് കഴിഞ്ഞ ദിവസം പൊലീസ് പറഞ്ഞത്.

എന്നാല്‍ യുവതിക്ക് അവസാനമായി വന്ന ഫോണ്‍ കോളും സുഹൃത്തായ സുകാന്തില്‍ നിന്ന് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ട് മിനിറ്റാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്.

എന്നാല്‍ സംഭവത്തില്‍ മേഘയുടെ കുടുംബം ആരോപിച്ചതുപോലെ ശമ്പളത്തിന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്.

മാര്‍ച്ച് 28ന് പേട്ട റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കില്‍ മേഘയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

 

Continue Reading

film

അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടി എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന ബിജെപി നേതാവിന്റെ ഹരജി ഹൈക്കോടതി തള്ളി

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

Published

on

എമ്പുരാന്‍ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. അനാവശ്യ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്നും ഹര്‍ജിക്കാരന്റെ ഉദ്ദേശ ശുദ്ധിയില്‍ സംശയമുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ എമ്പുരാന്‍ കണ്ടോയെന്നും ചിത്രത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയോ എന്നും ഹൈക്കോടതി ചോദിച്ചു. സെന്‍സര്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ചിത്രമല്ലേ എമ്പുരാനെന്ന് ഹൈക്കോടതി ചോദിച്ചു.

സെന്‍സര്‍ ബോര്‍ഡ് ഒരിക്കല്‍ അനുമതി നല്‍കിയാല്‍ പ്രദര്‍ശനത്തിന് വിലക്കില്ല. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ മറുപടിയുടെ അടിസ്ഥാനത്തില്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. എമ്പുരാന്‍ നിര്‍മ്മാതാക്കളോട് വിശദീകരണം തേടണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്ര വാര്‍ത്താവിനിമയ സംപ്രേഷണ മന്ത്രാലയത്തിന്റെ മറുപടി തേടിയിട്ടുണ്ട്. ഹര്‍ജി അവധിക്ക് ശേഷം പരിഗണിക്കുന്നതിനായി മാറ്റി.

ബിജെപി നേതാവായ വി വി വിജേഷായിരുന്നു എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിവാദമായതിനെ തുടര്‍ന്ന് വിജേഷിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എമ്പുരാന്‍ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിലപാട് കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നും വിജീഷ് ഹൈക്കോടതിയെ സമീപിച്ചതില്‍ ബിജെപിക്ക് അറിവില്ലെന്നും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending