Connect with us

kerala

തദ്ദേശസ്ഥാപന ഫീസ് കൊള്ള : യൂത്ത് ലീഗ് ധർണ ഇന്ന്

Published

on

സാധാരണക്കാരായ ജനങ്ങൾ വീട് നിർമ്മിക്കുമ്പോൾ ഫീസായി നൽകേണ്ട ഈ ഒരൊറ്റ കൊള്ളക്കണക്ക് നോക്കിയാൽ മതി ഏതുവിധമാണ് സർക്കാർ ജനങ്ങളുടെ കയ്യിൽ നിന്നും പിടിച്ചു പറി നടത്തുന്നതെന്ന് മനസ്സിലാക്കാൻ. 1500 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ നൽകേണ്ടത് പഞ്ചായത്തിൽ 8500 രൂപയും നഗരസഭയിൽ 11500 രൂപയും കോർപ്പറേഷനുകളിൽ 800 രൂപക്ക് പകരം 16000 രൂപയുമാണ്.

2500 സ്ക്വയർ ഫീറ്റ് ഉള്ള വീടിന് 1780 രൂപ നൽകിയിടത്ത് പഞ്ചായത്തുകളിൽ 26000 രൂപയും നഗരസഭകളിൽ 31000 രൂപയും കോർപ്പറേഷനുകളിൽ 2550 രൂപ എന്നുള്ളത് 38500 രൂപയുമൊക്കെയായി പത്തും ഇരുപതും മുപ്പതുമൊക്കെ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്. ഭീമമായ നികുതി വർധനവിന് പുറമെയാണ് ഈ കൊള്ളയും. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന് വരണം.

അന്യായമായ ഈ ഫീസ് വർധനവിലൂടെ സാധരണക്കാരന്റെ വീടെന്ന സ്വപ്നം തകർക്കുന്ന പിണറായി സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകർ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് മുമ്പിൽ ഇന്ന് ബുധനാഴ്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയാണ്.

kerala

മുഖ്യമന്ത്രിയുടെ മകള്‍ വീണ നികുതി അടച്ചുവെന്ന സിപിഎമ്മിന്റെ വ്യാജവാദം പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ 

‘1.72 കോടി രൂപയ്ക്ക് നികുതി അടച്ചുവെന്ന് തെളിയിക്കാനാകാത്തത് സിപിഎമ്മിന്റെ തട്ടിപ്പിനെ വെളിപ്പെടുത്തുന്നു

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ പണമിടപാടുമായി ബന്ധപ്പെട്ട നികുതി അടച്ചുവെന്ന വാദം തെറ്റാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ മാത്യു കുഴല്‍നാടന്‍. സിപിഎം ധനമന്ത്രി കെ.എന്‍. ബാലഗോപാലിനെ ഉപയോഗിച്ച് കള്ളവാദങ്ങള്‍ മുന്നോട്ടുവച്ചതായും കുഴല്‍നാടന്‍ ആരോപിച്ചു.

‘1.72 കോടി രൂപയ്ക്ക് നികുതി അടച്ചുവെന്ന് തെളിയിക്കാനാകാത്തത് സിപിഎമ്മിന്റെ തട്ടിപ്പിനെ വെളിപ്പെടുത്തുന്നു. ജിഎസ്ടിക്ക് മുമ്പ് സേവനനികുതി രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയതോടെ, ഇവര്‍ നികുതി അടച്ചുവെന്ന വാദം നിഷേധിക്കപ്പെടുകയാണ്’ കുഴല്‍നാടന്‍ പറഞ്ഞു.

2017ലാണ് ജിഎസ്ടി നടപ്പാക്കിയത്. അതിന് മുമ്പ് സേവന നികുതി നിലവിലുണ്ടായിരുന്നു. REG 1 രേഖയനുസരിച്ച് വീണയുടെ സേവന നികുതി രജിസ്‌ട്രേഷനിന്റെ വിശദാംശങ്ങള്‍ ലഭ്യമല്ല, എന്നും കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

കുതിച്ചുയര്‍ന്ന് സ്വര്‍ണം; പവന് 640 രൂപ കൂടി

പവന് 58,080 രൂപയായി

Published

on

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 640 രൂപ കൂടി 58,080 രൂപയായി. ഗ്രാമിനാകട്ടെ 80 രൂപ വര്‍ധിച്ച് 7260 രൂപ ആവുകയും ചെയ്തു.

രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 78660 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,662.64 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

 

Continue Reading

kerala

‘ചുട്ട്‌പൊള്ളി സംസ്ഥാനം’; കേരളത്തില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യത

Published

on

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലക്ക് സാധ്യതതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ഇടങ്ങളില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. സംസ്ഥാനം ചുട്ട് പൊള്ളുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്. പകല്‍ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക. തീപിടിത്തങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലായതിനാല്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതുമാണ്.

സ്‌കൂളുകളില്‍ അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്നുണ്ടെങ്കില്‍ 11 മുതല്‍ മൂന്ന് വരെ കുട്ടികള്‍ക്ക് നേരിട്ട് വെയില്‍ ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അങ്കണവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതത് പഞ്ചായത്ത് അധികൃതരും അങ്കണവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

Continue Reading

Trending