kerala
കലൂര്‍ നെഹ്റു സ്റ്റേഡിയം പൊതു പരിപാടികള്‍ക്ക് അനുവദിക്കാന്‍ നീക്കം
സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പൊതുപരിപാടികള്‍ക്കും അനുവദിക്കാന്‍ നീക്കം.

കൊച്ചി: സംസ്ഥാനത്തെ ആദ്യ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്രൗണ്ടായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം പൊതുപരിപാടികള്‍ക്കും അനുവദിക്കാന്‍ നീക്കം. ഇതിനായി സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജിസിഡിഎ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചു. പോളിയെത്തിലീന്‍ ഉപയോഗിച്ച് നിര്‍മിച്ച യു.വി സ്റ്റെബിലൈസര്‍ സംവിധാനമുള്ള ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകള്‍ സ്ഥാപിച്ച് ഗ്രൗണ്ട് പൊതുപരിപാടികള്‍ക്ക് അനുവദിക്കാനാണ് ശ്രമിക്കുന്നതെന്ന് ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍പിള്ള പറഞ്ഞു. സുതാര്യമായ ഈ ടൈലുകള്‍ സൂര്യരശ്മികളെ കടന്നുപോകാനും പുല്ല് വളരാനും അനുവദിക്കുമെന്നാണ് ജിസിഡിഎയുടെ അവകാശവാദം. നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബാള്‍ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടാണിത്. എന്നാല്‍ ക്ലബ്ബ്, ഗ്രൗണ്ടും ഗാലറിയും ഉപയോഗിക്കുന്നത് വര്‍ഷത്തില്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള അഞ്ച് മാസം മാത്രമാണെന്നും, ബാക്കിയുള്ള സമയങ്ങളില്‍ സ്റ്റേഡിയം വെറുതെ കിടക്കുന്നത് ഒഴിവാക്കാനാണ് ശ്രമമെന്നും ജിസിഡിഎ വാദിക്കുന്നു.
ഓഫ് സീസണില്‍ എന്തെങ്കിലും പരിപാടികള്‍ ഇവിടെ സംഘടിപ്പിച്ച് വരുമാനം കണ്ടെത്താന്‍ അതോറിറ്റിക്ക് കഴിയുന്നില്ലെന്നും ഇതിന് പരിഹാരമെന്ന നിലയിലാണ് പുതിയ പദ്ധതിയെന്നും ചെയര്‍മാന്‍ വിശദീകരിച്ചു. അവാര്‍ഡ് ഷോകള്‍, സംഗീത പരിപാടികള്‍, പൊതുസമ്മേളനങ്ങള്‍ തുടങ്ങിയ കായികേതര പരിപാടികള്‍ക്ക് ഗ്രൗണ്ട് വിട്ടുനല്‍കാനാണ് ഉദ്ദേശിക്കുന്നത്. ആറ് കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. നിലവില്‍ സ്റ്റേഡിയത്തിന് പുറത്ത് വിശാലമായ സൗകര്യമുണ്ട്. ഇവിടെയാണ് പൊതുപരിപാടികള്‍ നടക്കാറുള്ളത്. ഇതിന് പുറമേയാണ് സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന അപൂര്‍വം ഗ്രൗണ്ടുകളിലൊന്ന് പൊതുപരിപാടിക്ക് വിട്ടുനല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. നേരത്തെ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി സ്റ്റേഡിയത്തിലെ പിച്ച് പൊളിക്കുന്നതിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഗ്രൗണ്ട് പൊതുപരിപാടിക്ക് വിട്ടുനല്‍കിയാല്‍ കായികപ്രേമികളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധങ്ങളായിരിക്കും ജിസിഡിഎ അധികൃതര്‍ നേരിടേണ്ടി വരിക.
kerala
സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നത് ഏഴ് മാസം, വയനാട്ടില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്കും മുസ്‌ലിംലീഗ് വീട് നല്‍കില്ല; പികെ കുഞ്ഞാലിക്കുട്ടി
ർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായും മുന്നോട്ടു പോകും. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.” – അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
kerala
കുറ്റിയാടി കായക്കൊടിയിലുണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.

കോഴിക്കോട് കുറ്റിയാടി കായക്കൊടിയില്‍ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.
കുറ്റിയാടി കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളായ എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങിയ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 83 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.
വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന് പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു