Connect with us

kerala

തൃപ്പൂണിത്തുറ കസ്റ്റഡി മരണത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം; പൊലീസ് ക്രൂരത കാട്ടുമ്പോള്‍ പിണറായി ആഭ്യന്തര മന്ത്രിക്കസേരയില്‍ ഞെളിഞ്ഞിരിക്കുന്നു: വി.ഡി സതീശന്‍

തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Published

on

തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനില്‍ നടന്നത് ക്രൂരമായ കസ്റ്റഡി മരണമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസ് കൈ കാണിച്ചപ്പോള്‍ കുറച്ച് മുന്നോട്ട് ബൈക്ക് നിര്‍ത്തിയെന്നതിന്റെ പേരില്‍ അവിടെ വച്ചും ജീപ്പില്‍ കയറ്റിയും സ്റ്റേഷനില്‍ എത്തിച്ചും മര്‍ദ്ദിച്ചു. കേരളത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദ്ദനം നടക്കുന്ന പൊലീസ് സ്റ്റേഷനാണ് തൃപ്പൂണിത്തുറയിലേത്. സി.ഐയാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കുന്നത്. സി.ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. അതിന് സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ വീണ്ടും ഒരു സമരത്തിന് കൂടി കൊച്ചി സാക്ഷ്യം വഹിക്കും. ഇപ്പോള്‍ എസ്.ഐയെ മാത്രമാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സി.ഐ നടത്തുന്ന അക്രമം സംബന്ധിച്ച ഫയല്‍ കമ്മീഷണറുടെ കയ്യിലുണ്ട്. എന്നിട്ടും നടപടി എടുക്കാത്തത് എന്തുകൊണ്ടാണ്. ഉന്നതരായ ആളുകളുടെ പിന്തുണയോടെ സി.ഐയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത് അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോക്കറ്റില്‍ കൈ ഇട്ട് സി.ഐയുടെ മുന്നില്‍ നിന്നു എന്നതിന്റെ പേരില്‍ പതിനെട്ടുകാരന് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നു. ആ യുവാവിന്റെ പിതാവ് സങ്കടം പറഞ്ഞതിനെ തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറെ വിളിച്ച് ഞാന്‍ ഈ പരാതി ഉന്നയിച്ചിരുന്നു. എന്നിട്ടും ഒരു നടപടിയും ഉണ്ടായില്ല. സി.ഐ നടത്തുന്നത് ക്രൂര മര്‍ദ്ദനമാണ്. അയാള്‍ വാദികളെയും പ്രതികളെയും തല്ലും. വഴിയാത്രക്കാരെ പിടിച്ചുകൊണ്ട് പോയി മര്‍ദ്ദിക്കാനും തല്ലിക്കൊല്ലാനും പൊലീസിന് എന്ത് അധികാരമാണുള്ളത്? ഇതൊന്നും കേരളത്തില്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പൊലീസ് ഇത്രമാത്രം കുഴപ്പമുണ്ടാക്കിയ കാലഘട്ടം കേരളത്തില്‍ ഉണ്ടായിട്ടില്ല അദ്ദേഹം തുറന്നടിച്ചു.

അമ്മയെ ആക്രമിച്ചെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും മകള്‍ വിളിച്ചപ്പോള്‍ സ്റ്റേഷനിലെത്തി രാത്രി പന്ത്രണ്ടരയ്ക്ക് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട പൊലീസാണ് കേരളത്തിലുള്ളത്. എന്നിട്ടും ആഭ്യന്തരമന്ത്രിയുടെ കസേരയില്‍ മുഖ്യമന്ത്രി ഞെളിഞ്ഞ് ഇരിക്കുകയാണ്. പാര്‍ട്ടിക്കാരാണ് പൊലീസിനെ ഭരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്ക് ഒരു റോളുമില്ല. കമ്മിഷണറോ ഐ.ജിയോ വിചാരിച്ചാല്‍ സി.ഐയെ മാറ്റാന്‍ പറ്റില്ല. സി.ഐയെ നിയമിച്ചിരിക്കുന്നത് പാര്‍ട്ടി ജില്ലാ ഏരിയാ കമ്മിറ്റികളാണ്. രാഷ്ട്രീയ സംരക്ഷണമുള്ളതുകൊണ്ടാണ് ഇതുപോലെ ഒരാളെ സി.ഐ ആയി ഇരുത്തിയിരിക്കുന്നത്. പാവപ്പെട്ട സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കാത്ത പൊലീസാണ് ഇരുചക്ര വാഹനക്കാരെ തടഞ്ഞു നിര്‍ത്തി ഈ ക്രൂരത ചെയ്യുന്നത്. ഇത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാകില്ല അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡോ. മൻമോഹൻ സിംഗിന് അനുശോചനം രേഖപ്പെടുത്തി അബ്ദു സമദ് സമദാനി എം.പി

അക്ഷരംപ്രതി പുലർന്ന രാഷ്ട്രീയ പ്രസ്താവനയായിത്തീർന്നു മുൻ പ്രധാനമന്ത്രിയുടെ ഈ വിശകലനം.

Published

on

പണ്ഡിതനും പക്വമതിയുമായ ഭരണാധികാരിയാണ് വിടവാങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞകാല പ്രധാന മന്ത്രിമാരിൽ തന്റെ സ്വഭാവമേന്മ കൊണ്ടും നയചാതുരി കൊണ്ടും സ്വന്തമായ ഇടം തീർത്ത സമുന്നത വ്യക്തിത്വത്തിന്നു ടമായിരുന്നു ഡോ. മൻമോഹൻ സിംഗ്. വിശേഷിച്ചും സാമ്പത്തിക രംഗത്ത് അദ്ദേഹം പുലർത്തിയ കൃത്യവും കർക്കശവുമായ നയസമീപനങ്ങൾ രാജ്യത്തിൻ്റെ സമ്പദ്ഘടനയെ ഉലച്ചിൽ തട്ടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ചു. നെഹ്റുവിയൻ ഇന്ത്യയുടെ ആശയങ്ങളാണ് അദ്ദേഹത്തെ സ്വാധീനിച്ചത്.

തന്റെ ഭരണകാലാനന്തരം രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റത്തിലെ അപചയങ്ങളെ സൂക്ഷ്മമായി അദ്ദേഹം ഗ്രഹിച്ചിരുന്നു. ശ്രീ രമേശ് ചെന്നിത്തല ഒരിക്കൽ നയിച്ച രാഷ്ട്രീയ പ്രക്ഷോഭ ജാഥ എറണാകുളത്ത് സമാപിച്ചപ്പോൾ അവിടെ ഉദ്ഘാടന പ്രസംഗം നിർവഹിച്ചുകൊണ്ട് ഡോ. മൻമോഹൻ സിംഗ് പറഞ്ഞു: “നോട്ട് നിരോധനം രാജ്യം അകപ്പെട്ട വലിയൊരു കുടുക്കാണ്. അതിൽ നിന്ന് പുറത്തു കടക്കാനുള്ള ഒരു വഴി എത്ര ആലോചിച്ചിട്ടും എനിക്ക് കാണാൻ കഴിയുന്നില്ല”. അക്ഷരംപ്രതി പുലർന്ന രാഷ്ട്രീയ പ്രസ്താവനയായിത്തീർന്നു മുൻ പ്രധാനമന്ത്രിയുടെ ഈ വിശകലനം.

മിതഭാഷിയും സൗമ്യനുമായിരുന്ന ഈ രാഷ്ട്രീയ നേതാവിൽ നിന്ന് പലതും പഠിക്കാനുണ്ട്. ഉയർന്ന ചിന്തയും ലളിത ജീവിതവും കൈമുതലാക്കിയ അദ്ദേഹത്തിൻ്റെ ജീവിതം തന്നെ ഒരു പാഠപുസ്തകമാണ്. സ്വാർത്ഥതയോ അഴിമതിയോ അദ്ദേഹത്തെ ബാധിച്ചില്ല. ഉന്നതമായ സംസ്കാരം ജീവിതത്തിലുടനീളം അദ്ദേഹം കാത്തുസൂക്ഷിച്ചു.

ആപാദചൂടം ഒരു ജെൻ്റ്ൽമാൻ ആയിരുന്നു ഡോ. മൻമോഹൻ സിംഗ്. വിവിധ വിഷയങ്ങൾ അദ്ദേഹവുമായി ചർച്ച ചെയ്യാനും അദ്ദേഹത്തിൻ്റെ ഗഹനമായ പ്രഭാഷണങ്ങൾ പരിഭാഷപ്പെടുത്താനും ലഭിച്ച അവിസ്മരണീയമായ സന്ദർഭങ്ങളിലെല്ലാം അനുഭവപ്പെട്ടത് അഗാധമായ അറിവും സംശുദ്ധമായ സ്വഭാവമഹിമയുമായിരുന്നു.

Continue Reading

india

ഡോ.മൻമോഹൻ സിംഗ്‌ രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരിൽ ഒരാൾ: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക അടിത്തറ തന്നെ മാറ്റിവരച്ച ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സാമ്പത്തിക വിദഗ്ധനാണെന്നു രാജ്യം കണ്ട മികച്ച പ്രധാനമന്ത്രിമാരില്‍ ഒരാളെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

kerala

മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിടവാങ്ങല്‍ സംബന്ധിച്ച വാര്‍ത്താ ഏറെ വിഷമകരം: സാദിഖലി തങ്ങള്‍

ഇന്ത്യയെ ലോകത്തിലെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം.

Published

on

ആധുനിക ഇന്ത്യക്ക് പുതുമുഖം നല്‍കിയ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിടവാങ്ങല്‍ സംബന്ധിച്ച വാര്‍ത്താ ഏറെ വിഷമകരമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഇന്ത്യയെ ലോകത്തിലെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം.

ലോകം മുഴുവന്‍ സാമ്പത്തിക ഞെരുക്കത്തില്‍പെട്ടുലഞ്ഞപ്പോള്‍ കൃത്യമായ നയം മാറ്റത്തിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ സന്തുലിതമാക്കി. രാജ്യത്തിന് മൂല്യവത്തായ അനേകം പദ്ധതികള്‍ നല്‍കിയ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ എല്ലാമേഖലയിലും വന്‍കുതിപ്പ് നടത്തി.

പ്രതിപക്ഷ കക്ഷികള്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ അതിനെയെല്ലാം തന്റെ പ്രവര്‍ത്തന മികവിലൂടെയാണ് അദ്ദേഹം നേരിട്ടത്. ഫാസിസത്തിന്റെ കരാള ഹസ്തത്തില്‍ ഇന്ത്യക്ക് അടിപറതുകയും സമ്പദ്ഘടന കൂപ്പുകുത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ അദ്ദേഹത്തെ പോലൊരു സാമ്പത്തിക വിദഗ്ദന്റെയും ഭരണതന്ത്രജ്ഞന്റെയും വിയോഗം രാജ്യത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്നും ആദരാജ്ഞലികള്‍ നേരുന്നുവെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

Trending