Connect with us

india

രാഹുല്‍ വേട്ട; മതരാഷ്ട്രത്തിലേക്ക് ചുവടുവെക്കാന്‍ വെമ്പുന്ന സംഘപരിവാറിന്റെ വെപ്രാളം: ഇ.ടി

മതരാഷ്ട്രത്തിലേക്ക് ചുവടുവെക്കാന്‍ വെമ്പുന്ന സംഘപരിവാറിന്റെ വേപ്രാളമാണ് രാഹുല്‍ ഗാന്ധിയെ ഹീനമാര്‍ഗത്തിലൂടെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ആകെത്തുകയെന്നും ജനാധിപത്യ ഇന്ത്യ ഇതു വെച്ചുപൊറുപ്പിക്കില്ലെന്നും മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റിപാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.

Published

on

മതരാഷ്ട്രത്തിലേക്ക് ചുവടുവെക്കാന്‍ വെമ്പുന്ന സംഘപരിവാറിന്റെ വേപ്രാളമാണ് രാഹുല്‍ ഗാന്ധിയെ ഹീനമാര്‍ഗത്തിലൂടെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിന്റെ ആകെത്തുകയെന്നും ജനാധിപത്യ ഇന്ത്യ ഇതു വെച്ചുപൊറുപ്പിക്കില്ലെന്നും മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും പാര്‍ലമെന്റിപാര്‍ട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ എത്ര നീചമായ മാര്‍ഗത്തിലൂടെയും തകര്‍ക്കുന്ന ബിജെപിയുടെ ക്രൂരമായ സമീപനമാണ് രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ഉണ്ടായത്.
ദേശീയ അന്തര്‍ ദേശീയ തലത്തില്‍ ബിജെപിയുടെ പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ബിജെപി മുക്ത ഭാരതം സാധ്യമാക്കുന്നതില്‍ ഇന്ത്യയിലെ ജനാതിപത്യ വിശ്വാസികളുടെ കരുത്തും പ്രതീക്ഷയുമായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നു. വ്യാജ കേസുകള്‍ ഉണ്ടാക്കുന്നതിനും നിരപരാധികളെ ജയിലിലടക്കുന്നതിനും ബിജെപി കാണിക്കുന്ന കുറുക്കു വഴികള്‍ നാടിന് അപമാനമാണ്.
ജനാധിപത്യത്തിന്റെ എല്ലാ മേഖലകളെയും കൈവശപ്പെടുത്താനുള്ള സംഘപരിവാര്‍ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റില്‍ ചര്‍ച്ച പോലുമില്ലാതെയാണ് പല ബില്ലുകളും പാസാക്കുന്നത്. വളരെ വലിയ ജനകീയ വിഷയങ്ങള്‍ പോലും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ല. രാഹുല്‍ ഗാന്ധിക്ക് പ്രസംഗിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യം മുഖവിലക്കെടുക്കാന്‍ പോലും സര്‍ക്കാര്‍ കൂട്ടാക്കാറില്ല. അതിന്റെ പേരില്‍ ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ് തടസ്സപ്പെടുന്ന അവസ്ഥയുണ്ടായി.
അതിനെല്ലാം ഉത്തരവാദി സര്‍ക്കാറാണ്. ബഹളത്തിന്റെ മറവില്‍ കോടികളുടെ ബില്ലുകള്‍ പാര്‍മെന്റില്‍ പാസാക്കുകയും അദാനിയുള്‍പ്പെടെയുള്ളവരുമായി സര്‍ക്കാര്‍ നടത്തുന്ന ചൂതാട്ടത്തെ മറച്ചുപിടിക്കുകയുമാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രാഹുല്‍ ഗാന്ധിയെ മോദി ഭരണകൂടം വല്ലാതെ ഭയപ്പെടുന്നുവെന്നതാണ് ഇതിന്റെ സാരം. ഇപ്പോള്‍, വളഞ്ഞ വഴിയിലൂടെ അദ്ദേഹത്തെ പാര്‍ലമെന്റില്‍ നിന്ന് അകറ്റാനും വേട്ടയാടി ഇല്ലായ്മ ചെയ്യാനുമാണ് ശ്രമം.
രാജ്യത്തെ പത്ര ദൃശ്യമാധ്യമങ്ങളെയും മൂക്കുകയറിട്ട് ഭീഷണിയിലൂടെ വായയടപ്പിക്കാന്‍ നടത്തുന്ന ശ്രമം പുതുമയല്ല. പല മാധ്യമ പ്രവര്‍ത്തകരും അകാരണമായി ജയിലിലാണ്. ഭരണകൂടത്തിനെതിരായ എല്ലാ ശബ്ദങ്ങളെയും അടിച്ചമര്‍ത്താണ് ശ്രമം. കഴിഞ്ഞ ദിവസം ലക്ഷദ്വീപ എം.പി ഫൈസലിനെ ശിക്ഷിച്ചപ്പോഴും തിടുക്കപ്പെട്ടാണ് അയോഗ്യതാ ഉത്തരവിറക്കിയതും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും. മേല്‍ക്കോടതി ശിക്ഷ സ്‌റ്റേ ചെയ്തതോടെ എടുത്തു ചാടിയ കേന്ദ്ര സര്‍ക്കാര്‍ നാണം കെട്ടു. ഇതിനു സമാനമായ ദുരൂഹ ഇടപെടലാണ് രാഹുല്‍ഗാന്ധിക്കു നേരെയും ഉണ്ടായത്.
പരമാവധി ശിക്ഷ വിധിച്ച മജിസ്‌ട്രേറ്റ് കോടതി തന്നെ അപ്പീലിന് പോകാന്‍ അതു സ്റ്റേ ചെയ്തതു പോലും കണക്കിലെടുക്കാതെയുള്ള നടപടി ഹീനമാണ്. ഇതു ഏതെങ്കിലും വ്യക്തിക്കോ പാര്‍ട്ടിക്കോ നേരെയുള്ള നടപടിയല്ല; ജനാധിപത്യത്തിനു നേരെ നടക്കുന്ന കടന്നുകയറ്റമാണ്. ജനാധിപത്യ മതേത സമൂഹം ഒറ്റക്കെട്ടായി ഈ ഭീകര നടപടികള്‍ ചെറുത്തു തോല്‍പ്പിക്കും. ഇക്കാര്യത്തില്‍ നീതിക്കായുള്ള പോരാട്ടത്തില്‍ മുസ്്‌ലിംലീഗ് തോളോട് തോള്‍ ചേര്‍ന്ന് നിലകൊള്ളുമെന്നും ഇ.ടി കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമായ ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം ഇന്ന്

9 എ, കോട്ട്ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം.

Published

on

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാനമായ ഇന്ദിര ഗാന്ധി ഭവന്റെ ഉദ്ഘാടനം ഇന്ന് സോണിയ ഗാന്ധി നിര്‍വ്വഹിക്കും. 10 മണിയോടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പതാക ഉയര്‍ത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചു. 9 എ, കോട്ട്ല റോഡ്, ദില്ലി എന്നാണ് പുതിയ മന്ദിരത്തിന്റെ വിലാസം.

പ്രധാന നേതാക്കളും പ്രവര്‍ത്തക സമിതി അംഗങ്ങളുമടക്കം 200 പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള പ്രധാന നേതാക്കള്‍ ദില്ലിയില്‍ എത്തി. 24, അക്ബര്‍ റോഡാണ് നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനം.

1978 ല്‍ കോണ്‍ഗ്രസ് പിളര്‍ന്ന് ഇന്ദിര ഗാന്ധി കോണ്‍ഗ്രസ് ഐ രൂപീകരിച്ചത് മുതല്‍ 24, അക്ബര്‍ റോഡ് കോണ്‍ഗ്രസിന്റെ ദേശീയ ആസ്ഥാനമാണ്. പുതിയ ആസ്ഥാനത്തിലേക്ക് മാറിയാലും 24, അക്ബര്‍ റോഡിലെ ആസ്ഥാനം പാര്‍ട്ടി നിലനിര്‍ത്തും.

Continue Reading

india

കൗണ്‍സിലിങ്ങിന്റെ മറവില്‍ 15 വര്‍ഷത്തിനിടെ അമ്പതോളം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്‍ അറസ്റ്റില്‍

47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാനെന്ന വ്യാജേന പീഡിപ്പിച്ചത്

Published

on

നാഗ്പൂരില്‍ കൗണ്‍സിലിങ്ങിന്റെ മറവില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മനഃശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. 15 വര്‍ഷത്തിനിടെ അമ്പതോളം പെണ്‍കുട്ടികളെയാണ് 47 വയസ്സുകാരനായ രാജേഷ് ധോകെ എന്ന മനഃശാസ്ത്രജ്ഞനാണ് റെസിഡന്‍ഷ്യല്‍ ക്യാമ്പുകളില്‍ കൗണ്‍സിലിംഗ് നല്‍കാനെന്ന വ്യാജേന പീഡിപ്പിച്ചത്. പോക്സോ, എസ് സി- എസ് ടി നിയമപ്രകാരം രാജേഷിനെതിരെ പൊലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഭണ്ഡാര, ഗോണ്ടിയ തുടങ്ങിയ ഗ്രാമപ്രദേശങ്ങളില്‍ രാജേഷ് വ്യക്തിത്വ വികസന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നതായും ഈ ക്യാമ്പുകളില്‍ രാജേഷ് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

പീഡിപ്പിച്ച ശേഷം സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകും അവ പ്രചരിപ്പിക്കുമെന്ന് പ്രതി പെണ്‍കട്ടികളെ ഭീഷണിപ്പെടുത്തിയുമായിരുന്നു. പെണ്‍കുട്ടികളുടെ വിവാഹ ശേഷവും ഇയാള്‍ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുമായിരുന്നു എന്നും പൊലീസ് പറയുന്നു. രാജേഷ് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആവര്‍ത്തിച്ചുള്ള ഭീഷണിയിലും, അധിക്ഷേപത്തിലും മടുത്ത പ്രതിയുടെ മുന്‍ വിദ്യാര്‍ത്ഥികളിലൊരാള്‍ സഹുഡ്കേശ്വര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.

Continue Reading

india

മധ്യപ്രദേശില്‍ മുസ്‌ലിം നാമത്തിലുള്ള 11 സ്ഥലപ്പേരുകള്‍ മാറ്റി മുഖ്യമന്ത്രി മോഹന്‍ യാദവ്

ഷാജാപൂര്‍ ജില്ലയിലുള്ള സ്ഥലങ്ങളുടെ മുസ്‌ലിം നാമങ്ങള്‍ക്ക് പകരം ഹിന്ദു പേരുകള്‍ നല്‍കുന്നതായി മോഹന്‍ യാദവ് പ്രഖ്യാപിച്ചത്

Published

on

ഭോപ്പാല്‍: മധ്യപ്രദേശില്‍ 11 മുസ്‌ലിം സ്ഥലപ്പേരുകള്‍ മാറ്റി മുഖ്യമന്ത്രി മോഹന്‍ യാദവ്. ജനുവരി 12ന് കാലാപീപ്പലില്‍ നടന്ന പൊതുപരിപാടിയില്‍ പ്രസംഗിക്കവെയാണ് സംസ്ഥാനത്തെ ഷാജാപൂര്‍ ജില്ലയിലുള്ള സ്ഥലങ്ങളുടെ മുസ്‌ലിം നാമങ്ങള്‍ക്ക് പകരം ഹിന്ദു പേരുകള്‍ നല്‍കുന്നതായി മോഹന്‍ യാദവ് പ്രഖ്യാപിച്ചത്.

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാരുമില്ലാത്ത സ്ഥലങ്ങള്‍ക്ക്് എന്തിനാണ് മുസ്‌ലിം പേരുകളെന്നായിരുന്നു മോഹന്‍ യാദവിന്റെ ചോദ്യം. അതിനാല്‍ ‘മുഹമ്മദ്പൂര്‍ മച്ചനാഈ’ എന്ന ഗ്രാമം ഇനിമുതല്‍ മോഹന്‍പൂര്‍ എന്ന പേരിലാകും അറിയപ്പെടുന്നതെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി അറിയിച്ചു.

പ്രാദേശിക ജനപ്രതിനിധികളുടെ ആവശ്യവും ഗ്രാമീണരുടെ വികാരവും പരിഗണിച്ചാണ് ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റിയതെന്നാണ് മോഹന്‍ യാദവിന്റെ വാദം. ചില പേരുകള്‍ മുഷിച്ചിലുണ്ടാക്കുന്നുവെന്ന് ആളുകള്‍ ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍ അവ മാറ്റേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നു മനസിലാക്കിയാണു നടപടിയെന്നും മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.

ഘട്ടി മുഖ്തിയാര്‍പൂര്‍ ഘട്ടി ആയും,ധബ്ല ഹുസൈന്‍പുര്‍, ധബ്ല റാം ആയും, ഹാജിപൂര്‍ ഹീരാപൂര്‍ ആയും ഖലീല്‍പൂര്‍ രാംപൂര്‍ ആയും പേരുമാറ്റിയിട്ടുണ്ട്. മുസ്‌ലിം സ്വഭാവമുള്ള പേരുകള്‍ക്ക് മാത്രമാണ് തിരുത്ത്. കഴിഞ്ഞയാഴ്ചയും ഇത്തരത്തില്‍ ഉജ്ജയിനിലെ മൂന്ന് ഗ്രാമങ്ങളുടെ പേര് മോഹന്‍ യാദവ് മാറ്റിയിരുന്നു. ആകെ 14 ഗ്രാമങ്ങളുടെ പേരാണ് മോഹന്‍ യാദവ് അധികാരത്തിലേറിയ ശേഷം മാറ്റിയത്. പൊതുജനതാത്പര്യാര്‍ഥമാണ് നടപടിയെന്നാണ് ബിജെപി നേതാവിന്റെ വിശദീകരണം.

Continue Reading

Trending