Connect with us

News

മഴവില്ലഴകില്‍ ഫ്രീക്കിക്കോടെ 800 തികച്ച് മെസി ; അര്‍ജന്റീന പനാമയെ തകര്‍ത്തു

ലോകകപ്പ് വിജയത്തിനു പിന്നാലെയുള്ള ആദ്യ അങ്കത്തിനിറങ്ങിയ അര്‍ജന്റീനയ്ക്ക് വിജയം.

Published

on

ലോകകപ്പ് വിജയത്തിനു പിന്നാലെയുള്ള ആദ്യ അങ്കത്തിനിറങ്ങിയ അര്‍ജന്റീനയ്ക്ക് വിജയം. പനാമയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തു വിട്ടത്. മിന്നും താരം ലയണല്‍ മെസി ഫ്രീക്കികിലൂടെ കരിയറിലെ എണ്ണൂറാം ഗോള്‍ തികച്ചു.

രണ്ടാം പകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 78ാം മിനുറ്റില്‍ മെസിയുടെ ഉഗ്രന്‍ ഫ്രീക്കിക് പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍, ആ പന്ത് പിടിച്ചെടുത്താണ് തിയാഗോ അല്‍മാഡ അര്‍ജന്റീനയു
ടെ ആദ്യ ഗോള്‍ നേടുന്നത്. കളിയുടെ 89ാം മിനുറ്റില്‍ മെസിയെടുത്ത ഫ്രീക്കിക് ലക്ഷ്യത്തിലെത്തിച്ചു.

ഇതോടെ 800 ഗോള്‍ പൂര്‍ത്തിയാക്കുന്ന താരമായി മാറി മെസി. അര്‍ജന്റീനയ്ക്കായി 99 ഗോളുകള്‍ നേടി കഴിഞ്ഞു മെസി.

kerala

വിഭാഗീയതയും സംഘർഷസാധ്യതയും; ആലപ്പുഴയിലെ രണ്ട് സി.പി.എം ബ്രാഞ്ച് സമ്മേളനങ്ങൾ മാറ്റിവെച്ചു

ഇവിടെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടുത്തിടെ തമ്മില്‍ത്തല്ലിയിരുന്നു.

Published

on

സി.പി.എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പരിധിയിലെ രണ്ട് ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവെച്ചു. വിഭാഗീയതയും സംഘര്‍ഷസാധ്യതയും കണക്കിലെടുത്താണ് സമ്മേളനം മാറ്റിവെച്ചതെന്നാണ് സൂചന. പറയണത്ത് ബ്രാഞ്ച്, പുതുപ്പള്ളി തെക്ക് ബ്രാഞ്ച് കമ്മിറ്റികളിലെ സമ്മേളനങ്ങളാണ് മാറ്റിവെച്ചത്.

ഇന്നലെരാവിലെ പത്തിനായിരുന്നു സമ്മേളനങ്ങള്‍ നിശ്ചയിച്ചിരുന്നത്. സമ്മേളനത്തിനുള്ള ഒരുക്കമെല്ലാം തുടങ്ങിയിരുന്നു. എന്നാല്‍, സമ്മേളനത്തിനു തൊട്ടുമുന്‍പ് നേതാക്കള്‍ ഇടപെട്ട് മറ്റൊരുദിവസത്തേക്ക് സമ്മേളനം മാറ്റിവെക്കുകയായിരുന്നു.

ഇവിടെ രണ്ട് ലോക്കല്‍ കമ്മിറ്റിയംഗങ്ങള്‍ അടുത്തിടെ തമ്മില്‍ത്തല്ലിയിരുന്നു. രണ്ടു വിഭാഗങ്ങള്‍ ലോക്കല്‍ കമ്മിറ്റി പിടിച്ചെടുക്കാനുള്ള ശ്രമം നടത്തുന്നതാണ് ഇവിടെ വിഭാഗീയതയ്ക്കു കാരണം. കഴിഞ്ഞ കുറച്ചു നാളായിട്ട് ആലപ്പുഴയിലെ പലഭാഗത്തും സി.പി.എമ്മില്‍ വിഭാഗീയത അതിരൂക്ഷമായിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എമ്മിന്റെ സ്ഥിരം വോട്ടുകള്‍ എല്ലാം നഷ്ടപ്പെട്ടിരുന്നു.

Continue Reading

india

അര്‍ബുദ മരുന്നിന് നികുതി ഇളവ് ഉത്തരവായി ഇറക്കണം: കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്ത് നല്‍കി കെ.സി. വേണുഗോപാല്‍

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്.

Published

on

മൂന്ന് അര്‍ബുദ മരുന്നുകള്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ജിഎസ്ടി കൗണ്‍സിലിന്‍റെ ശുപാര്‍ശ പ്രാബല്യത്തില്‍ വരുത്തുന്നതിനായി അടിയന്തരമായി ധനകാര്യമന്ത്രാലയം ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക് കത്തുനല്‍കി.

അര്‍ബുദത്തിനുള്ള ട്രാസ്റ്റുസുമാബ് ഡെറുക്‌സിറ്റികാന്‍, ഒസിമെര്‍ട്ടിനിബ്, ഡുര്‍വാലുമാബ് മരുന്നുകളുടെ നികുതിയാണ് 12 ശതമാനത്തില്‍ നിന്ന് അഞ്ചായി കുറച്ചുകൊണ്ട് ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ നികുതി ഇളവ് സംബന്ധിച്ച ഉത്തരവ് ഇറങ്ങാത്തതിനാല്‍ ആനുകൂല്യം സാധാരണക്കാര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. നികുതി വെട്ടികുറച്ചു കൊണ്ടുള്ള നടപടി എത്രയും വേഗത്തിലാക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അര്‍ബുദ മരുന്നുകള്‍ക്ക് ഉള്‍പ്പെടെ അവശ്യമരുന്നുകള്‍ക്ക് നിലവില്‍ ഉയര്‍ന്ന വില നല്‍കേണ്ടി വരുന്നത് സാധാരണക്കാര്‍ക്ക് വലിയ പ്രതിസന്ധിയും വെല്ലുവിളിയുമാണ്. നിര്‍ധനരായ രോഗികള്‍ക്ക് ഏറെ സാമ്പത്തിക ആശ്വാസം നല്‍കാന്‍ സാഹയകരമായ നടപടി പ്രാബല്യത്തില്‍ വരുത്തുന്നതിന് ഇനിയും കാലതാമസം വരുത്തരുത്. അര്‍ബുദം പോലുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള മരുന്നുകളെ നികുതി ഘടനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ ഗൗരവമായി ആലോചിക്കണമെന്നും കെ.സി.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും

ഇന്നലെ രാത്രിയോടെ ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറിനെ തുടര്‍ന്ന് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.

Published

on

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് പുനരാരംഭിക്കും. തിരച്ചിലിനുവേണ്ടി ഗോവയില്‍ നിന്ന് എത്തിച്ച ഡ്രഡ്ജര്‍ ഇന്ന് ഷിരൂരിലെത്തും. ഇന്നലെ രാത്രിയോടെ ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും വെളിച്ചക്കുറിനെ തുടര്‍ന്ന് കരയ്ക്ക് അടുപ്പിക്കുകയായിരുന്നു.

ഗോവയില്‍ നിന്നും കൊണ്ടുവരുന്ന ഡ്രഡ്ജര്‍ ബുധനാഴ്ചയാണ് കാര്‍വാര്‍ തീരത്തെത്തിയത്. ഏകദേശം ഇരുപത്തിയെട്ടര മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുാണ് ഡ്രഡ്ജറിനുള്ളത്. വെള്ളത്തിന്റെ അടിത്തട്ടില്‍ നിന്നും മൂന്നടി വരെ മണ്ണെടുക്കാന്‍ ഇതിന് സാധിക്കും. ദുരന്ത മേഖലയില്‍ നാവിക സേന ഇന്ന് തിരച്ചില്‍ നടത്തുന്നുണ്ട്. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടിെത്തിയ സ്ഥലത്താകും ഡ്രഡ്ജര്‍ ആദ്യം തിരച്ചില്‍ നടത്തുക.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 16നാണ് അര്‍ജുനായുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ജൂലൈ 16ന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെയും അര്‍ജുന്‍ ഉണ്ടായിരുന്ന ലോറിയും കാണാതായത്. അര്‍ജുനെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ തിരച്ചിലിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ഭരണകൂടം കാണിച്ചിരുന്നില്ല. സംഭവത്തില്‍ കേരളത്തിന്റെ ഇടപെടലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ലോറി അകപ്പെട്ടതാകാമെന്നായിരുന്നു സംശയിച്ചിരുന്നത്. അതിനാല്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു.

 

Continue Reading

Trending