Connect with us

india

ഡല്‍ഹിയുടെ പേര് മാറ്റി ഇന്ദ്രപ്രസ്ഥമാക്കണമെന്ന് ഹിന്ദുസേന

. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സേന ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു.

Published

on

രാജ്യ തലസ്ഥാനമായ ഡല്‍ഹിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സേനാ രംഗത്ത്. ഡല്‍ഹിയുടെ പേര് മാറ്റി ഇന്ദ്രപ്രസ്ഥം എന്ന് ആക്കണം എന്നാണ് ആവശ്യം. ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് സേന ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തയച്ചു.

ഇതിന് ചില തെളിവുകളും അവര്‍ ഹാജരാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 21 ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി

അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു.

Published

on

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി 21 ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. അപക്സ് കോടതി തീരുമാനത്തിന്റെ ഭാഗമായി ജഡ്ജിമാരുടെ മുഴുവന്‍ സ്വത്തുവിവരങ്ങളും വെബ്സൈറ്റില്‍ തന്നെ ലഭ്യമാക്കിയതായി കോടതി അറിയിച്ചു. ജഡ്ജിമാരുടെ വ്യക്തിഗത സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടെ പങ്കാളികളുടെയും മറ്റ് ആശ്രിതരുടെയും പേരിലുള്ള ആസ്തിയുടെ വിവരങ്ങളും വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വത്ത് വിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയ്ക്ക് ദക്ഷിണ ഡല്‍ഹിയില്‍ മൂന്ന് കിടപ്പുമുറികളുള്ള ഡിഡിഎ ഫ്ലാറ്റുള്ളതായും 55 ലക്ഷത്തോളം രൂപ ബാങ്ക് ബാലന്‍സുള്ളതായുമാണ് റിപ്പോര്‍ട്ട്. പിപിഎഫില്‍ 1,06,86,000 രൂപയുടെ നിക്ഷേപമുള്ളതായി കൃത്യമായി രേഖപ്പെടുത്തിയുണ്ട്. കൂടാതെ ഇദ്ദേഹത്തിന് സ്വന്തമായി 2015 മോഡല്‍ മാരുതി സ്വിഫ്റ്റ് കാറുമുണ്ട്.

Continue Reading

india

മകന്റെ പത്താം ക്ലാസ് തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ച് രക്ഷിതാക്കള്‍

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്.

Published

on

കര്‍ണാടകയിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് മകന്റെ തോല്‍വി കേക്ക് മുറിച്ച് ആഘോഷിച്ചത്. വിജയിച്ചവരെ അനുമോദിച്ചുകൊണ്ടുളള അനുമോദനങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരയാണ്. എന്നാല്‍ കര്‍ണാടകയിലെ ഒരു വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ കേക്ക് മുറിച്ച് ആഘോഷിച്ചത് മകന്റെ പരാജയമാണ്. അടുത്ത തവണ ജയിക്കാനായി അവനെ പ്രോത്സാഹിപ്പിക്കാനാണ് ഈ ആഘോഷമെന്നാണ് കുടുംബം പറയുന്നത്.

ബഗല്‍കോട്ടിലെ അഭിഷേക് എന്ന വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളാണ് പത്താം ക്ലാസിലെ മകന്റെ തോല്‍വിക്ക് കേക്ക് മുറിച്ചത്. 625ല്‍ 200 മാര്‍ക്ക് മാത്രമാണ് അഭിഷേകിന് നേടാനായത്. എല്ല വിഷയത്തിലും തോറ്റെങ്കിലും മകനെ കുറ്റപ്പെടുത്താതിരുന്ന രക്ഷിതാക്കളള്‍ നന്നായി പഠിക്കാന്‍ പ്രോത്സാഹനം നല്‍കുകയായിരുന്നു.

Continue Reading

india

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍

പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

Published

on

തുടര്‍ച്ചയായ 12-ാം ദിവസവും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മെന്ദാര്‍, നൗഷേര, സുന്ദര്‍ബാനി, അഖ്നൂര്‍ തുടങ്ങിയ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ സൈന്യത്തിന്റെ വെടിവയ്പ്പുണ്ടായി. പാകിസ്താന് ഉചിതമായ തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി നിയന്ത്രണരേഖയുടെ സമീപത്ത് പാക് പ്രകോപനമുണ്ടായിയെന്ന് പ്രതിരോധ വക്താവ് അറിയിക്കുകയായിരുന്നു. ജമ്മു കശ്മീരിലെ ഏഴ് അതിര്‍ത്തി ജില്ലകളിലെ അഞ്ച് ജില്ലകളിലാണ് വെടിവയ്പ്പ് നടന്നത്. സാംബ, കതുവ ജില്ലകളിലെ അതിര്‍ത്തിയിലൊഴികെ ഇന്ന് പുലര്‍ച്ചെയും ഇന്നലെ അര്‍ദ്ധരാത്രിയിലുമായി വെടിവയ്പ്പുണ്ടായിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സിവില്‍ ഡിഫന്‍സ് തയ്യാറെടുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകള്‍ നടത്താന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകള്‍, സിവിലിയന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംരക്ഷണ സിവില്‍ ഡിഫന്‍സ് പ്രോട്ടോക്കോളുകളില്‍ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങള്‍ നടപ്പിലാക്കല്‍ എന്നിവയില്‍ ആകും മോക് ഡ്രില്‍ നടത്തുക. നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇന്‍സ്റ്റാളേഷനുകളും സംരക്ഷിക്കാനും നിര്‍ദേശമുണ്ട്.

Continue Reading

Trending