Connect with us

kerala

100 കോടി രൂപ പിഴയില്‍ വെട്ടിലായി കൊച്ചി കോര്‍പ്പറേഷന്‍

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള അലംഭാവത്തിനും നിരുത്തരവാദിത്തത്തിനും 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടിയില്‍ വെട്ടിലായി കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി.

Published

on

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുള്ള അലംഭാവത്തിനും നിരുത്തരവാദിത്തത്തിനും 100 കോടി രൂപ പിഴ ചുമത്തിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടിയില്‍ വെട്ടിലായി കൊച്ചി കോര്‍പ്പറേഷന്‍ ഭരണസമിതി. ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കോര്‍പ്പറേഷന്‍ മേയര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഇതിനുള്ള കടമ്പകള്‍ വലുതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് ഇതിനുമുമ്പും കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിട്ടുണ്ടെന്നും അപ്പീല്‍ പോയിട്ടുണ്ടെന്നും മേയര്‍ കഴിഞ്ഞദിവസം നടന്ന പത്രസമ്മേളനത്തില്‍ ന്യായീകരിക്കുമ്പോഴും ഇപ്പോഴത്തെ സാഹചര്യം വളരെ ഗുരുതരമാണെന്നത് പ്രശ്‌നങ്ങളുടെ സങ്കീര്‍ണത വര്‍ധിപ്പിക്കുകയാണ്.

അപ്പീല്‍ പോകണമെങ്കില്‍ പിഴത്തുകയുടെ 50 ശതമാനം(50 കോടി) കെട്ടിവെക്കണം. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന കോര്‍പ്പറേഷന് ഈ തുക കെട്ടിവെക്കല്‍ പ്രായോഗികല്ല. ഇതിനുമുമ്പ് രണ്ടുതവണ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴ ഈടാക്കിയപ്പോള്‍ ഒരു തവണ 50 ശതമാനം തുക കെട്ടിവച്ചതിനുശേഷം മാത്രമാണ് അപ്പീല്‍ പോകാന്‍ കഴിഞ്ഞത്. 2019ല്‍ ബ്രഹ്മപുരത്തെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് ഹരിത ട്രിബ്യൂണല്‍ രണ്ടുകോടി രൂപ കോര്‍പ്പറേഷന്് പിഴ ചുമത്തിയിരുന്നു. ഇതില്‍ ഒരു കോടി രൂപ കെട്ടിവെച്ച ശേഷമാണ് അപ്പില്‍ പോയതും പിന്നീട് സ്റ്റേ നേടിയതും.

ഹരിത ട്രിബ്യൂണല്‍ സംഘം ബ്രഹ്മപുരം പ്ലാന്റും പരിസരവും സന്ദര്‍ശിച്ചതിനു ശേഷം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. കടമ്പ്രയാറിലേക്ക് മലിനജലം ഒഴുകാതിരിക്കാനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണം എന്നായിരുന്നു അന്ന് ട്രിബ്യൂണല്‍ നല്‍കിയ പ്രധാന നിര്‍ദ്ദേശം. തീപിടിത്തം ഉണ്ടായാല്‍ അണക്കുന്നതിന് ഫയര്‍ ഹൈഡ്രന്റുകള്‍ സ്ഥാപിക്കണമെന്നും വിന്‍ട്രോ കമ്പോസ്റ്റ് സംവിധാനം കാര്യക്ഷമമാക്കണമെന്നും അന്ന് ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. 2021 ജനുവരിയില്‍ 14.92 കോടി രൂപ കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിരുന്നു. എന്നാല്‍ ഇത് ഇടക്കാല ഉത്തരവായതിനാല്‍ പിഴത്തുകയുടെ 50 ശതമാനം കെട്ടിവെക്കാതെ തന്നെ ഹൈക്കോടതിയില്‍ നിന്ന് കോര്‍പ്പറേഷന്‍ സ്റ്റേ വാങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ട്രിബ്യൂണല്‍ വിധി ഇടക്കാല ഉത്തരവായല്ല പുറപ്പെടുവിച്ചിരിക്കുന്നത്.

ഹൈക്കോടതിയില്‍ പോകുന്നത്
വടികൊടുത്ത് അടിവാങ്ങലാകും

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ 100 കോടി പിഴയ്‌ക്കെതിരെ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ലഭിക്കാനുള്ള സാധ്യത നന്നേ കുറവാണ്. ബ്രഹ്മപുരത്ത് തീപിടുത്തം ഉണ്ടായ മാര്‍ച്ച് ഒന്നിന് ശേഷം മൂന്നുതവണ ഹൈക്കോടതി കോര്‍പറേഷനെതിരെ രംഗത്തെത്തിയിരുന്നു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ ഇടപെട്ടാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ബ്രഹ്മപുരത്തെ മാലിന്യം നിന്ന് കത്തിയ 13 ദിവസവും കൊച്ചിയിലെ ജനങ്ങള്‍ വിഷവായു ശ്വസിച്ചു വീര്‍പ്പുമുട്ടല്‍ അനുഭവിക്കുകയായിരുന്നെന്ന്് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ അധികൃതരുടെ അനാസ്ഥയും ഉത്തരവാദിത്തമില്ലായ്മയും കോടതി എടുത്തു കാണിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ അപ്പിലിനായി സുപ്രീംകോടതിയെ സമീപിക്കേണ്ട അവസ്ഥയിലാണ് കോര്‍പ്പറേഷന്‍.

കനിയുമോ സംസ്ഥാന സര്‍ക്കാര്‍

പിഴത്തുക കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടല്‍ മാത്രമാണ് കോര്‍പ്പറേഷനു മുമ്പിലുള്ള ഏക പോംവഴി. അപ്പീല്‍ പോകണമെങ്കില്‍ പകുതി തുക അടക്കാനുള്ള 50 കോടി രൂപയ്ക്കും സര്‍ക്കാരിനെ തന്നെ ആശ്രയിക്കേണ്ടി വരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നെട്ടോട്ടമോടുന്ന സംസ്ഥാന സര്‍ക്കാരിന് കൊച്ചി കോര്‍പ്പറേഷനെ സഹായിക്കാന്‍ എത്രമാത്രം കഴിയുമെന്നതും കണ്ടറിയണം. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്ന് പിഴ ഒടുക്കാന്‍ അനുവദിക്കില്ലെന്ന് കോര്‍പ്പറേഷനിലെ പ്രതിപക്ഷവും യു.ഡി.എഫും വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റ് അവതരണം നടന്നിട്ടില്ലെന്ന പ്രതിസന്ധി കൂടി കോര്‍പ്പറേഷന് മുന്നിലുണ്ട്. ഈ മാസം 18നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ബ്രഹ്മപുരത്തെ തീയും പുകയും കോര്‍പ്പറേഷന്‍ ഓഫീസ് പരിസരത്തെ സംഘര്‍ഷവും തീയതി മാറ്റിവെക്കുകയായിരുന്നു. പുതിയ ബജറ്റ് അവതരണ തീയതി പ്രഖ്യാപിച്ചിട്ടില്ല. എല്ലാ തദ്ദേശസ്ഥാപനങ്ങളും മാര്‍ച്ച് 31നകം ബജറ്റ് അവതരണം പൂര്‍ത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റിലായ വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍ പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Published

on

പത്തനംതിട്ടയില്‍ കായിക വിദ്യാര്‍ഥിനിയെ 64 പേര്‍ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായവരില്‍ ചില വിദ്യാര്‍ഥികളുടെ ബന്ധുക്കള്‍  പൊലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചു.വിശദമായ പരിശോധനക്ക് ശേഷമാണ് ഓരോ പ്രതിയെയും അറസ്റ്റ് ചെയ്തതെന്നും പെണ്‍കുട്ടിയുടെ പിതാവിന്റെ ഫോണിലൂടെ വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ചാറ്റ് ചെയ്ത ശേഷം പീഡിപ്പിച്ചവരെയാണ് പിടികൂടിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. രാത്രിയില്‍ വീട് വളഞ്ഞാണ് ചിലരെ കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇതുവരെ 14 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലാകുന്നവര്‍ക്കെതിരെ ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസ് നടപടികള്‍ വേഗത്തിലാക്കുന്നതിനാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. അറസ്റ്റ് ഭയന്ന് പ്രതികളില്‍ പലരും ഇതിനകം ഒളിവില്‍ പോയതും അന്വേഷണം വിപുലപ്പെടുത്താന്‍ കാരണമായി.

പിടിയിലാകുന്നവര്‍ക്കെതിരെ ശാസ്ത്രീയ, സാഹചര്യത്തെളിവുകളും ഡിജിറ്റല്‍ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമര്‍പ്പിക്കുന്നത്. അഞ്ചുവര്‍ഷമായി നടന്ന പീഡനമായതിനാല്‍ പ്രതികളും പെണ്‍കുട്ടിയുമായി നടന്ന മൊബൈല്‍ ഫോണ്‍ ചാറ്റിങ്ങിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കാന്‍ മൊബൈല്‍ കമ്പനികളെ സമീപിക്കേണ്ടതുണ്ട്. രണ്ടുവര്‍ഷത്തില്‍ കൂടുതലുള്ള ഡേറ്റകള്‍ ചില മൊബൈല്‍ കമ്പനികള്‍ സൂക്ഷിക്കാറില്ലാത്തത് വെല്ലുവിളിയായേക്കും.

പീഡിപ്പിച്ച നാല്‍പതോളം പേരുടെ നമ്പറുകളാണ് പെണ്‍കുട്ടി പിതാവിന്റെ ഫോണില്‍ സേവ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഡയറിയിലും നോട്ട്ബുക്കിലും മറ്റുള്ളവരുടെ പേരുകളുണ്ട്. ഇതും അമ്മയുടെ ഫോണും പൊലീസ് കസ്റ്റഡിയിലാണ്.

Continue Reading

kerala

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളും വെന്റിലേറ്ററില്‍

ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു

Published

on

പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ് നാല് പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ കുട്ടികള്‍ വെന്റിലേറ്ററിലാണെന്നും കുട്ടികളുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. പാറയില്‍ കാല്‍വഴുതിയാണ് ഇവര്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. സുഹൃത്തിന്റെ വീട്ടില്‍ തിരുനാള്‍ ആഘോഷത്തിന് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ് (16), അലീന (16), എറിന്‍ (16), പീച്ചി സ്വദേശി നിമ (16) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

കുട്ടികളുടെ കരച്ചില്‍ കേട്ടെത്തിയവരാണു റിസര്‍വോയറില്‍ ഇറങ്ങി ഇവരെ കരയ്‌ക്കെത്തിച്ചത്. രണ്ടു പേര്‍ പാറയില്‍ കാല്‍വഴുതി റിസര്‍വോയറിലേക്കു വീഴുകയായിരുന്നു. രക്ഷിക്കാനിറങ്ങിയ മറ്റു 2 പേരും വെള്ളത്തില്‍ മുങ്ങിത്താണു. അപകടമേഖലയിലാണു പെണ്‍കുട്ടികള്‍ വീണതെന്നു പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കും

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നുമുതല്‍ 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ 15ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നു മീന്‍പിടിത്തത്തിനു തടസ്സമില്ല.

Continue Reading

Trending