Connect with us

kerala

സഹലയും പിതാവും സൈക്കിളിലേറി കറങ്ങിയത് 1,370 കിലോമീറ്റര്‍

പകല്‍ സമയങ്ങളില്‍ പരമാവധി യാത്ര നടത്തി. സൗഹൃദത്തിലൂടെ കണ്ടെത്തുന്ന ഇടങ്ങളിലായിരുന്നു അന്തിയുറക്കം

Published

on

കേരളം ചുറ്റിക്കറങ്ങാന്‍ സൈക്കിളില്‍ ഇറങ്ങിയ പിതാവും മകളും യാത്ര പൂര്‍ത്തിയാക്കി ജന്മനാട്ടിലേക്ക്. ഫെബ്രുവരി 13നാണ് 14 ജില്ലകളെയും അടുത്തറിയാന്‍ അരീക്കോട്ടുനിന്ന് സൈക്കിള്‍ തച്ചണ്ണ സ്വദേശിനി സഹ്‌ല പരപ്പനും പിതാവ് സക്കീര്‍ ഹുസൈനും യാത്ര തിരിച്ചത്. 1,370 കിലോമീറ്ററാണ് ഇരുവരും സൈക്കിളില്‍ താണ്ടിയത്.

തിങ്കളാഴ്ചയാണ് തിരുവനന്തപുരത്ത് എത്തിയത്. അരീക്കോടുനിന്ന് ആരംഭിച്ച യാത്ര കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിച്ചു. ഇവിടെനിന്ന് പാല്‍ചൂരം വഴി കണ്ണൂരിലൂടെ കാസര്‍ക്കോട് എത്തി. ഇവിടെനിന്ന് കേരളത്തിലെ ഓരോ ജില്ലയെയും അടുത്തറിഞ്ഞ് ഒരുമാസം കൊണ്ടാണ് സഹ് ലയും പിതാവും തിരുവനന്തപുരത്ത് എത്തി യാത്ര പൂര്‍ത്തിയാക്കിയത്.

പകല്‍ സമയങ്ങളില്‍ പരമാവധി യാത്ര നടത്തി. സൗഹൃദത്തിലൂടെ കണ്ടെത്തുന്ന ഇടങ്ങളിലായിരുന്നു അന്തിയുറക്കം. ഇങ്ങനെ വളരെ ചുരുങ്ങിയ പണം കൊണ്ടാണ് ഞങ്ങളുടെ യാത്ര പൂര്‍ത്തിയാക്കിയതെന്ന് സഹ്‌ല പറഞ്ഞു. 14 ജില്ലകളില്‍നിന്ന് വ്യത്യസ്ത അനുഭവങ്ങളാണ് ലഭിച്ചത്. ഇതുതന്നെയായിരുന്നു ഞങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്ന് സക്കീറും പറയുന്നു.

കനത്ത ചൂട് വകവക്കാതെ ദിവസം ഏകദേശം 45 കിലോമീറ്റര്‍ സഞ്ചരിച്ചാണ് കേരള യാത്ര പൂര്‍ത്തിയാക്കിയത്. ചൂടിനുപുറമേ ദേശീയപാത നിര്‍മാണവും യാത്രക്ക് വലിയ ബുദ്ധിമുട്ടാക്കി. കുറുക്കുവഴികളെയാണ് പലപ്പോഴും ആശ്രയിച്ചത്. ഒരുവര്‍ഷം മമ്പ് സഹ് ല കേരളത്തില്‍നിന്ന് സുഹൃത്തുക്കളുമൊത്ത് സൈക്കിളില്‍ കാശ്മീരില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടല്‍ തൊഴിലാളിയായ പിതാവുമായി കേരളം മുഴുവന്‍ സൈക്കിളില്‍ ചുറ്റിക്കറങ്ങി മറ്റൊരു യാത്രകൂടി പൂര്‍ത്തിയാക്കിയത്.

‘യാത്രയില്‍ ഞങ്ങളെ ഒരുപാട് ആളുകള്‍ സഹായിച്ചിട്ടുണ്ട്. എല്ലാവരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഇതിലൊന്നും എന്റെ യാത്രയോടുള്ള പ്രണയം അവസാനിക്കുന്നില്ല’ സഹ്‌ല. അതേസമയം, തിരുവനന്തപുരത്തെത്തിയ ഇരുവര്‍ക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. നിയമസഭയിലെത്തി സമ്മേളനം കാണാനും ഇരുവര്‍ക്കും സാധിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, നജീബ് കാന്തപുരം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ ഇരുവര്‍ക്കും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരുന്നു. മൂര്‍ക്കനാട് സ്വദേശി മശ്ഹൂര്‍ ഷാനാണ് സഹ്‌ലയുടെ ഭര്‍ത്താവ്.

kerala

എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ് മാധവന്

5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്

Published

on

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍എസ് മാധവന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപനം നടത്തിയത്. സാഹിത്യ രംഗത്തെ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. 5 ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് അവാർഡ്.

1948 -ൽ എറണാകുളത്ത്‌ ജനിച്ച എൻ എസ് മാധവൻ മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജ്‌, കേരള സർവ്വകലാശാല ധനശാസ്ത്ര വകുപ്പ്‌ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. 1975 -ൽ ഐഎഎസ്‌ ലഭിച്ചു. കേരള സർക്കാർ ധനകാര്യവകുപ്പിൽ സ്പെഷ്യൽ സെക്രട്ടറി ആയിരുന്നു. 1970 -ൽ മാതൃഭൂമി നടത്തിയ ചെറുകഥാ മത്സരത്തിൽ അദ്ദേഹം എഴുതിയ ശിശു എന്ന ചെറുകഥ ഒന്നാംസ്ഥാനം നേടി. കേരള സാഹിത്യ അക്കാദമി പുരസ്കാരം, മുട്ടത്തുവർക്കി പുരസ്കാരം, ഓടക്കുഴൽ പുരസ്കാരം തുടങ്ങിയ അവാർഡുകൾ ഹിഗ്വിറ്റയ്ക്കു ലഭിച്ചിട്ടുണ്ട്.

 

Continue Reading

kerala

പനി ബാധിച്ചെത്തിയ ഒരു വയസ്സുകാരന്‍ മരിച്ചു; ഡോക്ടർക്ക് പകരം നഴ്സ് ചികിൽസിച്ചെന്ന് ബന്ധുക്കൾ

വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല

Published

on

തൃശൂർ: ഒല്ലൂരിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന് ആരോപണവുമായി  ബന്ധുക്കൾ. പനിയെ തുടർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല.

കുട്ടിയുടെ ആരോഗ്യനില വഷളായപ്പോൾ തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. ശിശുരോഗ വിദഗ്ധൻ്റെ നിർദേശ പ്രകാരമാണ് ചികിൽസ നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇൻജെക്ഷൻ വഴി മരുന്ന് നൽകാൻ കഴിയാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രിയുടെ പക്ഷം. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു; ഫല പ്രഖ്യാപനം മെയ് മൂന്നാം വാരം

72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും.

Published

on

എസ്എസ്എൽസി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ മാർച്ച് 3 മുതൽ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയും നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിർണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും.

ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോ​ഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക.

ഒന്നാം വർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ മാർച്ച് 6 മുതൽ 29 വരെയും രണ്ടാംവർഷ പരീക്ഷ മാർച്ച് 3 മുതൽ 26 വരെയും നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Continue Reading

Trending