Connect with us

Life

നിര്‍ത്തിയിട്ട ബസിന് തീ പിടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

നിര്‍ത്തിയിട്ട ബസിന് തീ പിടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം

Published

on

നിര്‍ത്തിയിട്ട ബസിന് തീ പിടിച്ച് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ബംഗളൂരു മെട്രോപൊളിറ്റിന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസ് കണ്ടക്ടര്‍ മുത്തയ്യ സ്വാമി (45)യാണ് വെന്തുമരിച്ചത്. ബസിനകത്ത് ഉറങ്ങുകയായിരുന്നു മരിച്ച സ്വാമി. തിങ്കള്‍ പുലര്‍ച്ചെ 4.45ന് ആണ് സംഭവം. ലിംഗധീരനഹള്ളി സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്ത ബസാണ് കത്തിയമര്‍ന്നത്. 2017 മുതല്‍ ഇതുവരെ 3.75 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയ ബസാണ് കത്തിനശിച്ചത്.

Health

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി വിതരണക്കാർ; ഗവ. മെഡിക്കൽ കോളജുകളിൽ പ്രതിസന്ധി

സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.

Published

on

ഗവ. മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം വിതരണക്കാർ നിർത്തി. സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.

2023 ഡിസംബർ 31 വരെയുള്ള കുടിശികയായ 143 കോടി രൂപ നൽകാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയത്. മെഡി. കോളജുകളിൽ അവശേഷിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടിയുള്ള സർജിക്കൽ ഉപകരണങ്ങൾ മാത്രമാണ്.

30 കോടി രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക.സർക്കാർ ആശുപത്രികൾക്ക് ആരോഗ്യ ഇൻഷുറൻസ് ചികിത്സാസഹായ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് തിരിച്ചടിയാകുന്നത്.

 

Continue Reading

Life

ഇന്ന് ഓട്ടിസം അവബോധ ദിനം; അറിവ് വേണ്ടത് നമുക്കാണ്.!

ജനിതക സാഹചര്യങ്ങൾ മൂലം തലച്ചോറിലുണ്ടാകുന്ന ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡർ ആണ് ഓട്ടിസം.

Published

on

ലോക വ്യാപകമായി ഏപ്രിൽ 2 ഓട്ടിസം അവബോധ ദിനമായി ആചരിച്ചുവരുന്നു. കുട്ടികളുടെ വളർച്ചയുമായി ബന്ധപെട്ടു നാം കേൾക്കുന്ന വാക്കാണ് ഓട്ടിസം അഥവാ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). സാമൂഹികമായ മുന്നേറ്റക്കുറവ്, രീതികളിൽ ഉണ്ടാകുന്ന ആവർത്തനം, ആശയവിനിമയത്തിലും സംസാരിക്കുന്നതിലും കുറവ്/ താമസം എന്നിവയുമായുള്ള ബന്ധപ്പെട്ട വിവിധ അവസ്ഥകളെ സൂചിപ്പിക്കുന്നതിന്നാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.

ജനിതക സാഹചര്യങ്ങൾ മൂലം തലച്ചോറിലുണ്ടാകുന്ന ന്യൂറോ ഡെവലപ്മെൻ്റൽ ഡിസോർഡർ ആണ് ഓട്ടിസം. തലച്ചോറിലെ മിറർ ന്യൂറോൺസ് (mirror neurons) എന്ന കോശങ്ങളുടെ പ്രവർത്തന തകരാർ മൂലമാണ് പലപ്പോഴും ഇത് ഉണ്ടാകുന്നത്.

ഓട്ടിസം എങ്ങനെ നേരത്തെ മനസ്സിലാക്കാം?

പ്രധാനമായും മൂന്നു കാര്യങ്ങളിലൂടെ കുട്ടികളിലെ ഓട്ടിസത്തെ തിരിച്ചറിയാം. ഒന്നാമതായി ആശയ വിനിമയത്തിൽ ഉണ്ടാകുന്ന താമസം (language delay). അതായത് കുട്ടി വാക്കുകൾ ഉപയോഗിക്കുന്നതിനും സംസാരിക്കുന്നതിലും കാലതാമസം നേരിടുക. കുട്ടിയുടെ പേര് വിളിച്ചാലും ശ്രദ്ധിക്കാതിരിക്കുക, മുഖഭാവങ്ങളിൽ യാതൊരുവിധ മാറ്റവും ഉണ്ടാകാതിരിക്കുക എന്നിവയാണ്.

രണ്ടാമതായി സാമൂഹിക വളർച്ചാ ഘട്ടങ്ങളിൽ ഉണ്ടാകുന്ന താമസം (delay in social milestones) അതായത് മറ്റുള്ള കുട്ടികളുമായോ മുതിർന്നവരുമായോ ഇടപഴകുന്നതിന് വിമുഖത കാണിക്കുകയും എപ്പോഴും ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നതിനും കളിക്കുന്നതിനും താത്പര്യം കാണിക്കുകയും ചെയ്യുക. ദിനചര്യയിലെ ചെറിയ മാറ്റങ്ങളിൽ പോലും വളരെ അസ്വസ്ഥരാക്കുക, വെളിച്ചം, ശബ്ദം, വസ്ത്രം, കാലാവസ്ഥ എന്നിവയോട് കൂടുതൽ സെൻസിറ്റീവ് ആയിരിക്കുക എന്നിവയാണവ .

അടുത്തതായി മിക്ക കുട്ടികളും കാണുന്ന ഒരു ലക്ഷണമാണ് അവർ ചെയ്യുന്ന പ്രവർത്തികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുക എന്നുള്ളത് (repetitive behaviours). ഉദാഹരണത്തിന് കളിപ്പാട്ടങ്ങൾ ഒരേ രീതിയിൽ അടക്കിവെക്കുന്നത് പോലെയുള്ള പ്രവർത്തികൾ ആവർത്തിച്ച് ചെയ്തുകൊണ്ടിരിക്കുക. വസ്തുക്കൾ നിരനിരയായി അടുക്കി വെക്കുക മുതലായവ. ഓട്ടിസം തിരിച്ചറിയുന്നതിനായി ഒരു പ്രത്യേക പരിശോധന മാർഗം ഇല്ലാത്തതിനാൽ ഈ കാര്യങ്ങളിലൂടെ ഒരു നിഗമനത്തിലേക്ക് നാം എത്തിച്ചേരുകയാണ് ചെയ്യുന്നത്.

എന്തുകൊണ്ടാണ് ഓട്ടിസം ഉണ്ടാവുന്നത്?

തലച്ചോറിനെ ബാധിക്കുന്ന എല്ലാ രോഗങ്ങളും ഓട്ടിസത്തിന് കാരണമാവാം, എന്നാൽ കണ്ടുപിടിക്കാൻ പറ്റാത്ത (idiopathic) കാരണങ്ങളാണ് സാധാരണയായിഉണ്ടാകുന്നത്. എന്നിരുന്നാലും, ഗർഭാവസ്ഥയിലെ പോഷകാഹാരക്കുറവ്, മാതാപിതാക്കളുടെ പ്രായം, ഗർഭ സമയത്തുണ്ടാകുന്ന അണുബാധകൾ, ചില മരുന്നുകളുടെ ഉപയോഗം, മുതലായവ ഇതിൽ ചിലതാണ്. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിച്ചത് എന്നത് പലപ്പോഴും കണ്ടുപിടിക്കാൻ സാധിക്കില്ല.

ഓട്ടിസത്തിന്റെ ചികിത്സാരീതി

ഓട്ടസത്തിന്റെ ചികിത്സാരീതികളെ പ്രധാനമായി രണ്ടായി വേർതിരിക്കാം. ഒന്നാമതായി ഓട്ടിസം ബാധിച്ച കുട്ടികളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള പ്രത്യേക ട്രെയിനിങ്ങുകൾ നൽകുക. ഓട്ടിസം നേരത്തേ തിരിച്ചറിയുകയും സൈക്കോളജിക്കൽ ആയുള്ള ടെസ്റ്റുകളിലൂടെ ബുദ്ധിവളർച്ചയുടെ തലങ്ങളെ അറിയുകയും അവരുടെ കഴിവുകളെയും കുറവുകളെയും തിരിച്ചറിയുകയും, കഴിവുകളെ തിരിച്ചറിഞ്ഞ് വീട്ടിൽ വച്ചുതന്നെ നൽകാവുന്ന ചികിത്സകൾ (Home based behavioural Therapy) ഒരുക്കുക എന്നതാണ്.

ഇതിന് ട്രെയിനിങ് ലഭിക്കുന്നതിനായി നല്ല സെന്ററുകളിൽ ബന്ധപ്പെടാവുന്നതാണ്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരിചരണം നൽകുന്നതിനായി പ്രത്യേക ടീം തന്നെ നിലവിലുണ്ടാവും. അതിൽ പീഡിയാട്രിക് ന്യൂറോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്കോളജിസ്റ്റ് ബിഹേവിയറൽ തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ് എന്നിവരുൾപ്പെടുന്ന ടീം ഉണ്ടാവും. എല്ലാവരും ചേർന്ന് ട്രീറ്റ്മെൻറ് പ്ലാൻ ഉണ്ടാക്കിയതിനുശേഷം ആണ് ട്രെയിനിങ് ആരംഭിക്കുക.

രണ്ടാമതായി അനുബന്ധ ന്യൂറോളജിക്കൽ പ്രശ്നം ഉണ്ടെങ്കിൽ (autistic spectrum disorder) അതിന് ആവശ്യമായ ചികിത്സയും തേടേണ്ടതുണ്ട്. ഓരോ കുട്ടികളെയും ബാധിക്കുന്ന രോഗത്തിൻറെ അവസ്ഥ വ്യത്യാസപ്പെട്ടിരിക്കുന്നു, അതുകൊണ്ടുതന്നെ അവർക്ക് ലഭിക്കേണ്ട ചികിത്സയും വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലർ ചെറിയ പിന്തുണകൊണ്ട് തന്നെ വലിയ മാറ്റങ്ങൾ വരുത്തുന്നതിനു സാധിക്കുമ്പോൾ, മറ്റു ചിലർക്ക് എല്ലാ സപ്പോർട്ടും നൽകിക്കൊണ്ടുതന്നെ ചികിത്സ മുന്നോട്ടു പോകേണ്ടതുണ്ട്. ഉദാഹരണത്തിന് ഓട്ടിസത്തോടൊപ്പം അപസ്മാര രോഗവും (പലപ്പോഴും ചെറിയ രീതിയിലുള്ള അപസ്മാര ബാധ ആയിരിക്കാം – കണ്ണുകളുടെ ചലനം, ഞെട്ടൽ പോലെയുള്ളവ) ഉള്ള കുട്ടികൾക്ക് ഈ ഈ ജി പോലുള്ള പരിശോധനകൾ ചെയ്ത് ചികിത്സ നടത്തേണ്ടതാണ്.

ഓട്ടിസം ബാധയുള്ള ഓരോ കുട്ടിക്കും പേഴ്സണലൈസെഡ് അതായത് വ്യക്തിഗത പരിചരണം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. അവരുടെ സ്വന്തം കാര്യങ്ങൾ അവരവർ തന്നെ ചെയ്യത്തക്ക രീതിയിൽ അവരെ പരിശീലിപ്പിച്ചെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം അർഹിക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് എല്ലാവർക്കും ബുദ്ധി വളർച്ച കുറവാണ് എന്ന് വിചാരിക്കരുത്. നമ്മൾ തിരിച്ചറിയുന്ന, അവരിൽ ഉറങ്ങിക്കിടക്കുന്ന കഴിവിനെ പുറത്തെടുത്താൽ ഒരുപക്ഷേ സാധാരണ കുട്ടികൾ ചചെയ്യുന്നതിൽ ഉപരിയായി മികവുറ്റ രീതിയിൽ പ്രതിഭ തെളിയിക്കാവുന്നതുമാണ്.

ചുരുക്കി പറഞ്ഞാൽ ഓട്ടിസം ബാധിതർക്ക് നൽകേണ്ട പിന്തുണ അവരുടെ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതായതിനാൽ, അവരെ പരിശീലിപ്പിക്കുന്ന സെൻറർ തിരഞ്ഞെടുക്കുന്നതിലും ഏറ്റവും അധികം നിഷ്കർഷത പുലർത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഏറ്റവും ക്ഷമയോടെയും ദീർഘകാല അടിസ്ഥാനത്തിലുമുള്ളതുമായ ഒരു പദ്ധതി തയ്യാറാക്കി വേണം അവരുടെ ചികിത്സ ആരംഭിക്കാൻ. സാമൂഹിക കഴിവുകൾക്കുള്ള പരിശീലനം: ഇത് ഗ്രൂപ്പുകളായി നടത്തുകയും ഓട്ടിസം ബാധിച്ച കുട്ടികളെ സാമൂഹിക സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്നു. ഓട്ടിസം ചികിത്സയിൽ രക്ഷിതാക്കൾക്കുള്ള പരിശീലനമാണ് ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. ഓട്ടിസത്തെക്കുറിച്ച് എല്ലാം പഠിക്കുക, സ്ഥിരമായ ഒരു ഷെഡ്യൂളും ദിനചര്യയും ഉണ്ടാക്കുക, നിങ്ങളുടെ കുട്ടിയുടെ ഭാഷ മനസ്സിലാക്കുകയും ബുദ്ദിമുട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യുക. അവരെ കൈയിലെടുക്കാൻ എല്ലായിപ്പോഴും പോസിറ്റീവ് തന്ത്രങ്ങൾ പ്രയോഗിക്കുക. മനസ്സിലാക്കുക, നിങ്ങൾ ഒറ്റക്കല്ല നിങ്ങളെപ്പോലെയോ അതിലും ബുദ്ദിമുട്ടേറിയതോ ആയ മാതാപിതാക്കൾ ഉണ്ട്, അവരുടെ സഹായം തേടുകയും, ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടുകയും ചെയ്യുക.

Continue Reading

Agriculture

ഹരിതാഭം, മനോഹരം ഈ ‘തണല്‍’ മുറ്റം

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: അടുക്കും ചിട്ടയുടെ അടയാളമാണ് ‘തണല്‍’ വീടെന്ന ഈ ഗൃഹാങ്കണം. പുറത്തെ പച്ചപ്പ് അകത്തളങ്ങളിലും ഊഷ്മളത തീര്‍ക്കുന്നുണ്ട്. തികച്ചും ആരോഗ്യപരമായ അന്തരീക്ഷം. പാരിസ്ഥിതിക സൗഹാര്‍ദത്തിലേക്ക് നയിക്കുന്നതാണ് നസീമയെന്ന വീട്ടമ്മയുടെ അധ്വാനം.

തൈകളും ചെടികളും വെറുതെ നട്ടുപിടിപ്പിക്കുകയല്ല ഇവര്‍. കൃത്യമായ പരിചരിക്കും. വെട്ടിത്തെളിച്ച് മനോഹരമാക്കും മുറതെറ്റാതെ. ആദ്യ കാഴ്ചയില്‍ തന്നെ അനുഭവിച്ചറിയാനാകും നസീമയുടെ അധ്വാന മികവ്. പ്രവാസജീവിതം അവസാനിപ്പിച്ച ഭര്‍ത്താവ് അബ്ദുല്‍ സലാമിന്റെ കൂട്ടുമായതോടെ ഈ വീട്ടമ്മയുടെ പ്രയത്‌നത്തിന് തിളക്കമേറെയാണ്. അലങ്കാര ചെടികള്‍ മുതല്‍ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങള്‍ വരെയുണ്ട് വിശാലമായ വീട്ടുമുറ്റത്ത്.

വീടിന്റെ ചുറ്റുവട്ടവും ഹരിതാഭമാക്കും മനോഹാരിതയ്ക്ക് സൗന്ദര്യമേകുന്നതാണ് വിവിധ വര്‍ണ പൂക്കളും. മനം കുളിര്‍പ്പിക്കും മാട്ടൂല്‍ റോഡില്‍ മാടായി സിഐസി ശ്മശാനത്തിന് സമീപത്തെ പി.കെ നസീമയുടെ വീട്ടങ്കണ കാഴ്ച. വര്‍ഷങ്ങളോളം ഭര്‍ത്താവിനൊപ്പം പ്രവാസ ലോകത്തായിരുന്ന നസീമ നേരമ്പോക്കിനാണ് ചെടികള്‍ വെച്ചുപിടിപ്പിച്ച് തുടങ്ങിയത്. മുളക് ഉള്‍പ്പെടെ ചെറിയ തൈകള്‍ നട്ട് ഫലം കണ്ട് തുടങ്ങിയതോടെ അതൊരു ലഹരിയായി. തൊട്ടുപിന്നാലെ പലതരം കായ്കനികളുടെ തൈകളും വ്യത്യസ്ത ചെടികളും തേടിപ്പിടിച്ച് നട്ടുവളര്‍ത്തി വീട്ടുമുറ്റം ഉദ്യാനമാക്കി മാറ്റാനായി ശ്രമം.

ഇന്ന് വിദേശയിനങ്ങള്‍ ഉള്‍പ്പെടെ ചെടികളും ഫലൃവൃക്ഷങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് തൈകളുണ്ട് ഈ വീട്ടുമുറ്റത്ത്. ഓര്‍ക്കിഡ് ഇനങ്ങളായ ആന്തൂറിയം വിറ്റാറിഫോലിയം, ഫിലോഡെന്‍ഡ്രോണ്‍ വിഭാഗത്തിലെ പിങ്ക് പ്രിന്‍സസ്, ഫ്‌ലോറിഡ ബ്യൂട്ടി, സ്‌ട്രോബറി ഷേക്ക്, ഗ്ലോറിസം, സില്‍വര്‍ സ്വോര്‍ഡ്, ബര്‍ള് മര്‍ക്‌സ് തുടങ്ങി റഫിഡൊപ്പൊറ ടെട്രാസ്‌പെര്‍മ, അലോകാസിയ അല്‍ബോ, ആന്തൂറിയം ക്രിസ്റ്റാലിനം, അഡന്‍സോണില്‍, അലോകാസിയ ഡ്രാഗണ്‍ സ്‌കൈല്‍, കെര്‍സെസ്റ്റിസ് മിറാബിളിസ്, ഫിലോഡെന്‍ട്രോണ്‍ പരെയ്‌സോ വെര്‍ഡ് എന്നിവയുടെ ശേഖരമേറെയുണ്ട് ഈ വീട്ടുമുറ്റത്തെ തോട്ടത്തില്‍.

എട്ടിനം ചീരകളും വിയറ്റ്‌നാം ഉള്‍പ്പെടെ മൂന്നിനം ചക്കകളും മാങ്കോസ്റ്റിന്‍, മിറാക്ള്‍ ഫ്രൂട്ട്, റംബൂട്ടാന്‍ തുടങ്ങി തക്കാളി, പയര്‍, വഴുതന, കാബേജ്, കോണ്‍ഫ്‌ളവര്‍, ചേന, ചേമ്പ് തുടങ്ങി പഴവര്‍ഗങ്ങളും പച്ചക്കറികളും കറിവേപ്പിലയും വേപ്പും ഉള്‍പ്പെടെ ഔഷധ ചെടികളുമുണ്ട് ഇവരുടെ വീട്ടുമുറ്റത്തെ തോട്ടത്തില്‍. നല്ലയിനം നാടന്‍ കോഴികളെയും പേര്‍ഷ്യന്‍ പൂച്ചയെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. ഭര്‍ത്താവ് ഏണ്ടിയില്‍ അബ്ദുല്‍ സലാമിന്റെയും മക്കള്‍ ഫര്‍ഹാന്‍, ഫര്‍സാന, ഫര്‍ഷാദ് എന്നിവരുടെയും പിന്തുണയുമാണ് വീടങ്കണം ഉദ്യാനമാക്കി മാറ്റാന്‍ നസീമയ്ക്ക് സാധിച്ചത്. മാടായി പഞ്ചായത്ത് കൃഷി വകുപ്പിന്റെ പിന്തുണയുമായതോടെ കൃഷിയില്‍ തന്റേതായ ഇടമുറപ്പിക്കാനുള്ള പരിശ്രമിത്തിലാണ് ഈ വീട്ടമ്മ.

Continue Reading

Trending