Connect with us

kerala

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം നാളെ; സ്റ്റാലിന്‍ മുഖ്യാതിഥി

ചെന്നൈ കൊട്ടിപാക്കം വൈ.എം.സി എ മൈതാനത്ത് വൈകിട്ട്് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

on

മുസ്ലീം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തിലേക്ക് നാളെ ജനലക്ഷങ്ങള്‍ ഒഴുകിയെത്തും. മുസ്ലീം ലീഗിന്റെ പുതുമുന്നേറ്റത്തിന്ന് സാക്ഷിയാവുന്ന ചെന്നൈ നഗരം അക്ഷരാര്‍ത്ഥത്തില്‍ ഹരിതാഭമായി കഴിഞ്ഞു. ഇന്ത്യന്‍ മുസ്ലിം യൂണിയന്‍ മുസ്ലിന്റെ ഉല്‍ഭവത്തിനും സമുദായത്തിന്റെ ഉന്നമനത്തിനും ദീര്‍ഘ വീക്ഷണത്തോടെ നേതൃത്വം നല്‍കിയ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായീല്‍ സാഹിബും കെ.എം സീതി സാഹിബും അടക്കമുള്ള നേതാക്കളെ സ്മരിച്ച് കൊണ്ട് നടക്കുന്ന മുസ്ലീം ലീഗ് മഹാ സമ്മേളനവും ജനലക്ഷങ്ങളുടെ ഒത്ത് ചേരലും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളില്‍ വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ചെന്നൈ കൊട്ടിപാക്കം വൈ.എം.സി എ മൈതാനത്ത് വൈകിട്ട്് 6 മണിക്ക് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.ദേശീയ പ്രസിഡന്റ് പ്രൊഫ. കെ. എം.ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിക്കും.സമേളനത്തില്‍ ഡി.എം കെ അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍ മുഖ്യാതിഥിയായിരിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ എം.എല്‍.എ കെ.എ. എം അബൂബക്കര്‍, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍ ,പി.വി.അബ്ദുല്‍ വഹാബ്, അബ്ദുസ്സമദ് സമദാനി ,കെ.പി.എ മജീദ് ,ഡോ.എം.കെ മുനീര്‍ കെ.നവാസ്ഗനി, പി.എം.എ സലാം,എം എസ് എ ഷാജഹാന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നീല പെട്ടി എടുത്തത് എന്റെ വണ്ടിയിൽ നിന്ന്; ഒരു രൂപ അതിലുണ്ടെങ്കിൽ പ്രചാരണം നിർത്താം’: രാഹുൽ മാങ്കൂട്ടത്തില്‍

കെപിഎം ഹോട്ടലിന്റെ മുന്‍പിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം, അതില്‍ നോക്കിയാല്‍ കാണാം താന്‍ എപ്പോഴാണ് വന്നതെന്നും രാഹുല്‍ പറഞ്ഞുപുറത്തുപോയതെന്നും

Published

on

പാലക്കാട്: തന്റെ ട്രോളി ബാഗില്‍ ഒരു രൂപയുണ്ടെന്ന് തെളിയിച്ചാല്‍ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പൊലീസിന് എന്തുശാസ്ത്രീയ പരിശോധനയും നടത്താമെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നീല ട്രോളി ബാഗുമായി എത്തിയായിരുന്നു രാഹുലിന്റെ വാര്‍ത്താസമ്മേളനം.

ഒപ്പമുണ്ടാകുന്നവരാണ് സാധാരണ ബാഗ് പിടിക്കാറുള്ളതെന്ന് രാഹുല്‍ പറഞ്ഞു. ഹോട്ടലില്‍ പോകുമ്പോള്‍ പെട്ടിയല്ലാതെ പിന്നെ എന്താണ് കൊണ്ടുപോകുക. ഇന്നലെ രാത്രി കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാരെ കാണാന്‍ പോകുന്നതിനായി നല്ല ഡ്രസ് ഉണ്ടോ എന്നുനോക്കാനായി ഇതേ ബാഗ് ഹോട്ടലിലെ ബോഡ് റൂമില്‍ വച്ചും തുറന്നിരുന്നു ആ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കട്ടെ. എന്നിട്ടും സംശയം മാറുന്നില്ലെങ്കില്‍ പൊലീസിന് ഈ പെട്ടി കൈമാറാം. ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കാം.

കെപിഎം ഹോട്ടലിന്റെ മുന്‍പിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടണം. അതില്‍ നോക്കിയാല്‍ കാണാം താന്‍ എപ്പോഴാണ് വന്നതെന്നും പുറത്തുപോയതെന്നും. താന്‍ ഹോട്ടലിന്റെ പിന്‍ഭാഗത്തുകൂടി ഓടിപ്പോയെന്ന് തെളിയിച്ചാലും തന്റെ പ്രചാരണം ഇവിടെ വച്ച് അവസാനിപ്പിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പരിശോധന സംബന്ധിച്ച് സിപിഎം നേതാക്കള്‍ പറയുന്നതില്‍ അടിമുടി വൈരുദ്ധ്യമുണ്ട്. ആദ്യം എഎ റഹീം എംപി പറഞ്ഞത് എല്‍ഡിഎഫ് പരാതിയിലാണ് പരിശോധനയെന്ന് പറഞ്ഞു. തൊട്ടുപിന്നാലെ ടിവി രാജേഷിന്റെ അടക്കം മുറി പരിശോധിച്ചെന്നും പറഞ്ഞു. എന്നാല്‍ എഎസ്പി പറഞ്ഞത് പതിവുപരിശോധനയാണെന്നും തുടര്‍ പരിശോധന ഇല്ലെന്നുമാണ് പറഞ്ഞത്. എല്‍ഡിഎഫിന്റെ എല്ലാവാദങ്ങളും പൊളിയുകയാണ്. കമ്യൂണിസ്റ്റ് ജനാധിപത്യപാര്‍ട്ടിയോടാണ് തങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നതെന്നും രാഹുല്‍ പറഞ്ഞു.

പൊലീസ് റെയ്ഡിന്റെ സമയത്ത് എല്ലാവരും മുറി തുറന്നുകൊടുത്തു. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നതിനാല്‍ വനിതാ നേതാവായ ബിന്ദു കൃഷ്ണയും മുറി തുറന്നുനല്‍കി. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഷാനിമോളുടെ മുറിയിലേക്ക് രാത്രി പന്ത്രണ്ടരയാകുമ്പോള്‍ നാല് പുരുഷ പൊലീസുകാര്‍ ചെന്നു. മുറി പരിശോധിക്കണം എന്നുപറഞ്ഞപ്പോള്‍ വനിതാ പൊലീസിന്റെ സാന്നിധ്യത്തിലേ പരിശോധിക്കാനാവൂ എന്നാണ് ഷാനിമോള്‍ പറഞ്ഞത്. അവര്‍ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് വനിതാ പൊലീസുകാര്‍ വന്ന് നടത്തിയ പരിശോധനയില്‍ ഒന്നുമില്ലെന്ന് കണ്ടെത്തുന്നു. ബിജെപിയുടെ വനിതാ നേതാക്കന്മാര്‍ വനിതാ പൊലീസില്ലാതെ പരിശോധിക്കാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ പൊലീസിന് പരിശോധിക്കുകയും വേണ്ട, സിപിഎമ്മിന് സമരവും ചെയ്യേണ്ട. ഇവിടെ ഏറ്റവും കുറവ് ഫ്‌ളെക്‌സുകള്‍ എന്റേതാണ്. ഒരു ട്രോളി നിറയെ പണമുണ്ടായിരുന്നെങ്കില്‍ അതുപയോഗിച്ച് ഹോര്‍ഡിങ്‌സ് അടിച്ചാല്‍ മതിയായിരുന്നല്ലോ എന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

Continue Reading

kerala

‘എന്നിലേൽപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും ഹൃദയം നിറഞ്ഞ നന്ദി’: നിവിൻ പോളി

ബലാത്സംഗം നടന്നുവെന്ന് പരാതിക്കാരി ആരോപിക്കുന്ന സമയത്ത് നിവിൻ ദുബായിൽ ഇല്ലായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി

Published

on

പീഡനക്കേസിൽ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടൻ നിവിൻ പോളി. ഫേസ്ബുക്ക് പേജിലൂടെയാണ് നിവിൻ പോളി പ്രതികരിച്ചത്. എന്നിലേൽപ്പിച്ച വിശ്വാസത്തിനും ഒപ്പം നിന്നതിനും നന്ദിയെന്ന് നിവിൻ കുറിച്ചു. നിങ്ങളോരോരുത്തരുടേയും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും നിവിൻ വ്യക്തമാക്കി.

എറണാകുളം നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ ഊന്നുകൽ പൊലീസ് ആണ് നിവിൻ പോളി ഉൾപ്പെടെ ആറുപേർക്കെതിരെ കേസെടുത്തിരുന്നത്. കേസിൽ ആറാം പ്രതിയായിരുന്നു നിവിൻ പോളി. കേസ് പിന്നീട്, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

Continue Reading

kerala

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ നാളെ പരിഗണിക്കും

ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ നിര്‍ണായക വഴിത്തിരിവായതോടെ തുടരന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം.

Published

on

കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ തൃശ്ശൂര്‍ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാളെ പരിഗണിക്കും. കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ് നടത്തിയ വെളിപ്പെടുത്തല്‍ നിര്‍ണായക വഴിത്തിരിവായതോടെ തുടരന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ ആവശ്യം. കേസില്‍ പുനരന്വേഷണം സാധ്യമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആറു ചാക്കുകളിലായി ധര്‍മ്മരാജന്‍ 9 കോടി രൂപ ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചു വന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തിയത്. പണം എത്തിക്കുന്നതിനു മുന്നോടിയായി ധര്‍മ്മരാജന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും പാര്‍ട്ടി ഓഫീസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും തിരൂര്‍ സതീഷ് വെളിപ്പെടുത്തിയിരുന്നു.

 

Continue Reading

Trending