Connect with us

kerala

കെ.എസ്.ആർ.ടി.സി ശമ്പളം ആദ്യഗഡു വിതരണം ചെയ്തു.

ബാക്കി സഹായം കൂടി ലഭിച്ചാൽ മാത്രമേ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയൂ എന്ന് കെ.എസ് .ആർ ടി.സി വൃത്തങ്ങൾ അറിയിച്ചു.

Published

on

കെ.എസ.ആർ.ടി.സി ജീവനക്കാർക്കുള്ള ശമ്പളത്തിന്റെ ആദ്യഗഡു വിതരണം ഇന്നലെ രാത്രിയോടെ പൂർത്തിയാക്കി.സർക്കാർ സഹായമായി 30 കോടി രൂപ ലഭിച്ചതിനെത്തുടർന്നാണ് പകുതി ശമ്പളം കൊടുത്തുതീർത്തത് .ബാക്കി സഹായം കൂടി ലഭിച്ചാൽ മാത്രമേ ശമ്പള വിതരണം പൂർത്തിയാക്കാൻ കഴിയൂ എന്ന് കെ.എസ് .ആർ ടി.സി വൃത്തങ്ങൾ അറിയിച്ചു.

gulf

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി

ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന.

Published

on

യമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന മലയാഴി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് അനുമതി. യമന്‍ പ്രസിഡന്റ് റഷാദ് അല്‍-അലീമിയാണ് വധശിക്ഷ നടപ്പാക്കാന്‍ അനുമതി നല്‍കിയത്. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കിയേക്കുമെന്നാണു സൂചന.

നയതന്ത്രതലത്തിലുള്ള ഇടപെടലുകള്‍ക്കു തിരിച്ചടിയായാണു യമന്‍ പ്രസിഡന്റിന്റെ തീരുമാനം വരുന്നത്. കൊല്ലപ്പെട്ട യമന്‍ യുവാവ് തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കുടുംബവുമായും ഇദ്ദേഹത്തിന്റെ ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ വഴിമുട്ടിയതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ കഴിഞ്ഞ ഏപ്രിലില്‍ അമ്മ പ്രേമകുമാരി നേരില്‍ കണ്ടിരുന്നു. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമായിരുന്നു പ്രേമകുമാരി മകളെ കാണുന്നത്. അമ്മയും മകളും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. ഇതിനുശേഷം എട്ടു മാസത്തോളമായി അമ്മ യമനില്‍ തന്നെ കഴിയുകയാണ്.

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിനിയാണ് നിമിഷപ്രിയ. തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച ശേഷം 2012ലാണ് ഭര്‍ത്താവിനൊപ്പം യമനില്‍ നഴ്സായി ജോലിക്ക് പോയത്. 2017 ജൂലൈ 25ന് യമന്‍ സ്വദേശി തലാല്‍ അബ്ദുല്‍ മഹ്ദിയുടെ കൊലപാതകമാണ് യുവതിയുടെ ജീവിതം മാറ്റിമറിച്ചത്. യമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ നിമിഷയ്ക്ക് യമന്‍ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു.

യമനിലെത്തിയ ശേഷം തലാല്‍ അബ്ദുല്‍ മഹ്ദിയുമായി പരിചയത്തിലാകുകയും ഇരുവരും ചേര്‍ന്ന് കച്ചവടപങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങുകയുമായിരുന്നു. രാജ്യത്ത് യമന്‍ പൗരന്മാരുടെ ഉത്തരവാദിത്തത്തിലല്ലാതെ സ്ഥാപനങ്ങള്‍ തുടങ്ങാനാകില്ല. ഇതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറുകയും ചെയ്തു. ക്ലിനിക്കിനായി കൂടുതല്‍ പണം ആവശ്യം വന്നതോടെ നിമിഷയും ഭര്‍ത്താവും നാട്ടിലേക്കു മടങ്ങി. പിന്നീട് നിമിഷ മാത്രമായിരുന്നു യമനിലേക്കു തിരിച്ചുപോയത്.

മഹ്ദിയുമായി ചേര്‍ന്ന് ക്ലിനിക്ക് തുടങ്ങിയശേഷം ഭാര്യയാണെന്നു വിശ്വസിപ്പിച്ച് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി. ഇതിനിടെ, ഇരുവരും ചേര്‍ന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവന്‍ തലാല്‍ സ്വന്തമാക്കുകയും പാസ്പോര്‍ട്ട് തട്ടിയെടുക്കുകയും ചെയ്തതായി നിമിഷപ്രിയയുടെ കുടുംബം പറയുന്നു.

അധികൃതര്‍ക്ക് പരാതി നല്‍കിയ യുവതിയെ മഹ്ദി മര്‍ദിക്കുകയും ചെയ്തു. ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താന്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് നിമിഷപ്രിയ അന്വേഷണസംഘത്തോട് പറഞ്ഞത്. പീഡനത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടി തലാല്‍ അബ്ദുല്‍ മഹ്ദിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അവര്‍ പറയുന്നു.

Continue Reading

crime

കുണ്ടറ ഇരട്ടക്കൊലപാതകം: അമ്മയേയും മുത്തച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ മകന്‍ പിടിയില്‍

2024 ഓഗസ്റ്റ് 16 നാണ് കേസിനാസ്പദമായ സംഭവം‌.

Published

on

കൊല്ലം കുണ്ടറ പടപ്പക്കരയില്‍ അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതി അഖിൽ കുമാർ ജമ്മു കശ്മീരിൽ പിടിയിൽ. ‌‌2024 ഓഗസ്റ്റ് 16 നാണ് കേസിനാസ്പദമായ സംഭവം‌. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്.

ലഹരിപദാര്‍ത്ഥം വാങ്ങിക്കുന്നതിന് പണം ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് അഖിൽ ഇരുവരെയും ആക്രമിച്ചത്. പുഷ്പലത സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുത്തച്ഛന്‍ ആന്റണി രണ്ടാഴ്ചയോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണുമായാണ് അഖില്‍ കടന്നത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിന് ശേഷം ഇയാള്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിച്ചിരുന്നില്ല. മുമ്പ് പലതവണ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഖിലിന് പല സ്ഥലങ്ങളും പരിചിതമായിരുന്നു.

ആദ്യം പോയത് ഡല്‍ഹിയിലേക്കാണ്. അമ്മയുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന് 2000 രൂപ പിന്‍വലിച്ചിരുന്നു. അങ്ങനെയാണ് അഖില്‍ ഡല്‍ഹിയിലെത്തിയെന്ന് മനസിലായത്. എന്നാല്‍ പൊലീസ് അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് കുണ്ടറ സിഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇയാൾ നടത്തിയ എടിഎം ഇടപാടിലൂടെയാണ് ജമ്മു-കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ഒരു സ്ഥലത്ത് എത്തിയതായി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.

Continue Reading

india

നിതേഷ് റാണയുടെ മിനി പാകിസ്താന്‍ പരാമര്‍ശം; ബി.ജെ.പി നേതാവിന് കരുത്ത് നല്‍കിയത് വിജയരാഘവന്‍: രമേശ് ചെന്നിത്തല

മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പാര്‍ട്ടിയുടെ മഹാരാഷ്ട്രാ ചുമതലക്കാരനുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

Published

on

കേരളത്തെ ‘മിനി പാകിസ്താന്‍’ എന്ന് വിളിച്ചാക്ഷേപിക്കാന്‍ ബി ജെ പി നേതാവിന് കരുത്ത് നല്‍കിയത് സി.പി.എം നേതാവ് എ. വിജയരാഘവനെന്ന് രമേശ് ചെന്നിത്തല. മഹാരാഷ്ട്ര ബി.ജെ.പി മന്ത്രി നിതേഷ് റാണെയുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നും റാണെയെ ഉടന്‍ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും പാര്‍ട്ടിയുടെ മഹാരാഷ്ട്രാ ചുമതലക്കാരനുമായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

‘കേരളീയരെല്ലാം തീവ്രവാദികളും ദേശവിരുദ്ധരുമാണെന്നാണ് നിതേഷ് റാണെ ആക്ഷേപിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ദേശവിരുദ്ധരുടെ വോട്ട് വാങ്ങി ജയിച്ചുവെന്നാണ് പറഞ്ഞത്. ഇത്തരം അസംബന്ധപരവും അപലപനീയവുമായ വാക്കുകള്‍ മുന്‍കാലങ്ങളിലും യഥേഷ്ടം ഉപയോഗിച്ചിട്ടുള്ളയാളാണ് നിതേഷ് റാണെ. മന്ത്രിസഭയിലെ ഉത്തരവാദത്തപ്പെട്ട ഒരംഗം ഇത്തരത്തില്‍ യാതൊരു നെറിയുമില്ലാതെ ഒരു സംസ്ഥാനത്തെ തന്ന ആക്ഷേപിക്കുന്ന തരത്തില്‍ വാക്കുകള്‍ പ്രയോഗിക്കരുത്. ലക്ഷക്കണക്കിന് മലയാളികളുടെ കര്‍മ്മമണ്ഡലം കൂടിയാണ് മുംബൈയും മഹാരാഷ്ട്രയും.

മഹാരാഷ്ട്രയുടെയും മുംബൈയുടെയും സര്‍വതോന്മുഖമായ പുരോഗതിക്ക് മലയാളികളും അവകാശികളാണ്. കേരളമാകട്ടെ, വിദ്യാഭ്യാസ നിലവാരം കൊണ്ടും ഉയര്‍ന്ന ചിന്ത കൊണ്ടും മറ്റനേകം സോഷ്യല്‍ ഇന്‍ഡിക്കേറ്ററുകളിലെ തിളക്കം കൊണ്ടും ഇന്ത്യയ്ക്കു തന്നെ മാതൃകയായ സംസ്ഥാനമാണ്. അത്തരമൊരു സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും വെറും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഇത്തരത്തില്‍ അടച്ചാക്ഷേപിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.’- ചെന്നിത്തല പറഞ്ഞു.

നിതേഷ് റാണെയ്ക്ക് ഇത്തരത്തില്‍ മലയാളികളെ ആക്ഷേപിക്കാന്‍ കരുത്തു നല്‍കിയത് സി.പി.എം. നേതാവ് വിജയരാഘവനാണെന്നും, കേരളത്തെ ആകെ മൊത്തം ആക്ഷേപിച്ച് ഇവ്വിധത്തില്‍ ആദ്യപരാമര്‍ശം നടത്തിയ സിപിഎമ്മിന്റെ വാക്കുകള്‍ വല്യേട്ടനായ ബിജെപി ഏറ്റെടുത്തിരിക്കുകയാണെന്നും, കേരളത്തെയും മലയാളികളെയും ആക്ഷേപിക്കാനും വര്‍ഗീയമായി വിഭജിക്കാനും സിപിഎമ്മും ബിജെപിയും കൈകോര്‍ത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കേരളത്തെ വര്‍ഗീയ വിഷപ്പറമ്പാക്കി മാറ്റിയാല്‍ മാത്രമേ ഇരുപാര്‍ട്ടികള്‍ക്കും നിലനില്‍പുള്ളു എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വിജയരാഘവന്റെ വാക്കുകള്‍ ആവര്‍ത്തിച്ച മഹാരാഷ്ട്ര മന്ത്രിയെക്കുറിച്ചുള്ള അഭിപ്രായം മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Continue Reading

Trending