Connect with us

india

വന്‍ശക്തി രാഷ്ട്രത്തിലെ മൂന്നാമന്‍ വന്നെത്തിയത് ഓട്ടോയില്‍

ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. പത്തുലക്ഷത്തിന്റേതല്ല, സാദാകോട്ടായിരുന്നു ബ്ലിങ്കന്റെ വേഷം.

Published

on

ആര്‍ക്കും വേണ്ടാത്ത നേതാക്കള്‍ കേരളത്തില്‍ ആഢംബരകാറിലും സെഡ് പ്ലസ് സുരക്ഷയിലും യാത്ര ചെയ്യുമ്പോള്‍ ഇതാ ലോകത്തെ ഏറ്റവും വന്‍ശക്തി രാഷ്ട്രത്തിലെ മൂന്നാമന്‍ വന്നെത്തിയത് ഓട്ടോയില്‍. ഏയ് ഓട്ടോ എന്ന് വിളിക്കാന്‍ മടിയുള്ളരെ ലജ്ജിപ്പിച്ചിരിക്കുകയാണ് യു.എസ് വിശേകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍. ന്യൂഡല്‍ഹിയിലെ ജി.20 ഉച്ചകോടിക്കെത്തിയ സ്‌റ്റേറ്റ ്‌സെക്രട്ടറി യു.എസ് ഏംബസിയില്‍ സന്ദര്‍ശനത്തിനായാണ് കാറുകള്‍ ഉപേക്ഷിച്ച് ഓട്ടോയിലെത്തിയത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. പത്തുലക്ഷത്തിന്റേതല്ല, സാദാകോട്ടായിരുന്നു ബ്ലിങ്കന്റെ വേഷം.

india

ഹനുമാന്‍ ജനിച്ചത് രാജ്ഭര്‍ സമുദായത്തില്‍ നിന്ന്; അംബേദ്കര്‍ ദൈവമായിരുന്നോ എന്നും ചോദ്യം; വിവാദപരാമര്‍ശവുമായി യു.പി മന്ത്രി

പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

Published

on

ഹനുമാന്‍ രാജ്ഭര്‍ സമുദായത്തിലാണ് ജനിച്ചതെന്ന് ബിജെപി സഖ്യകക്ഷി നേതാവും മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍. പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു സുഹല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ വിവാദ പരാമര്‍ശം.

‘ഹനുമാന്‍ ജി ജനിച്ചത് രാജ്ഭര്‍ സമുദായത്തിലാണെന്നും രാക്ഷസനായ അഹിര്‍വന്‍ രാമനേയും ലക്ഷ്മണനേയും പടല്‍ പുരിയിലേക്ക് കൊണ്ടുപോയപ്പോള്‍ അവരെ തിരിച്ചുകൊണ്ടുവരാനുള്ള കരുത്തും ധൈര്യവും ആര്‍ക്കും ഉണ്ടായിരുന്നില്ല. രാജ്ഭര്‍ സമുദായത്തില്‍ ജനിച്ച ഹനുമാന് മാത്രമായിരുന്നു അതിന് ധൈര്യമുണ്ടായത്’, ഓം പ്രകാശ് പറഞ്ഞു.

സമാജ് വാദി പാര്‍ട്ടിക്ക് അംബേദ്കര്‍ എന്ന് പേര് കേള്‍ക്കുന്നത് ഒരുകാലത്ത് പ്രകോപിപ്പിച്ചിരുന്നു. 2012ന് മുമ്പ് അംബേദ്കര്‍ പാര്‍ക്ക് പൊളിക്കുമെന്നും പകരം അധികാരത്തിലെത്തിയാല്‍ ശുചിമുറി നിര്‍മിക്കുമെന്നുമായിരുന്നു പാര്‍ട്ടി പറഞ്ഞിരുന്നത്.

ഇന്ന് ഭരണഘടനയെ കുറിച്ച് സംസാരിക്കുന്ന കോണ്‍?ഗ്രസ് ഒരു കാലത്ത് അടിയന്തരാവസ്ഥയെന്ന പേരില്‍ ലക്ഷക്കണക്കിന് മാധ്യമപ്രവര്‍ത്തകരേയും നേതാക്കളേയും ജയിലലിടച്ചിട്ടുണ്ട്. അംബേദ്കറിനോട് ഇപ്പോള്‍ ഇതുവരെയില്ലാത്ത സ്‌നേഹമാണ്. അംബേദ്കര്‍ ദൈവമായിരുന്നോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Continue Reading

crime

മതംമാറിയെന്ന് ആരോപിച്ച് യു.പിയിൽ ദലിത് യുവാവിനോട് ക്രൂരത; തലമൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു

ഡിസംബർ 27 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം നടന്നത്. 

Published

on

ഉത്തർപ്രദേശിൽ ക്രിസ്തുമതം സ്വീകരിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ അപമാനിച്ച് തീവ്ര ഹിന്ദുത്വവാദികൾ. ശുബ്രൻ പാസ്വാൻ എന്ന ദളിത് യുവാവിനെയാണ് ബജ്റംഗ്ദളും വിശ്വഹിന്ദു പരിഷത്തും പരസ്യമായി അപമാനിച്ചത്. ഡിസംബർ 27 വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം നടന്നത്.

പാസ്വാൻ ക്രിസ്തുമതം സ്വീകരിച്ചുവെന്നാരോപിച്ചാണ് തീവ്രഹിന്ദുത്വ വാദികൾ അദ്ദേഹത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടത്. ഹിന്ദുത്വ ഗ്രൂപ്പുകൾ യുവാവിന്റെ തല മൊട്ടയടിക്കുകയും ചെരിപ്പ് കൊണ്ട് അടിക്കുകയും പ്രാദേശിക ക്ഷേത്രത്തിലേക്ക് വലിച്ചിഴക്കുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ പാസ്വാൻ ഹനുമാൻ ചാലിസ ചൊല്ലാൻ നിർബന്ധിതനായി.

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിലൂടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ തീവ്ര ഹിന്ദുത്വ വാദികൾ പാസ്വാനെയും കൊണ്ട് ജയ് ശ്രീറാം വിളികളുടെ അകമ്പടിയോടെ പരേഡ് നടത്തുന്നത് കാണാം.

സംഭവത്തിൽ തന്നെ ശാരീരികമായി ആക്രമിക്കുക മാത്രമല്ല മാനസികമായി ഉപദ്രവിക്കുകയും ‘ചമർ’ പോലുള്ള ജാതീയമായ അധിക്ഷേപങ്ങൾക്ക് ഇരയാക്കുകയും ചെയ്തുവെന്ന് പാസ്വാൻ പറഞ്ഞു. ഔപചാരികമായി പരാതി നൽകാൻ ശ്രമിച്ചിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് പാസ്വാൻ ജില്ലാ മജിസ്‌ട്രേറ്റിന് നിവേദനം നൽകി.

പാസ്വാൻ ക്രിസ്ത്യാനിയായി മാറിയതിനാലാണ് ഇതുണ്ടായതെന്ന് പറഞ്ഞ് ബജ്റംഗ്ദളിൻ്റെയും വി.എച്ച്. പിയുടെയും മുതിർന്ന നേതാവ് സംഭവത്തെ ന്യായീകരിക്കാൻ ശ്രമിച്ചു.

ഈ സംഭവം മതവുമായി ബന്ധപ്പെട്ടതല്ലെന്നും പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമമാണെന്നും കൂടുതലാണെന്നും നിയമപരമായ പ്രത്യാഘാതങ്ങളുടെ അഭാവമാണ് ഇത്തരം ആക്രമണം നടത്താൻ തീവ്ര ഹിന്ദുത്വ വാദികളെ പ്രോത്സാഹിപ്പിക്കുന്നതെന്നും ദളിത് ആക്ടിവിസ്റ്റുകൾ പ്രതികരിച്ചു.

Continue Reading

crime

ഒഡീഷയില്‍ ഹിന്ദു യുവാവിനെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനെന്ന് ആരോപിച്ച് ആദിവാസി സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു

ക്രിസ്മസിന് പിറ്റേന്ന് രണ്ട് ആദിവാസി സ്ത്രീകള്‍ ഒരു ഹിന്ദു യുവാവിനെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അവരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

Published

on

മതപരിവര്‍ത്തനം ആരോപിച്ച് ഒഡീഷയില്‍ ആദിവാസി രണ്ട് സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചതായി റിപ്പോര്‍ട്ട്. ഒഡീഷയിലെ ബാലസോര്‍ ജില്ലയിലെ റെമുന പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ക്രിസ്മസിന് പിറ്റേന്ന് രണ്ട് ആദിവാസി സ്ത്രീകള്‍ ഒരു ഹിന്ദു യുവാവിനെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടം അവരെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു.

40 വയസുള്ള രണ്ട് ആദിവാസി സ്ത്രീകളെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയും അവരുടെ മുഖത്ത് കേക്ക് തേക്കുകയും ചെയ്യുന്ന വീഡിയോ വൈറല്‍ ആയതോടെയാണ് സംഭവം പുറത്തറിയുന്നത്. സുഭാഷിനി സിങ്, സുകാന്തി സിങ് എന്ന രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം മര്‍ദിച്ചതായും അവരില്‍ ഒരാളുടെ മുഖത്ത് അവര്‍ കൊണ്ടുവന്ന കേക്ക് തേച്ചതായും റെമുന പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് (ഐ.ഐ.സി) സുബാസ് മല്ലിക് സ്ഥിരീകരിച്ചു.

മതംമാറ്റം ആഘോഷിക്കാന്‍ വേണ്ടി സ്ത്രീകള്‍ കേക്ക് കൊണ്ടുവന്നതാണെന്നാണ് നാട്ടുകാരുടെ വാദം. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്), ഒഡീഷ ഫ്രീഡം ഓഫ് റിലീജിയന്‍സ് ആക്ട്, 1967 എന്നിവയുടെ വിവിധ വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ഹിന്ദു മതത്തെയും സംസ്‌കാരത്തെയും നശിപ്പിച്ചതിന് ഉത്തരവാദികള്‍ ആ സ്ത്രീകളാണെന്ന് പറഞ്ഞ് ഒരു കൂട്ടം പുരുഷന്മാരും സ്ത്രീകളും അവരെ വളയുന്നതായി വീഡിയോയില്‍ കാണിക്കുന്നു. കൂട്ടത്തില്‍ ഒരാള്‍ ഭാരത് മാതാ കീ ജയ്, ജയ് ശ്രീറാം എന്നീ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും സ്ത്രീകള്‍ നിസഹായരായി നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ഹിന്ദുവായ ഗോബിന്ദ് സിങ്ങിനെ (40) സന്ദര്‍ശിക്കാന്‍ ഗ്രാമത്തില്‍ എത്തിയതായിരുന്നു ഇരു സ്ത്രീകളും. ഗോബിന്ദ് സ്വമേധയാ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തയ്യാറായിരുന്നു. സ്ത്രീകളുടെ സന്ദര്‍ശനത്തെക്കുറിച്ച് എങ്ങനെയോ തീവ്ര ഹിന്ദുത്വവാദികള്‍ അറിഞ്ഞു. ഉടന്‍ തന്നെ അവര്‍ സ്ഥലത്ത് തടിച്ചുകൂടി. രണ്ട് സ്ത്രീകളെയും മരത്തില്‍ കെട്ടിയിട്ട് അവര്‍ കൊണ്ടുവന്ന കേക്ക് സുഭാഷിനിയുടെ മുഖത്ത് തേച്ചു. മറ്റൊരു വിശ്വാസം സ്വീകരിക്കാന്‍ ശ്രമിച്ചതിന് ഗോബിന്ദ് സിങ്ങിനെയും ജനക്കൂട്ടം അപമാനിച്ചുവെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ബാപിന്‍ നായക്, പിതാംബര്‍ ബിസ്വാള്‍, പ്രശാന്ത് നായക്, ബാദല്‍ പാണ്ഡ എന്നീ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി മല്ലിക് പറഞ്ഞു. പ്രതികള്‍ക്കെതിരെ ചുമത്തിയ ബി.എന്‍.എസ് വകുപ്പുകളില്‍ പട്ടികജാതിക്കാര്‍ക്കും ഗോത്രക്കാര്‍ക്കുമെതിരായ അതിക്രമങ്ങളും തടയലും ഉള്‍പ്പെടുന്നു.

സംഭവത്തെ ലജ്ജാകരവും സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ മോശം പ്രതിഫലനവുമാണെന്ന് ഒഡീഷ കോണ്‍ഗ്രസ് വക്താവ് അമിയ പാണ്ഡബ് വിശേഷിപ്പിച്ചു. ‘ഇതിലും ലജ്ജാകരമായ കാര്യം വേറെയില്ല, സ്ത്രീകള്‍ക്കെതിരെ, അതും ഏറ്റവും ദുര്‍ബലരായ ആദിവാസി സ്ത്രീകള്‍ക്കെതിരെയാണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രി തന്നെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ളയാളാണെന്നും മയൂര്‍ഭഞ്ച് ജില്ലയില്‍ നിന്നുള്ള നമ്മുടെ രാജ്യത്തിന്റെ പ്രസിഡന്റും ഇതേ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണെന്നും നാം ഓര്‍ക്കേണ്ടിയിരിക്കുന്നു ,’ പാണ്ഡബ് പറഞ്ഞു.

Continue Reading

Trending