Connect with us

kerala

പാചകവാതക വില കൊള്ള ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലാന്‍: വനിതാലീഗ്

ഇക്കാര്യത്തില്‍ വനിതകളും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും വനിതാലീഗ് നേതാക്കള്‍ പറഞ്ഞു.

Published

on

കോഴിക്കോട്: കോര്‍പ്പറേറ്റ് ഭീമന്‍ അദാനിയുടെ ഓഹരിയിടിയുമ്പോള്‍ അതു പരിഹരിക്കാന്‍ പാവപ്പെട്ടവന്റെ വയറ്റത്തടിക്കുന്ന പാചകവാതക വിലക്കൊളള പിന്‍വലിക്കണമെന്ന് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാടും ജനറല്‍ സെക്രട്ടറി അഡ്വ.പി കുല്‍സുവും ആവശ്യപ്പെട്ടു. കോവിഡ് സൃഷ്ടിച്ച പ്രഹരത്തില്‍ നിന്നും മുക്തി നേടും മുമ്പേ തുടര്‍ച്ചയായി പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ച് കുടുംബ ബജറ്റ് താളം തെറ്റിച്ച് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നതില്‍ ഒരു ന്യയവുമില്ല.
ഗാര്‍ഹിക സിലിണ്ടറിന് ഒറ്റയടിക്ക് 50 ഉം വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചത്. ഇതോടെ അത്തരം സിലിണ്ടറുകള്‍ക്ക് 2124 രൂപയായി. നേരത്തെയുണ്ടായ ഇന്ധന പാചക വാതക വിലക്കയറ്റം കാരണം ഹോട്ടലും, പൊതു ഗതാഗതവും ഉള്‍പ്പെടെ സര്‍വ്വത്ര മേഖലയും വില വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമര മുഖത്തുള്ളപ്പോള്‍ തന്നെ വീണ്ടുമൊരു വില വര്‍ദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കോര്‍പ്പറേറ്റു ഭീമന്‍മാരോട് മാത്രം കടപ്പെട്ട ഭരണകൂടങ്ങള്‍ ജനങ്ങളെ പട്ടിണിയിലേക്ക് തളളവിടുന്നതിനെതിരെ ശക്തമായ പ്രക്ഷോഭം അനിവാര്യമാണ്. ഇക്കാര്യത്തില്‍ വനിതകളും വിട്ടുവീഴ്ചയില്ലാതെ പോരാടുമെന്നും വനിതാലീഗ് നേതാക്കള്‍ പറഞ്ഞു.

 

kerala

ആരോഗ്യ നില മെച്ചപ്പെട്ടു; ഉമ തോമസ് എംഎല്‍എ ഇന്ന് ആശുപത്രി വിടും

കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

Published

on

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയ്ക്കിടെ വേദിയില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് ഇന്ന് ആശുപത്രി വിടും. ഇക്കഴിഞ്ഞ 28-ന് കലൂര്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ സംഘടിപ്പിച്ച നൃത്തപരിപാടിക്കിടെയാണ് വേദിയില്‍ നിന്നും വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്.

അപകടത്തില്‍ പരിക്കേറ്റ ഉമ തോമസ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയിരുന്നെങ്കിലും അണുബാധയുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ല.

സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ പി എസ് ജനീഷിന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസില്‍ മൃദംഗ വിഷന്‍ എം ഡി നിഗോഷ് കുമാര്‍ അടക്കമുള്ളവര്‍ക്കും ജാമ്യം അനുവദിച്ചിരുന്നു. മൃദംഗ വിഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗിന്നസ് റെക്കോഡ് പരിപാടിക്കായി കലൂര്‍ സ്റ്റേഡിയത്തിലെ ഒരുക്കള്‍ സജ്ജീകരിച്ചത് ഓസ്‌കാര്‍ ഇവന്റ്‌സ് ആയിരുന്നു. സുരക്ഷാ വീഴ്ചയില്‍ ഓസ്‌കാര്‍ ഇവന്റ്‌സിനും മൃദംഗ വിഷനുമെതിരെ പൊലീസ് കേസെടുത്തിരുന്നു.

 

 

Continue Reading

kerala

നെയ്യാറ്റിന്‍കര സമാധി; കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം കണ്ടത്തി

കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.

Published

on

നെയ്യാറ്റിന്‍കരയിലെ സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം അടക്കിയ കല്ലറയുടെ സ്ലാബ് ഇന്ന് പൊളിച്ചു. കല്ലറയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തി.

കോടതി ഇടപെടലിന്റെ കാരണമാണ് ഇന്ന് പുലര്‍ച്ചെ തന്നെ കല്ലറ പൊളിച്ച് പരിശോധന നടത്താന്‍ ജില്ല ഭരണകൂടം തീരുമാനിച്ചത്. പൊലീസ്, ഫോറന്‍സിക് സര്‍ജന്‍മാര്‍, ആംബുലന്‍സ്, പരാതിക്കാരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കല്ലറ പൊളിച്ചത്. ഗോപന്റെ കുടുംബം സമീപത്തെ വീട്ടില്‍ ഉണ്ടെങ്കിലും പുറത്തിറങ്ങിയില്ല. മൃതദേഹം ഉടന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

വിവാദങ്ങള്‍ക്കിടയിലും ഇന്നലെ രാത്രിയും സമാധി സ്ഥലത്ത് മകന്‍ രാജസേനന്‍ പൂജ നടത്തിയിരുന്നു. അന്വേഷണം തടയാന്‍ ഇടക്കാല ഉത്തരവ് പ്രതീക്ഷിച്ച് കുടുംബം ഹൈകോടതിയെ സമീപിച്ചിരുന്നു. ആര്‍.ഡി.ഒ നിര്‍ദേശിച്ചാല്‍ കല്ലറ പൊളിച്ച് ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം തുടങ്ങിയവ പൂര്‍ത്തിയാക്കുമെന്ന് റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്‍ പറഞ്ഞിരുന്നു.

മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തേണ്ടതുണ്ട്.

Continue Reading

kerala

കാട്ടാന ആക്രമണത്തില്‍ മരിച്ച സരോജിനിയുടെ സംസ്‌കാരം ഇന്ന്; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Published

on

മലപ്പുറം എടക്കര മൂത്തേടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച സരോജിനിയുടെ സംസ്‌കാരം ഇന്ന്. മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ എട്ടരയോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ഇന്നലെ രാവിലെയാണ് ഉച്ചക്കുളം ഊരില്‍ നിന്ന് മാടിനെ മേയ്ക്കാന്‍ കാട്ടിലേക്ക് പോയ സരോജിനിയെ കാട്ടാന ആക്രമിക്കുന്നത്. തുടരെയുള്ള കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ എസ്ഡിപിഐ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍.

 

Continue Reading

Trending