Connect with us

kerala

മലപ്പുറം ജില്ലയില്‍ മുഴുവന്‍ വാര്‍ഡിലും യു.ഡി.എഫ് വിജയം

ഊരകം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കൊടലികുണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കരിമ്പന്‍ സമീറ വിജയിച്ചു. യുഡിഎഫ്- 639 , എല്‍ഡിഎഫ് 286, എസ്ഡിപിഐ- 27വോട്ടും നേടി.

Published

on

മലപ്പുറം ജില്ലയിലെ ഉപതെരഞ്ഞെടുപ്പ് നടന്ന തദ്ദേശവാര്‍ഡുകളില്‍ എല്ലാം യു.ഡി.എഫ് വിജയിച്ചു. എ ആര്‍ നഗര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കുന്നുംപുറത്ത് യുഡിഎഫ് പാലമഠത്തില്‍ കോഴിശേരി ഫിര്‍ദൗസ് വിജയിച്ചു. യുഡിഎഫ് 908-, എല്‍ഡിഎഫ് 238, ബിജെപി- 55 വോട്ടും നേടി.

തിരുന്നാവായ പഞ്ചായത്തിലെ 14-ാം വാര്‍ഡ് അഴകത്തുകളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കളരിക്കല്‍ സോളമന്‍ വിക്ടര്‍ദാസ് വിജയിച്ചു. യുഡിഎഫ് വിമതനായി മത്സരിച്ച് വിജയിച്ച അബ്ദുല്‍ലത്തീഫിന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് – 607, എല്‍ഡിഎഫ് – 464 , ബിജെപി-69, എസ്ഡിപിഐ- 51 വോട്ടും നേടി.

ഊരകം പഞ്ചായത്തിലെ അഞ്ചാംവാര്‍ഡ് കൊടലികുണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കരിമ്പന്‍ സമീറ വിജയിച്ചു. യുഡിഎഫ്- 639 , എല്‍ഡിഎഫ് 286, എസ്ഡിപിഐ- 27വോട്ടും നേടി.

kerala

എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ പൊ​ളി​യും: ഡി.​കെ. ശി​വ​കു​മാ​ർ

ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

Published

on

മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ലേ​ക്കും ക​ർ​ണാ​ട​ക​യി​ൽ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച എ​ക്സി​റ്റ് പോ​ൾ പ്ര​വ​ച​ന​ങ്ങ​ൾ ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ പൊ​ളി​യു​മെ​ന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ.

ഉ​ത്ത​ര ക​ന്ന​ട ജി​ല്ല​യി​ലെ ക്ഷേ​ത്ര ന​ഗ​ര​മാ​യ മു​രു​ഡേ​ശ്വ​ര​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ശി​വ​കു​മാ​ർ. ക​ർ​ണാ​ട​ക​യി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ജ​യി​ക്കും.

മ​ഹാ​രാ​ഷ്ട്ര​യി​ൽ താ​ൻ പ്ര​ചാ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്നു. അ​വി​ടെ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ട്. അ​ടി​യൊ​ഴു​ക്കു​ക​ൾ സം​ബ​ന്ധി​ച്ച് ത​നി​ക്ക് അ​റി​യി​ല്ലെ​ന്ന് ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Continue Reading

kerala

പ്രിയങ്ക ഗാന്ധിയുടെ ലീഡ് കാല്‍ലക്ഷവും കടന്ന് കുതിക്കുന്നു

ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല.

Published

on

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി മുന്നേറ്റം തുടരുകയാണ്. ഒരു ഘട്ടത്തിലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയ്‌ക്കോ, ബിജെപി സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനോ പ്രിയങ്കയുടെ ഒപ്പമെത്താന്‍ സാധിച്ചില്ല. ആദ്യ റൗണ്ട് പൂര്‍ത്തിയാപ്പോഴേക്കും പ്രിയങ്കയുടെ ലീഡ് 23,000 കടന്നു.

പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി രണ്ടു മണ്ഡലങ്ങളില്‍ വിജയിച്ചതിനെത്തുടര്‍ന്ന് വയനാട് സീറ്റ് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

 

Continue Reading

kerala

പാലക്കാട്‌ ജയം സുനിശ്ചിതം; മതേതരത്വം വിജയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Published

on

പാലക്കാട്ട് ശുഭകരമായ ഫലമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. അന്തിമ വിജയം മതേതരത്വത്തിന്‍റേതാകും. പാലക്കാട് നഗരസഭയില്‍ ഇക്കുറി ബിജെപിക്ക് ആധിപത്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മതേതര മുന്നണിയുടെ മുന്നേറ്റം പഞ്ചായത്തുകളിലടക്കം പ്രകടമാകും. പന്ത്രണ്ടായിരം മുതല്‍ പതിനയ്യായിരം വരെ വോട്ടുകളുടെ ഭൂരിപക്ഷം ലഭിക്കുമെന്ന് വി. കെ ശ്രീകണ്ഠൻ പറഞ്ഞു.

ആകെ 184 ബൂത്തുകളാണ് പാലക്കാട്ടുള്ളത്. വിക്ടോറിയ കോളജ് ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍.

Continue Reading

Trending