Connect with us

kerala

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ്‌

സംസ്ഥാനത്ത് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പൊലീസ്. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക പരിശോധനയില്‍ ഇക്കാര്യം വ്യക്തമായെന്ന് ഇന്റലിജന്‍സ് ഐജി പി.പ്രകാശ് പറഞ്ഞു. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമുണ്ടെന്നും പൊലീസ് കണ്ടെത്തി. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും ഉള്‍പ്പെടുന്ന 270 ഉപകരണങ്ങള്‍ കണ്ടെത്തി. ഇതില്‍ മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക്, മോഡം, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ് എന്നിവ ഉള്‍പ്പെടും.

കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍, ഇടുക്കിയില്‍ നിന്നു പിടിയിലായ യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്താനായത് അയല്‍വാസിയായ 12 വയസുകാരിയുടെ നഗ്‌നദൃശ്യങ്ങള്‍. ഇതേ ദൃശ്യങ്ങള്‍ മറ്റു പല ഗ്രൂപ്പുകളിലേക്കും കൈമാറിയിട്ടുമുണ്ട്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ശേഷമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ചോദ്യംചെയ്യലില്‍ യുവാവ് സമ്മതിച്ചു. പ്രതിയെ അറസ്റ്റു ചെയ്യുകയും കുട്ടിയെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയും ചെയ്തു.

പരിചയത്തിലുള്ള കുട്ടികളെ ഉപദ്രവിച്ച ശേഷം ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് വ്യാപകമാണെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഉന്നത വിദ്യാഭ്യാസവും ജോലിയുമുള്ളവര്‍ മുതല്‍ പ്രായപൂര്‍ത്തിയാകാത്തവരും വേട്ടക്കാരുടെ സംഘങ്ങളിലുണ്ട്. നിരന്തര സൈബര്‍ നിരീക്ഷണവും തുടര്‍ച്ചയായ പരിശോധനയും നടത്തി കുഞ്ഞുങ്ങളെ ലൈംഗിക വൈകൃതത്തിന് ഇരയാക്കുന്നവരെ കുടുക്കാനാണ് തീരുമാനമെന്നും ഐജി വ്യക്തമാക്കി. കുട്ടികളുടെ അശ്ലീല വിഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ (ഓപ്പറേഷന്‍ പി ഹണ്ട്) 12 പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. 142 കേസുകളാണ് സംസ്ഥാനത്താകെ റജിസ്റ്റര്‍ ചെയ്തത്. ചെറുപ്പക്കാരായ ഐടി വിദഗ്ധരാണ് അറസ്റ്റിലായവരില്‍ ഭൂരിഭാഗവും. കൂടുതല്‍ ആളുകള്‍ വലിയലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭാരതപ്പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടു; ഒരാള്‍ മരിച്ചു

ചെറുതുരുത്തി സ്വദേശി കബീറും കുടുംബവുമാണ് ഒഴുക്കില്‍പെട്ടത്

Published

on

തൃശൂര്‍ ചെറുതുരുത്തി പൈങ്കുളത്ത് ഭാരതപ്പുഴയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഒഴുക്കില്‍പെട്ടുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശി കബീറും കുടുംബവുമാണ് ഒഴുക്കില്‍പെട്ടത്. ഭാര്യ റെഹാനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കബീറിനും മക്കള്‍ സെറ , ഹയാന്‍ എന്നിവര്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്.

Continue Reading

kerala

ഷാരോണ്‍ കൊലക്കേസ്; ശിക്ഷാവിധി നാളെ

നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്

Published

on

തിരുവനന്തപുരം: കാമുകി ഗ്രീഷ്മ കഷായത്തില്‍ വിഷം കലര്‍ത്തി പാറശ്ശാല സ്വദേശിയായ ഷാരോണിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാവിധി നാളെ. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ഡി എം എം ബഷീറാണ് വിധി പറയുന്നത്. സംഭവത്തില്‍ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസില്‍ പ്രതികളാണ്.

2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. തുടര്‍ന്ന്് ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ഷാരോണിനെ ഒഴിവാക്കുന്നതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേര്‍ത്ത കഷായം ഷാരോണിന് നല്‍കുകയുമായിരുന്നു.

കഷായം കഴിച്ച് അവശനിലയിലായ ഷാരോണിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചക്കുകയായിരുന്നു. പതിനൊന്ന് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഷാരോണ്‍ മരണത്തിന് കീഴടങ്ങുന്നത്. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചിരുന്നതായി മജിസ്‌ട്രേറ്റിന് മുന്നില്‍ മരണമൊഴി നല്‍കുന്നതിനിടെ ഷാരോണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്മ തന്നെ അപായപ്പെടുത്തുമെന്ന് കരുതുന്നില്ലെന്നും ഷാരോണ്‍ മൊഴി നല്‍കി. ഇതാണ് കേസില്‍ അന്വേഷണ സംഘത്തിന് തുമ്പായത്. ഷാരോണിന്റെ മരണശേഷം നിയോഗിച്ച പ്രത്യേക സംഘത്തിന് ഫോറന്‍സിക് ഡോക്ടര്‍ കൈമാറിയ ശാസത്രീയ തെളിവുകളും കേസില്‍ നിര്‍ണായകമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗ്രീഷ്മ കുറ്റം സമ്മതിച്ചിരുന്നു. തെളിവുകള്‍ നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മലകുമാരന്‍ നായരെയും പ്രതി ചേര്‍ത്തിരുന്നു.

2023 ജനുവരി 25നാണ് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ ഈ മാസം മൂന്നിനാണ് അവസാനിച്ചത്. 95 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയ ഗ്രീഷ്മ 22-ാം വയസിലാണ് കേസില്‍ പ്രതിയാകുന്നത്

Continue Reading

kerala

‘ജലദൗർലഭ്യം രൂക്ഷമായ കഞ്ചിക്കോട് ബ്രൂവറി തുടങ്ങാനുള്ള സർക്കാർ തീരുമാനത്തില്‍ ദുരൂഹത’: വി ഡി സതീശൻ

2018ലും ബ്രൂവറി അനുവദിക്കാൻ ഒളിച്ചും പാത്തും സർക്കാർ നീക്കം നടത്തിയിരുന്നു

Published

on

തിരുവനന്തപുരം: കഞ്ചിക്കോട് മദ്യനിർമ്മാണ ശാല അനുവദിച്ച മന്ത്രിസഭ തീരുമാനം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് ഒയാസിസ് കൊമേർഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നൽകിയുള്ള മന്ത്രിസഭ തീരുമാനം ദുരൂഹമാണെന്നാണ് പ്രതിപക്ഷ നേതാവ്.

രാജ്യത്തെ പ്രമുഖ മദ്യ നിർമ്മാണ കമ്പനികളിൽ ഒന്നായ ഒയാസിസിന് ബ്രൂവറി അടക്കം അനുവദിക്കാനുള്ള തീരുമാനം എന്ത് അടിസ്ഥാനത്തിൽ ആണെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു കമ്പനിയെ മാത്രം എങ്ങനെ തിരഞ്ഞെടുത്തുവെന്നും മാനദണ്ഡങ്ങൾ എന്താണെന്നും സർക്കാർ പൊതുസമൂഹത്തോട് പറയണം. മദ്യ നിർമ്മാണത്തിന്റെ പേരിലുള്ള അഴിമതി പ്രതിപക്ഷം അനുവദിക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

26 വർഷമായി സംസ്ഥാനത്ത് മദ്യ നിർമാണശാലകൾ അനുവദിക്കുന്നില്ല. ആരെങ്കിലും അപേക്ഷിച്ചാൽ മദ്യനിർമാണശാലകൾ അനുവദിക്കേണ്ടതില്ലെന്നും 1999 ലെ നയപരമായ തീരുമാനം എടുത്തിട്ടുണ്ടെന്നും പറഞ്ഞ് നിരസരിക്കുകയായിരുന്നു പതിവ്. 2018ലും ബ്രൂവറി അനുവദിക്കാൻ ഒളിച്ചും പാത്തും സർക്കാർ നീക്കം നടത്തിയിരുന്നു. അത് പ്രതിപക്ഷം പൊളിച്ചു. അന്ന് പൊളിഞ്ഞ അഴിമതി നീക്കം തുടർ ഭരണത്തിന്റെ അഹങ്കാരത്തിൽ വീണ്ടും നടത്താനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

1999 മുതൽ കൈക്കൊണ്ടിരുന്ന നിലപാടിൽ എങ്ങനെ മാറ്റം വന്നു എന്നതും ഇപ്പോൾ ഈ കമ്പനിയെ മാത്രം തിരഞ്ഞെടുത്തതും ദുരൂഹത വർധിപ്പിക്കുന്നു. ജല ദൗർലഭ്യം രൂക്ഷമായ പാലക്കാടിനെ ഈ യൂണിറ്റ് എങ്ങിനെ ബാധിക്കുമെന്ന ആശങ്കയും ഉണ്ട്. ഭൂഗർഭ ജലം ഊറ്റിയെടുത്ത കൊക്കക്കോള കമ്പനിയെ വർഷങ്ങൾ നീണ്ട സമരത്തിനൊടുവിലാണ് പ്ലാച്ചിമടയിൽ നിന്നും പുറത്താക്കാനായത്. അത്തരമൊരു സ്ഥിതിവിശേഷം വീണ്ടും ഉണ്ടാക്കരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

സർക്കാരിന്റെ പ്രഖ്യാപിത നയപരിപാടിക്ക് വിരുദ്ധമായാണ് ഇപ്പോൾ എടുത്തിരിക്കുന്ന തീരുമാനം. സുതാര്യമല്ലാത്ത ഈ തീരുമാനത്തിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാണെന്നും വാർത്താക്കുറിപ്പിൽ വി ഡി സതീശൻ ആരോപിച്ചു.

Continue Reading

Trending