Connect with us

india

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്; വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ..

ത്രിപുരയില്‍ ബിജെപി സഖ്യത്തിന് തുടര്‍ ഭരണം പ്രവചിച്ച് ഇന്ത്യ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 3

Published

on

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി സഖ്യത്തിന് തുടര്‍ ഭരണം പ്രവചിച്ച് ഇന്ത്യ ടുഡെ- ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 36 മുതല്‍ 45 സീറ്റുവരെ ബിജെപി സഖ്യം നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ്- സിപിഎം സഖ്യം 6-11 സീറ്റുകളില്‍ ഒതുങ്ങും. ടിഎംപി 9 മുതല്‍ 16 സീറ്റുകള്‍ വരെ നേടുമെന്നുമാണു പ്രവചനം. 29 മുതല്‍ 36 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് സീ ന്യൂസ്- മറ്റ്‌റൈസ് എക്‌സിറ്റ് പോളും പ്രവചിക്കുന്നത്.

60 സീറ്റുകളിലേക്കാണ് ത്രിപുരയില്‍ തിരഞ്ഞെടുപ്പ് നടന്നത്. മേഘാലയയില്‍ നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലേറുമെന്നാണ് സീ ന്യൂസ്- മാറ്റ്‌റൈസ് എക്‌സിറ്റ് പോള്‍ പ്രവചനം. എന്‍പിപി 21 മുതല്‍ 26 സീറ്റുകള്‍ വരെ നേടും. നിലവിലെ പ്രതിപക്ഷമായ തൃണമൂല്‍ കോണ്‍ഗ്രസിന് എട്ടു മുതല്‍ 13 സീറ്റുകള്‍ വരെയാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി നില മെച്ചപ്പെടുത്തി ആറു മുതല്‍ 11 സീറ്റുവരെ നേടിയേക്കും. 18 മുതല്‍ 26 സീറ്റുകളാണ് കോണ്‍റാഡ് സാങ്മയുടെ എന്‍പിപിക്ക് ടൈംസ് നൗ-ഇടിജി റിസര്‍ച്ച് എക്‌സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്. തൃണമൂല്‍ 8-14 സീറ്റുകള്‍ വരെ നേടും.

കഴിഞ്ഞ തവണ 21 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് 2-5 സീറ്റുകളില്‍ ഒതുങ്ങും. നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം വന്‍ വിജയം നേടുമെന്നാണ് സീ ന്യൂസ്- മാറ്റ്‌റൈസ് എക്‌സിറ്റ് പോള്‍ പ്രവചനം. ഈ സഖ്യം 35-43 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസിന് ഒന്നു മുതല്‍ മൂന്നു സീറ്റും എന്‍പിഎഫിന് രണ്ടു മുതല്‍ അഞ്ചു സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. ഫെബ്രുവരി 16നാണ് ത്രിപുരയിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നത്. മേഘാലയയിലും നാഗാലാന്‍ഡിലും 60ല്‍ 59 വീതം സീറ്റുകളിലേക്ക് തിങ്കളാഴ്ചയായിരുന്നു പോളിങ്. ത്രിപുരയില്‍ 88 ശതമാനം പോളിങ്ങാണ് രേഖപ്പെടിത്തിയത്. മാര്‍ച്ച് രണ്ടിനാണ് മൂന്നിടങ്ങളിലെയും വോട്ടെണ്ണല്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ശ്രീരാമസേനയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് വെടിവെപ്പ് പരിശീലനം മൂന്നാഴ്ചക്ക് ശേഷം കേസെടുത്ത് പൊലീസ്

മൂന്നാഴ്ചക്ക് ശേഷം പൊലീസ് 12 പേര്‍ക്കെതിരെ കേസെടുത്തു

Published

on

കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ ശ്രീരാമസേനയുടെ നേതൃത്വത്തില്‍ യുവാക്കള്‍ക്ക് വെടിവെപ്പ് പരിശീലനം നടത്തിയ സംഭവത്തില്‍ മൂന്നാഴ്ചക്ക് ശേഷം പൊലീസ് 12 പേര്‍ക്കെതിരെ കേസെടുത്തു. തോഡലബാഗി ഗ്രാമത്തിലെ വയലില്‍ നടന്ന വെടിവെപ്പ് പരിശീലനത്തില്‍ 196 പേര്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

തോഡലബാഗി ഗ്രാമത്തിലെ കര്‍ഷകന്റെ ഭൂമിയില്‍ ശ്രീരാമസേന ഡിസംബര്‍ അവസാനത്തില്‍ ഒരാഴ്ച നീണ്ട വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അവസാന ദിവസം വെടിവെപ്പില്‍ പരിശീലനം നല്‍കിയതെന്ന് ബംഗളൂരു ആസ്ഥാനമായ ഓള്‍ ഇന്ത്യ അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് നല്‍കിയ പരാതിയില്‍ പറയുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് ബാഗല്‍കോട്ട് പൊലീസ് അറിയിച്ചു.

വെടിവെപ്പ് പരിശീലനത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അമര്‍നാഥ് റെഡ്ഡി പറഞ്ഞു.

അതേസമയം, റൈഫിള്‍ പരിശീലനം ശ്രീരാമ സേന പരിപാടിയുടെ ഭാഗമാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്ന് വയലുടമ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അസോസിയേഷന്‍ ഡി.ജി.പി അലോക് മോഹന് നിവേദനം നല്‍കിയിരുന്നു.

Continue Reading

india

മധ്യപ്രദേശില്‍ ലിവിങ് പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ചു; യുവാവ് അറസ്റ്റില്‍

പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്

Published

on

മധ്യപ്രദേശില്‍ ലിവിങ് പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിന്‍ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. പിങ്കി പ്രജാപതി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് 8 മാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തില്‍ പിങ്കിയുടെ ആഭരണങ്ങളുമുണ്ടായിരുന്നു. കൈകള്‍ കെട്ടി കഴുത്തില്‍ കുരുക്കിട്ടിരുന്നു. ഇവര്‍ക്കു 30 വയസ്സ് തോന്നിക്കുമെന്ന് പൊലീസ് പറഞ്ഞു. വിവാഹിതനായ പട്ടിദാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി യുവതിയുമായി ലിവിങ് ടുഗതറിലായിരുന്നു. വിവാഹം കഴിക്കാന്‍ യുവതി നിര്‍ബന്ധിച്ചതോടെ പട്ടിദാര്‍ സുഹൃത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് വിവരം.

2023 ജൂണില്‍ പട്ടിദാര്‍ ഇന്‍ഡോര്‍ സ്വദേശിയില്‍ നിന്നും വീട് വാടകയ്‌ക്കെടുക്കുകയായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം വീട് ഒഴിഞ്ഞെങ്കിലും രണ്ടു മുറികളില്‍ സാധനങ്ങള്‍ സൂക്ഷിച്ചിരുന്നു. ഇതു വൈകാതെ മാറ്റുമെന്നാണ് അറിയിച്ചിരുന്നത്. ഇടയ്ക്കിടെ ഇവിടെയെത്തുകയും ചെയ്തിരുന്നു.

ഇതിനിടെ ഈ വീട് മറ്റൊരു താമസക്കാര്‍ക്ക് ഉടമ വാടകയ്ക്ക് കൊടുത്തു. പുതിയ താമസക്കാര്‍ ഈ മുറികളും തുറന്നുകൊടുക്കണമെന്ന് ഉടമയോട് ആവശ്യപ്പെട്ടു. മുറിയിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനെ തുടര്‍ന്ന് ദുര്‍ഗന്ധമുണ്ടായപ്പോള്‍ താമസക്കാര്‍ ഉടമയെ അറിയിച്ചു. അയാളെത്തി മുറി തുറന്നപ്പോഴാണ് ഫ്രിഡ്ജില്‍ മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

Continue Reading

india

ഉത്തര്‍പ്രദേശില്‍ നിര്‍മാണത്തിലിരുന്ന റെയില്‍വേ സ്‌റ്റേഷന്‍ തകര്‍ന്ന് വീണ് അപകടം

20ഓളം തൊഴിലാളികള്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം

Published

on

ഉത്തര്‍പ്രദേശിലെ കനൗജ് റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെ കോണ്‍ക്രീറ്റ് തകര്‍ന്നുവീണ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. 20ഓളം തൊഴിലാളികള്‍ കോണ്‍ക്രീറ്റ് പാളികള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. 15 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മറ്റുള്ളവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

റെയില്‍ സ്‌റ്റേഷന്റെ മോടിക്കൂട്ടുന്നതിന്റെ ഭാഗമായിട്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയായിരുന്നു അപകടം. 35ഓളം തൊഴിലാളികളാണ് സംഭവസമയത്ത് നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. രക്ഷപ്പെടുത്തിയ തൊഴിലാളികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending