Connect with us

News

വനിതാ ടി20; ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക ഫൈനല്‍ ഇന്ന്

അപരാജിതരായി കുതിക്കുന്ന കങ്കാരു സംഘത്തിനാണ് വ്യക്തമായ സാധ്യത.

Published

on

കേപ്ടൗണ്‍: ഇന്ന് ഇന്ത്യ കളിക്കേണ്ടതായിരുന്നു ഈ ഫൈനല്‍. പക്ഷേ നിര്‍ഭാഗ്യം വിധിയെഴുതി പുറത്തായ ഇന്ത്യക്ക് പകരമെത്തിയ ഓസ്‌ട്രേലിയക്കാര്‍ രാത്രി 6-30ന് ആതിഥേയരായ ദക്ഷിണാഫ്രിക്കയെ നേരിടുന്ന രാത്രിയിലെ വിജയികളായിരിക്കും ടി-20 വനിതാ ലോകകപ്പിലെ വിശ്വ ജേതാക്കള്‍. അപരാജിതരായി കുതിക്കുന്ന കങ്കാരു സംഘത്തിനാണ് വ്യക്തമായ സാധ്യത.

ഇന്ത്യക്ക്് മുന്നില്‍ വിറച്ചെങ്കിലും അവസാന രണ്ട് ഓവറുകളില്‍ സമചിത്തതാ പ്രകടനത്തിലുടെ പക്വത തെളിയിച്ചവരാണവര്‍. ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തം പിഴവില്‍ റണ്ണൗട്ടായതിന് ശേഷം മല്‍സരത്തിലേക്ക് തിരികെ വന്ന ഓസ്‌ട്രേലിയക്കാര്‍ അവസാന രണ്ട് ഓവറില്‍ പിടിമുറുക്കിയാണ് അഞ്ച് റണ്‍സിന് സെമി ജയിച്ചത്. ഇന്ത്യയെ തോല്‍പ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ആഷ്‌ലെ ഗാര്‍ഡ്‌നര്‍, എലിസെ പെറി എന്നിവരാണ് ഇന്ന് ദക്ഷിണാഫ്രിക്കക്ക് തടസം.

സ്വന്തം വേദിയില്‍ കരുത്ത് കാട്ടാനൊരുങ്ങുന്ന ആഫ്രിക്കയുടെ നിരയിലെ വിഖ്യാതര്‍ ലൗറ വോല്‍വാര്‍ട്ടും തസ്മന്‍ ബ്രിട്ട്‌സുമാണ്. പത്ത് മല്‍സരങ്ങളില്‍ നിന്നായി 242 റണ്‍സുമായി ആതിഥേയരുടെ നിരയിലെ മികച്ച ബാറ്ററായിരിക്കുന്നു ലൗറ. എട്ട് മല്‍സരങ്ങളില്‍ കളിച്ച തസ്മിനാവട്ടെ 234 റണ്‍സ് കരസ്ഥമാക്കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്; രാഹുല്‍ ഗാന്ധി

എനിക്ക് നഷ്ടമായത് എന്റെ ഉപദേഷ്ടാവിനെയും വഴികാട്ടിയെയുമെന്ന് രാഹുല്‍ ഗാന്ധി

Published

on

ഡല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടമായെന്ന് രാഹുല്‍ പറഞ്ഞു. ‘അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. അദ്ദേഹത്തിന്റെ്‌റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓര്‍ക്കു’ മെന്നും രാഹുല്‍ കുറിച്ചു.

ഇന്നലെ രാത്രി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചത്. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യക്ക് തീരാ നഷ്ട്മാണ്. ഇനിയൊരു ഓര്‍മ്മയായി മാറാന്‍ പോകുന്ന മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ അനുശോചിച്ചു.

Continue Reading

kerala

കാറിടിച്ച് തെറിപ്പിച്ച് റോഡില്‍ വീണു, വീട്ടമ്മയുടെ ശരീരത്തിലൂടെ ലോറി കയറി ദാരുണാന്ത്യം

ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടില്‍ ഷൈല ബീവിയാണ് (51) മരിച്ചത്

Published

on

ചടയമംഗലം: പ്രഭാതസവാരിക്കിടെ കാറിടിച്ച് തെറിപ്പിച്ച് റോഡില്‍ വീണ വീട്ടമ്മ ശരീരത്തിലൂടെ ലോറി കയറി ദാരുണമായി മരിച്ചു. ചിതറ ഐരക്കുഴി പ്ലാച്ചിറവട്ടത്തു വീട്ടില്‍ ഷൈല ബീവിയാണ് (51) മരിച്ചത്. എം.സി റോഡില്‍ നിലമേല്‍ മുരുക്കുമണ്‍ ബുധനാഴ്ച രാവിലെയോടെയാണ് അപകടമുണ്ടായത്.

എം.സി റോഡില്‍ മുരുക്കുമണ്ണില്‍ പ്രഭാതസവാരിക്കിടെ റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവനന്തപുരം ഭാഗത്ത് നിന്നുവന്ന കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡില്‍ വീണ ഷൈല ബീവിയുടെ ദേഹത്ത് കൂടി എതിര്‍ദിശയില്‍ വന്ന ലോറി കയറിയാണ് മരണം സംഭവിച്ചത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. അപകടത്തില്‍ കാര്‍ ഡ്രൈവറെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. നിര്‍ത്താതെപോയ ലോറിക്കായി അന്വേഷണം ആരംഭിച്ചു.

ഷൈലയുടെ മകന്റെ വീടാണ് മുരുക്കുമണ്ണില്‍. ഒരു മാസം മുമ്പാണ് ഇവര്‍ ഇവിടെ താമസമായത്.മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തശേഷം ശേഷം ഖബറടക്കി. ഭര്‍ത്താവ്: ഇസ്ഹാഖ്‌റാവുത്തര്‍. മക്കള്‍: സിയാദ്, അന്‍ഷാദ്, അന്‍സാര്‍. മരുമകള്‍: നസീഹ.

Continue Reading

india

ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു മന്‍മോഹന്‍ സിംഗ്; കെ.സുധാകരന്‍

അദ്ദേഹത്തിന്റെറെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു

Published

on

തിരുവനന്തപുരം: ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളര്‍ത്തിയതില്‍ മന്‍മോഹന്‍ സിംഗിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്.സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മന്‍മോഹന്‍ സിംഗ് നടത്തിയത്. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരഞ്ഞപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ കരുത്ത് നല്‍കിയത് മന്‍മോഹന്‍ സിംഗ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നു.അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം.

മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങള്‍ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിര്‍മ്മാണം, വിദ്യാഭ്യാസ അവകാശ ബില്‍, ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍,വിവരാവകാശ നിയമം തുടങ്ങിയ ജനകീയ നിയമങ്ങള്‍ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തില്‍ നടപ്പാക്കിയവയായിരുന്നു. കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളോടും നിലപാടുകളോടും അചഞ്ചലമായ കൂറും പുലര്‍ത്തിയ നേതാവാണ് അദ്ദേഹം. കാലം അടയാളപ്പെടുത്തിയ രാജ്യം കണ്ട മികച്ച കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മന്‍മോഹന്‍ സിംഗ്. അദ്ദേഹത്തിന്റെറെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Continue Reading

Trending