Connect with us

kerala

കോഴിക്കോട് എലത്തൂരില്‍ കടലില്‍ നിന്ന് യുവാവിന്റെ മൃതദേഹം ; തിരിച്ചറിയാനാകാതെ പൊലീസ്

മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Published

on

കോഴിക്കോട് എലത്തൂരില്‍ കടലില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തി. 35നും 40 നും ഇടയില്‍ പ്രായമുണ്ട് എന്നാണ് അനുമാനം.

മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് 15 ദിവസത്തിലധികം പഴക്കമുള്ളതായി കണക്കാക്കുന്നു. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.രാവിലെ മത്സ്യ തൊഴിലാളികളാണ് മ്യതദേഹം കണ്ടെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സുരേഷ് ഗോപിയുടെ സിനിമാ അഭിനയം തടഞ്ഞ് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

Published

on

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ സിനിമാ അഭിനയം കേന്ദ്രം തടഞ്ഞതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനയത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം.

മന്ത്രി പദവിയില്‍ ശ്രദ്ധ ചെലുത്താന്‍ ഇരുവരും നിര്‍ദ്ദേശം നല്‍കിയെന്നും ജയിപ്പിച്ച മണ്ഡലത്തില്‍ ശ്രദ്ധിക്കാനും മന്ത്രി ഓഫീസില്‍ സജീവമാകാനും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നും സുരേഷ് ഗോപി പ്രതികരിച്ചു.

സിനിമ ചെയ്യാന്‍ അനുവാദം ചോദിച്ചിട്ടുണ്ടെന്നും അനുമതി ഇതുവരെ ലഭിച്ചില്ലെന്നും സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു.

 

Continue Reading

crime

കോഴിക്കോട് വീട്ടമ്മ മരിച്ചനിലയില്‍; മരുമകന്‍ കസ്റ്റഡിയില്‍

ഇവരുടെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്.

Published

on

കോഴിക്കോട് പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്‌കൂളിനു സമീപത്തെ സി.പി ഫ്‌ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂര്‍ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത്. ഇവരുടെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് അസ്മബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവ് മഹമൂദിനെ പാലക്കാട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മകള്‍ക്കും മരുമകനും ഒപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

film

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഡബ്‌ള്യുസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ സ്ത്രീവിരുദ്ധയിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയെന്ന് ഡബ്ള്യുസിസി പറഞ്ഞു.

Published

on

സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കിയതിനെതിരെ ഡബ്‌ള്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ സ്ത്രീവിരുദ്ധയിലേക്ക് നിര്‍മാതാക്കളുടെ സംഘടന എത്തിയെന്ന് ഡബ്ള്യുസിസി പറഞ്ഞു.

നിര്‍മാതാക്കളുടെ സംഘടനയ്‌ക്കെതിരെ എസ്‌ഐടിക്ക് സാന്ദ്ര പരാതി നല്‍കുകയും പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. സിനിമയില്‍ പവര്‍ ഗ്രൂപ്പുണ്ടെന്നും സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ ഭയന്ന് നില്‍ക്കുന്ന അവസ്ഥയിലാണെന്നും സ്ത്രീകള്‍ക്ക് സെറ്റില്‍ വലിയ അവഗണന നേരിടേണ്ടി വരുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിനിമ വ്യവസായ മേഖലയില്‍ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യമര്യാദകളോടെ നിലനില്‍ക്കേണ്ടത് മലയാളസിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ് എന്ന തിരിച്ചറിവ് ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് ശേഷവും സ്വയം ഭതൊഴില്‍ ദാതാക്കളെ’ന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഉണ്ടാകുന്നില്ലെങ്കില്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യുക്തിയിലേക്കാണോ ഇവര്‍ സംഘടനയെയും വ്യവസായത്തെയും എത്തിക്കുന്നതെന്ന സംശയം ബലപ്പെടുന്നെന്നും ഡബ്‌ള്യുസിസി പറഞ്ഞു.

Continue Reading

Trending