Connect with us

FOREIGN

യു.എ.ഇ.യിലെ മികച്ച ബ്രാൻഡുകൾ: എമിറേറ്റ്സ് എയർലൈൻസ്, ഐക്യ, ലുലു ഹൈപ്പർമാർക്കറ്റ് മുന്നിൽ

യു,എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ നൽകി വരുന്ന പിന്തുണ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസഫലി കൂട്ടിച്ചേർത്തു.

Published

on

അബുദാബി: യു.എ.ഇ.യിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടിക പ്രമുഖ ഓഡിറ്റ് സ്ഥാപനമായ കെ.പി.എം.ജി. പുറത്തിറക്കി. ഉപഭോക്താക്കൾക്ക് നൽകി വരുന്ന ഏറ്റവും മികച്ച സേവനങ്ങളെ മുൻ നിർത്തിയാണ് 2022 ലെ യു.എ.ഇ.യിലെ ഏറ്റവും മികച്ച സ്ഥാപനങ്ങളുടെ പട്ടിക തയ്യാറാക്കിയത്. യു.എ.ഇ.യിലുള്ള വിവിധ രാജ്യങ്ങളിലെ 89,000 ലധികം പേരിൽ നിന്നുള്ള അഭിപ്രായങ്ങളാണ് വിധി നിർണ്ണയത്തിന് പ്രധാന ഘടകമായത്.പട്ടിക അനുസരിച്ച് ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സ് എയർലൈൻസ്, സ്വീഡൻ ആസ്ഥാനമായ ഫർണ്ണിച്ചർ റീട്ടെയിലറായ ഐക്യ, ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു എന്നിവയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങൾ.

ഇത്തിഹാദ് എയർവെയ്സ്, ആമസോൺ, വോക്സ് സിനിമാസ്, അബുദാബി കോമേഴ്സ്യൽ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.ഡിജിറ്റൽ രംഗത്തെ സേവനങ്ങളും അത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് ഏറ്റവും ആകർഷകമായ ഓഫറുകൾ നൽകുവാനുള്ള പ്രാപ്തിയും ഉപഭോക്താക്കളുമായുള്ള ഇടപെടലുകളും മൂന്ന് സ്ഥാപനങ്ങൾക്കും പട്ടികയുടെ മുൻ പന്തിയിൽ എത്താൻ സഹായകമായി.ഒന്നിലധികം മേഖലകളിൽ നൽകുന്ന വിവിധ സേവനങ്ങളെയും മറ്റ് സൗകര്യങ്ങളെയും ഉപഭോക്താക്കൾ ഏറെ വിലമതിക്കുന്നുവെന്നാണ് റിപ്പോർട്ട് കണ്ടെത്തിയിരിക്കുന്നതെന്ന് കെ,പി.എം.ജി. ലോവർ ഗൾഫ് മേധാവി ഗോൺകാളോ ട്രാക്വീന അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉൾപ്പെടെ ഇന്ന് ലഭ്യമായ എല്ലാ സാങ്കേതിക വിദ്യകളും ഇന്ന് സ്ഥാപനങ്ങൾ ഉപയോഗിക്കുന്നുണ്ട്.വിപണിയിലെ മത്സരങ്ങൾ സ്ഥാപനങ്ങളെ കൂടുതൽ മേന്മയുള്ളതാക്കി മാറ്റുവാൻ പ്രേരിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി 247 ഹൈപ്പർ മാർക്കറ്റുകളുള്ള ലുലു ഗ്രൂപ്പിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 65,000 ൽപരം പേരാണ് ജോലി ചെയ്യുന്നത്. യു.എസ്. ബ്രിട്ടൺ, ഇറ്റലി, സ്പെയിൻ, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈൻസ്, തായ്‌ലാൻഡ്, ശ്രീലങ്ക ഉൾപ്പെടെ 23 രാജ്യങ്ങളിൽ ലോജിസ്റ്റിക്സ് കേന്ദ്രങ്ങളും ലുലു ഗ്രൂപ്പിനുണ്ട്. താമസിയാതെ ആസ്ത്രേലിയയിലെ മെൽബണിലും പുതിയ ലോജിസ്റ്റിക്സ് കേന്ദ്രം ലുലു ആരംഭിക്കും.യു.എ.ഇ.യിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ പട്ടികയിൽ ലുലു ഹൈപ്പർ മാർക്കറ്റും ഉൾപ്പെട്ടതിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഉപഭോക്താക്കൾക്ക് ലോകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ഏറ്റവും മികച്ച ഉൽപ്പന്നങ്ങൾ ഏറ്റവും മികച്ച വിലയിൽ നൽകുക എന്നതാണ് ഗ്രൂപ്പിൻ്റെ മുഖ്യലക്ഷ്യം.മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹത്തിൻ്റെയും സഹകരണത്തിൽ എന്നും നന്ദിയുള്ളവരാണ്. യു,എ.ഇ. ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ നൽകി വരുന്ന പിന്തുണ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണെന്നും യൂസഫലി കൂട്ടിച്ചേർത്തു.

FOREIGN

വയനാടിന് കൈത്താങ്ങായി സഊദി അൽ ബിർ വിദ്യാർത്ഥികൾ

Published

on

ദമ്മാം: വയനാട് ദുരിതബാധിതർക്ക് വീട് ഒരുക്കുന്ന സമസ്ത വിദ്യാഭ്യാസ ബോർഡിന്റെ അൽബിർ സ്ഥാപനങ്ങളുടെ ബൈത്തുൽ -ബിർ പദ്ധതിയിലേക്ക് കൈത്താങ്ങായി തുഖ്ബാ എസ് ഐ സി അൽബിർ സ്കൂളിലെ വിദ്യാർഥികൾ.

നാഷണൽ ഡേയുടെ ഭാഗമായുള്ള പരിപാടിയിലാണ് കുരുന്നുകൾ സമാഹരിച്ച് തുക കൈമാറിയത്. സ്കൂൾ ഹെഡ് ഷഹല ടീച്ചർ ,ഷിൽന ടീച്ചർ, റസീന വഫിയ്യ, റഷ്നാ ടീച്ചർ സക്കീയ്യ ടീച്ചർ, ഹസീബ ടീച്ചർ എന്നിവർ പങ്കെടുത്തു.

Continue Reading

FOREIGN

ഹജ്ജ് 2025: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി 2024 സെപ്തംബർ 30 വരെ നീട്ടി

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

Published

on

2025 വർഷത്തെക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6 പ്രകാരം അറിയിച്ചിരിക്കുന്നു.

ഇതുവരെ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 18,835 ഓൺലൈൻ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 3768 അപേക്ഷകൾ 65+ വയസ്സ് വിഭാഗത്തിലും, 2077 അപേക്ഷകൾ ലേഡീസ് വിതൗട്ട് മെഹ്റം45+ (പുരുഷ മെഹ്റമില്ലാത്തവർ) വിഭാഗത്തിലും 12,990 അപേക്ഷകൾ ജനറൽ വിഭാഗത്തിലുമാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യയിലൊട്ടാകെയായി ഇതുവരെ 1,32,511 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷകർ നിശ്ചിത സമയത്തിനകം അപേക്ഷാ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്..

Continue Reading

FOREIGN

ശരീരം തളർന്ന സുധീർ ജീവകാരുണ്യ പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി

17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

Published

on

ദമ്മാം: നാട്ടിൽ നിന്നും മടങ്ങിയെത്തിയതിന് പിന്നാലെ പക്ഷാഘാതത്തെ തുടർന്ന് ശരീരത്തിന്റെ വലതു വശം തളർന്ന ചെർപ്പുളശേരി സ്വദേശി സുധീറിനെ കെഎംസിസി വൽഫയർ ടീമിന്റെ സഹായത്താൽ തുടർ ചികിത്സക്കായി നാട്ടിലെത്തിച്ചു. 17 വർഷമായി ഖോബാറിൽ ഹൗസ് ഡ്രൈവറായി സേവനമനുഷ്ഠിച്ചു വരുകയായിരുന്ന സുധീർ രണ്ടാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്.

തിരികെ എത്തിയതിന്റെ രണ്ടാം ദിവസമാണ് ഒരു വശം തളർന്നു വീണത്. തുടർന്ന് സ്പോൺസർ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ എത്തിച്ചു വെങ്കിലും ശരീരത്തിന്റെ വലതു വശത്തിന്റെ ചലനശേഷി പൂർണ്ണമായും തളർന്നതായുള്ള വിവരമാണ് ലഭിച്ചത്.

കഴിഞ്ഞ 10 ദിവസങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തെ ഖോബാർ കിങ് ഫഹദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച വിവരം ദമ്മാം പാലക്കാട്‌ ജില്ലാ കെഎംസിസി അറിയുന്നത്. തുടർന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് അൽ ഖോബാർ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അഖ്റബിയ്യ കെഎംസിസി പ്രസിഡന്റ്‌ സലീം തുറക്കൽ എന്നിവരുടെ സഹായം തേടി. ആരോഗ്യ നില മെച്ചപ്പെടുന്ന പക്ഷം പത്ത് ദിവസങ്ങൾ കഴിഞ്ഞു മാത്രമേ യാത്ര ചെയ്യാനാവൂ എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു . ആശ്വാസ വാക്കുകളുമായി അഖ്റബിയ്യ കെഎംസിസി പ്രവർത്തകർ കൂടെ ഉണ്ടായിരുന്നു.

ഇതിനോടകം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള എല്ലാ രേഖകളും ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ തയ്യാറാക്കി.

ഒരാളുടെ അകമ്പടിയോടെ മാത്രമേ യാത്ര ചെയ്യാവൂ എന്ന് ഡോക്ടർ നിർദ്ദേശിച്ചതിനെ തുടർന്ന് കൂടെ ഹുസൈൻ നിലമ്പൂരും നാട്ടിലേക്ക് പോകാൻ തയ്യാറായി. അദ്ദേഹത്തിന്റെ തുടർ ചികിത്സക്കും മറ്റും സാമ്പത്തിക സഹായവും മറ്റും സ്പോൺസർ ഉറപ്പ് നൽകി. അതനുസരിച്ചു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12:10 നുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ സുധീറിനെയും കൊണ്ട് ഹുസൈൻ നിലമ്പൂർ നാട്ടിൽ പോയി വീട്ടുകാരെ സമീപം എത്തിച്ചു.

ആശുപത്രിയിലും യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനും അൽഖോബാർ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ ഇഖ്‌ബാൽ ആനമങ്ങാട്, സലീം തുറക്കൽ, മൊയ്‌ദീൻ ദേലം പാടി, ഇർഷാദ് കാവുങ്ങൽ, സക്കറിയ ചൂരിയാട്ട് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.

Continue Reading

Trending