Connect with us

kerala

വാളയാര്‍ കേസ്; റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്ക് കൂടുതല്‍ സമയം വേണം

പോലീസിന്റെ നിഗമനം ശരിവെയ്ക്കുന്ന രീതിയില്‍ ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കുറ്റപത്രം

Published

on

വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇത് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഹരജി പരിഗണിക്കുന്നതിന് മുമ്പ് സിബിഐ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണമെന്നും കുട്ടികളുടെ അമ്മ ആവശ്യപ്പെടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും പെണ്‍കുട്ടികളുടെ മരണത്തില്‍ അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷണം വേണമെന്നുമാണ് പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം.

2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒന്‍പത് വയസ്സുള്ള സഹോദരിയേയും സമാന നിലയില്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 10ന് കേസ് പരിഗണിച്ച കോടതി തുടരന്വേഷണത്തിന് സിബിഐയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ നിഗമനം ശരിവെയ്ക്കുന്ന രീതിയില്‍ ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കുറ്റപത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും വേനല്‍ മഴ തുടരുമെന്നും ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ അടപ്പിച്ച് നാട്ടുകാര്‍

രാത്രി 10 ന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് നാട്ടുകാര്‍ താക്കീത് നല്‍കി

Published

on

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളിമിനി ബൈപ്പാസിലെ രാത്രികാല കടകള്‍ അടപ്പിച്ച് പ്രദേശവാസികള്‍. രാത്രി 10 ന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് നാട്ടുകാര്‍ താക്കീത് നല്‍കി. രാത്രി വൈകിയും പുലര്‍ച്ചെയും പ്രദേശത്ത് കച്ചവടം സജീവമായതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന പരാതി നല്‍കിയതോടെയാണ് നടപടി. റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസ് പരിശോധനയും നടത്തിയിരുന്നു.

ഇന്നലെ രാത്രി 10.30 ഓടെ ബൈപ്പാസിലെ കടകള്‍ നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചിരുന്നു. ഈ ഭാഗത്ത് ബൈക്ക് റേസിങ് നടത്തിയ 2 പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എസിപി എം.ഉമേഷ് അറിയിച്ചു.

Continue Reading

kerala

നെന്മാറ ഇരട്ട കൊല; കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്

Published

on

നെന്മാറ ഇരട്ട കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം പരിശോധിച്ച് അന്തിമമാക്കി. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്. 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലത്തൂര്‍ കോടതിയിലാണ് 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിക്കുക.

ജനുവരി 27നാണ് നോന്മാറ പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയെയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

Continue Reading

Trending