gulf
യമന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി: സല്‍മാനും അബ്ദുല്ലയും ഇരുമെയ്യായി മടങ്ങും
ലോകത്തെ 22 രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സഊദിയിലെത്തിച്ച് വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

അഷ്‌റഫ് വേങ്ങാട്ട്
റിയാദ്: യമന്‍ സ്വദേശികളായ സയാമീസ് ഇരട്ടകളുടെ വേര്‍പെടുത്തല്‍ ശസ്ത്രക്രിയ വിജയകരം. ഒറ്റ ശരീരമായി റിയാദിലെത്തിയ സല്‍മാനും അബ്ദുല്ലയും ദൈവാനുഗ്രഹമുണ്ടെങ്കില്‍ ഇനി ഇരുമെയ്യായി മടങ്ങും. റിയാദിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ മേധാവി ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തിലാണ് സല്‍മാന്റേയും അബ്ദുല്ലയുടെയും പരസ്പരം ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ശരീരം ആറ് ഘട്ടങ്ങളിലായി എട്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തിയത്. 35 പേരടങ്ങുന്ന മെഡിക്കല്‍ സംഘം നേതൃത്വം നല്‍കി.
ഇന്ന് രാവിലെ ആരംഭിച്ച ശസ്ത്രക്രിയ വൈകീട്ട് നാല് മണിയോടെയാണ് പൂര്‍ത്തിയായത്. ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രത്യുല്‍പാദന, മൂത്രാശയ സംവിധാനങ്ങളും വന്‍കുടലും ചെറുകുടലും ഒട്ടിച്ചേര്‍ന്ന വിധത്തിലാണ് ശാസ്ത്രക്രിയക്കായി ഇരട്ടകളെ റിയാദിലെത്തിച്ചത്. ജനിതക വ്യവസ്ഥയുടെ പുനസ്ഥാപനമായിരുന്നു ശസ്ത്രക്രിയയിലെ സുപ്രധാന ഘട്ടം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പേ സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കുഞ്ഞുങ്ങളെ കിംഗ് അബ്ദുല്ല സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സഊദി അറേബ്യ ലോക രാജ്യങ്ങളില്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് യമന്‍ സയാമീസ് ഇരട്ടകളെ വേര്‍പെടുത്താനുള്ള തീരുമാനമെന്ന് ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു. മുപ്പത്തിരണ്ട് വര്‍ഷമായി തുടരുന്ന ഇത്തരം ശസ്ത്രക്രിയകള്‍ ദൈവാനുഗ്രഹത്താല്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കാറുണ്ട്. ലോകത്ത് സയാമീസ് ഇരട്ടകളെ വേര്‍പെടുത്തുന്നതില്‍ വിജയകരമായി മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സഊദിയെന്നും ഡോ. അബ്ദുല്ല അല്‍ റബീഅ പറഞ്ഞു.
ലോകത്തെ 22 രാജ്യങ്ങളില്‍ നിന്നുള്ള സയാമീസ് ഇരട്ടകളെ ഇതിനകം സഊദിയിലെത്തിച്ച് വേര്‍പെടുത്തല്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായ ചെലവുകള്‍ വഹിക്കുന്നതും കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്‍ഡ് റിലീഫ് സെന്റര്‍ ആണ്. 55 ശസ്ത്രക്രിയകള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. യമനില്‍ നിന്നുള്ള എട്ടാമത്തെ സയാമീസ് ഇരട്ടകളാണ് സല്‍മാനും അബ്ദുല്ലയും.
സല്‍മാന്‍ രാജാവിന്റെ കരുണാവായ്പ്പിലൂടെ മക്കളുടെ ജനനം മുതല്‍ കണ്ണീരിലായിരുന്ന തങ്ങളുടെ ദുഖത്തിന് അറുതിയാകുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ശരീരം ഒട്ടിപ്പിടിച്ച അവസ്ഥയില്‍ പിറന്നു വീണ് ദുരിതക്കയത്തില്‍ അകപ്പെട്ടപ്പോള്‍ മോചന പാത കാട്ടി തന്ന ദൈവത്തെ സ്തുതിക്കുന്നതോടൊപ്പം കാരുണ്യത്തിന്റെ കൈകള്‍ നീട്ടിയ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പ്രാര്‍ത്ഥനയോടെ തങ്ങളോടൊപ്പം നിന്ന ലോകജനതക്കും പിതാവ് യൂസഫ് അല്‍ മലീഹി കണ്ണീരോടെ നന്ദി പറഞ്ഞു. വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ഡോ. അബ്ദുല്ല അല്‍ റബീഅക്കും സംഘത്തിനും സഊദി ജനതക്കും നന്ദി പറഞ്ഞ രക്ഷിതാക്കള്‍ തങ്ങള്‍ക്കുള്ള സന്തോഷം അവര്‍ണ്ണനീയമാണെന്ന് പറഞ്ഞു.
gulf
“അന്നം നൽകിയ രാജ്യത്തിന് ജീവരക്തം” ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി രക്തദാന ക്യാമ്പ് നടത്തി
സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്.

സൗദി അറേബ്യയുടെ 95-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച്, “അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം” എന്ന മുദ്രാവാക്യവുമായി ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി രക്തദാന ക്യാമ്പ് സങ്കടിപ്പിച്ചു.
സൗദി നാഷണൽ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എല്ലാ വർഷവും നടത്തിവരാറുള്ള രക്തദാന ക്യാമ്പ് ഈ വർഷവും ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ വെച്ചാണ് നടന്നത്. രാവിലെ 8 മണി മുതൽ തുടങ്ങിയ ക്യാമ്പിൽ ജിദ്ദയിലെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറിൽ പരം പ്രവർത്തകരാണ് പങ്കെടുത്തത്.
സൗദിയും ഇന്ത്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം വീണ്ടും തെളിയിക്കുന്നതിനൊപ്പം, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തിന് കരുത്തായ സൗദി അറേബ്യയോടുള്ള നന്ദിപ്രകടനമായിരുന്നു ഈ പ്രവർത്തനമെന്ന് സംഘാടകർ വ്യക്തമാക്കി.
സെൻട്രൽ കമ്മറ്റി നേതാക്കളായ വി പി മുസ്തഫ, ഹുസൈൻ കരിങ്കര, സുബൈർ വട്ടോളി, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് വയനാട്, അഷ്‌റഫ് താഴേക്കോട്, സാബിൽ മമ്പാട്, ഇസഹാക്ക് പൂണ്ടോളി തുടങ്ങിയവർ നേതൃത്വം നൽകി. ജിദ്ദ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി മേധാവി അഹ്‌മദ് സഹ്‌റാനി ക്യാമ്പിന്റെ ഔദ്യോഗിക ഉൽഘാടന കർമം നിർവഹിച്ചു. കഴിഞ്ഞ വര്ഷത്തേത് പോലെ ഈ വർഷവും നൂറ് കണക്കിനെ രക്ത ദാതാക്കളെ പങ്കെടുപ്പിച്ച് കൊണ്ട് നിങ്ങൾ നടത്തുന്ന ഈ സേവനം പൊതു സമൂഹത്തിന് ഒരു മാതൃകയാണെന്നും നിങ്ങളുടെ ഈ പ്രവർത്തനം വില മതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
GULF
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് അന്തരിച്ചു
ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്

ഷാര്‍ജ: രാജകുടുംബാംഗത്തിന്റെ വിയോഗത്തില്‍ ഷാര്‍ജയില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം. ശൈഖ് സുല്‍ത്താന്‍ ബിന്‍ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ അല്‍ ജുബൈല്‍ ഖബറിസ്ഥാനില്‍ ഖബറടക്കം നടത്തി. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് ദുഖാചരണം.
GULF
ദമാം ഇന്ത്യന്‍ സ്‌കൂള്‍ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍
നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.

ദമാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍ അറിയിച്ചു.
ഡിസ്പാക് ഭാരവാഹികള്‍ സമര്‍പ്പിച്ച നിവേദനത്തിലാണ് വിഷയങ്ങള്‍ ഉന്നയിച്ചത്. ഗേള്‍സ് വിഭാഗത്തില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ അടിയന്തിരമായി പുനരാരംഭിക്കുക, മാനേജ്മെന്റ് കമ്മിറ്റിയുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, രക്ഷിതാക്കള്‍ക്കായി പി.ടി.എ ഫോറം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിവേദനം കൈപ്പറ്റിയ ശേഷം വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും ഇ.ടി. മുഹമ്മദ് ബഷീര്‍ ഉറപ്പ് നല്‍കി.
ഡിസ്പാക് ചെയര്‍മാന്‍ നജീ ബഷീര്‍, പ്രസിഡന്റ് നജീബ് അരഞ്ഞിക്കല്‍, ജനറല്‍ സെക്രട്ടറി താജ് അയ്യാരില്‍, ട്രഷറര്‍ ആസിഫ് താനൂര്‍, ഭാരവാഹികളായ മുജീബ് കളത്തില്‍, ഇര്‍ഷാദ് കളനാട് എന്നിവര്‍ എം.പിയെ സന്ദര്‍ശിച്ചു.
-
News2 days ago
എഴുത്തുകാരന് റിഫ്അത് അല്‍ അര്ഈറിന്റെ ഗസ്സയുടെ കവിത ‘ഞാന്‍ മരിക്കേണ്ടി വന്നാല്‍’ ( If I Must Die)
-
kerala2 days ago
‘തട്ടിപ്പ് തുടര്‍ന്ന് കെടി ജലീല്‍’ സര്‍വീസ് ബുക്ക് തിരുത്തി പെന്ഷന് വാങ്ങാന്‍ ശ്രമം
-
india3 days ago
ആക്രമണ ദൃശ്യം ഉപയോഗിച്ച് ബ്ലാക്ക്മെയില്‍; ഡല്‍ഹിയില്‍ MBBS വിദ്യാര്‍ത്ഥിനിയെ ഒരു മാസത്തോളം ബലാത്സംഗത്തിനിരയാക്കി
-
Film2 days ago
തീയേറ്ററുകളിൽ ചിരി പടർത്താൻ ഷറഫുദീൻ- അനുപമ പരമേശ്വരൻ ചിത്രം “പെറ്റ് ഡിറ്റക്ടീവ്” ഒക്ടോബർ 16ന് റിലീസ് റെഡി..
-
News2 days ago
ഇസ്രാഈലിന്റെ വഞ്ചന: ലബനാന് വലിയ പാഠം
-
Film2 days ago
60 കോടി രൂപ തട്ടിപ്പ് ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയെ പോലീസ് ചോദ്യം ചെയ്തു
-
india3 days ago
ജയ്പൂരിലെ സവായ് മാന്‍ സിംഗ് ആശുപത്രിയിലെ ഐസിയുവില്‍ വന്‍ തീപിടിത്തം; ആറ് പേര് മരിച്ചു
-
kerala3 days ago
കോള്‍ഡ്രിഫ് കഫ് സിറപ്പ് വില്‍പ്പന തടയാനുള്ള പരിശോധനയും സാമ്പിള്‍ ശേഖരണവും ഇന്നും തുടരും