Connect with us

india

ബിബിസിയുടെ ഡല്‍ഹി ഓഫീസിലെ ജീവനക്കാര്‍ രണ്ട് രാത്രികള്‍ ഉറക്കമിളച്ച് ഓഫീസില്‍

സംഭവം ലോകാന്തരതലത്തില്‍ ഇന്ത്യയെ നാണ ംകെടുത്തുന്നതായി. അതിനുപുറമെയാണ് റെയ്ഡ്. ലോകത്ത് മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 145ലെത്തിനില്‍ക്കുമ്പോഴാണ് ഈ സംഭവം. ഇതോടെ ഈ സ്ഥാനം വീണ്ടും മുകളിലോട്ട് പോകുമെന്നുറപ്പാണ്. 180 രാജ്യങ്ങളിലാണ് സര്‍വേ നടന്നത്.

Published

on

രണ്ട് രാത്രികള്‍ ഉറക്കമിളച്ച് ഓഫീസില്‍ തങ്ങേണ്ടിവന്നു ബിബിസിയുടെ ഡല്‍ഹി ഓഫീസിലെ ജീവനക്കാര്‍ക്ക്. മോദിസര്‍ക്കാര്‍ ഇ.ഡിയെ ഉപയോഗിച്ച് നടത്തിയ ബിബിസി റെയ്ഡിനെതുടര്‍ന്നാണ ്ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഈ ദുരനുഭവം. മൂന്നുദിവസമായി തുടരുന്ന റെയ്ഡില്‍ നിരവധി രേഖകളാണ് പിടിച്ചെടുത്തത്. ഓഫീസ് പൂട്ടിയിട്ടതിനാലാണ് ജീവനക്കാര്‍ കുടുങ്ങിയത്. പ്രക്ഷേപണം സാധാരണനിലയില്‍ നടക്കുകയാണെന്നും പല ജീവനക്കാരും വീട്ടില്‍നിന്നാണ ്‌ജോലി ചെയ്യുന്നതെന്നും ബിബിസി അറിയിച്ചു.
അതേസമയം എപ്പോഴാണ് റെയ്ഡ് അവസാനിക്കുന്നതെന്ന് പറയാന്‍ കഴിയില്ലെന്നാണ് ഇ.ഡിയുടെ അറിയിപ്പ്. ബിബിസി കഴിഞ്ഞ മാസം പുറത്തിറക്കിയ മോദിയുടെ ഗുജറാത്ത് കലാപത്തിലെ പങ്കിനെക്കുറിച്ചും ഇന്ത്യയിലെ മുസ്‌ലിം പീഡനത്തെക്കുറിച്ചുമുള്ള വീഡിയോകളാണ് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇന്ത്യയിലെ മോദിസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും കൂടുതല്‍ ക്രൂരതകളുടെ വസ്തുതകളും രേഖകളും വീഡിയോകളും പിടിച്ചെടുത്തതായാണ് അറിയുന്നത്. സംഭവം ലോകാന്തരതലത്തില്‍ ഇന്ത്യയെ നാണ ംകെടുത്തുന്നതായി. അതിനുപുറമെയാണ് റെയ്ഡ്. ലോകത്ത് മാധ്യമസ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം 145ലെത്തിനില്‍ക്കുമ്പോഴാണ് ഈ സംഭവം. ഇതോടെ ഈ സ്ഥാനം വീണ്ടും മുകളിലോട്ട് പോകുമെന്നുറപ്പാണ്. 180 രാജ്യങ്ങളിലാണ് സര്‍വേ നടന്നത്.

india

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക്‌ മറിഞ്ഞ് രണ്ട് സൈനികര്‍ക്ക്‌ വീരമൃത്യു

ബന്ദിപോര ജില്ലയിലെ വുളാര്‍ വ്യൂ പോയിന്റിന് സമീപമാണ് അപകടം

Published

on

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു. മൂന്ന് സൈനികര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു.

ബന്ദിപോര ജില്ലയിലെ വുളാര്‍ വ്യൂ പോയിന്റിന് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടമായതിനെ തുടര്‍ന്ന് സൈനികവാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തി. നേരത്തെയും ജമ്മുവില്‍ നിരവധി തവണ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചിട്ടുണ്ട്.

Continue Reading

india

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; ആറ് തൊഴിലാളികള്‍ മരിച്ചു

രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം

Published

on

തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആറ് തൊഴിലാളികള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

നിര്‍മാണ ശാലയുടെ കെട്ടിടത്തിലെ നാല് മുറികള്‍ തകര്‍ന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Continue Reading

india

കര്‍ഷകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ കര്‍ഷകര്‍ മരിച്ചു

കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയ കര്‍ഷകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത

Published

on

ചണ്ഡീഗഡ്: കര്‍ഷക മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നതിനായി പോയ കര്‍ഷകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മൂന്ന് വനിതാ കര്‍ഷകര്‍ മരിച്ചു. ജസ്ബിര്‍ കൗര്‍, സരബ്ജിത് കൗര്‍, ബല്‍ബീര്‍ കൗര്‍ എന്നിവരാണ് മരിച്ചത്.

പഞ്ചാബിലെ ബര്‍ണാലയില്‍ ആണ് അപകടം നടന്നത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. റോഡുകളിലേക്കുള്ള കാഴ്ച്ച മറക്കും വിധമുണ്ടായ മൂടല്‍ മഞ്ഞാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം. ഹരിയാനയിലെ തോഹാനയിലെ മഹാപഞ്ചായത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ബസിലുള്ളവര്‍.

Continue Reading

Trending