Connect with us

india

ചരിത്രനേട്ടം :ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യ ഒന്നാം റാങ്കിലെത്തി

ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.

Published

on

അന്താരാഷ്ട്ര ക്രിക്കറ്റ് റാങ്കിങ്ങില്‍ എല്ലാ ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി ഇന്ത്യ. പുതുതായി ഇറങ്ങിയ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) റാങ്കിങ്ങിലാണ് ഇന്ത്യന്‍ പുരുഷ ടീം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി 20യിലും ഒന്നാമതെത്തിയത്. ദക്ഷിണാഫ്രിക്ക മാത്രമാണ് സമാന നേട്ടം ഉണ്ടാക്കിയ ഏക ടീം.

2014ല്‍ ഹാഷിം ആംലയുടെ നായകത്വത്തിലാണ് ദക്ഷിണാഫ്രിക്ക എല്ലാ ഫോര്‍മാറ്റിലും ഒന്നാമതെത്തിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഏഷ്യന്‍ ടീമും ഇതോടെ ഇന്ത്യയായി. ടെസ്റ്റില്‍ 115, ഏകദിനത്തില്‍ 114, ട്വന്റി 20യില്‍ 267 എന്നിങ്ങനെയാണ് ടീം ഇന്ത്യയുടെ പോയന്റ്. ആസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്ബരക്ക് മുമ്ബ് ആസ്ട്രേലിയയായിരുന്നു ഒന്നാമത്. എന്നാല്‍, നാഗ്പൂരില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഇന്നിങ്സിനും 132 റണ്‍സിനും അവരെ പരാജയപ്പെടുത്തിയതോടെ ടീം ഇന്ത്യ ഒന്നാം റാങ്കിലേക്ക് കുതിക്കുകയായിരുന്നു.നിലവില്‍ ആസ്ട്രേലിയക്ക് 111 റേറ്റിങ് പോയന്റാണുള്ളത്. ഇതിനേക്കാള്‍ നാല് പോയന്റ് മുമ്ബിലാണ് ഇന്ത്യ. 106 പോയന്റുള്ള ഇംഗ്ലണ്ട് മൂന്നാമതും 100 പോയന്റുള്ള ന്യൂസിലാന്‍ഡ് നാലാമതുമാണ്.

india

തെലങ്കാനയിലെ ദുരഭിമാന കൊല; രണ്ടാം പ്രതിക്ക് വധശിക്ഷ, മറ്റ് പ്രതികൾക്ക് ജീവപര്യന്തം

2018ല്‍ പ്രണയ് എന്ന ദളിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്‌

Published

on

തെലങ്കാനയിലെ ദളിത് യുവാവിന്റെ ദുരഭിമാന കൊലയില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ. 2018ല്‍ പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല്‍കൊണ്ട എസ്സി-എസ്ടി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതി ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ പ്രണയ്യുടെ പങ്കാളി അമൃതയുടെ പിതാവ് മാരുതി റാവു 2020 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.

2018 സെപ്റ്റംബര്‍ 14നാണ് പങ്കാളി അമൃത വര്‍ഷിണിയുടെ മുന്നില്‍ വെച്ച് പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. അന്യജാതിയില്‍പ്പെട്ടൊരാളെ വിവാഹം ചെയ്തതില്‍ പ്രകോപിതരായി അമൃതയുടെ അച്ഛനും അമ്മാവനും പ്രണയ്കുമാറിനെ കൊല ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. രാജ്യമൊട്ടാകെ ചര്‍ച്ചയായ കേസില്‍ 2019ല്‍ എട്ട് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ആറ് വര്‍ഷത്തിലധികമായി നടന്ന കോടതി വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറയുകയായിരുന്നു. പ്രതികള്‍ക്ക് അവരുടെ തെറ്റ് മനസിലാകട്ടെയെന്ന് കോടതി വിധിക്ക് ശേഷം പ്രണയ്യുടെ പിതാവ് പെരുമാള്‍ ബാലസ്വാമി പറഞ്ഞു. ഈ കൊലപാതകത്തിന് ശേഷവും നിരവധി ദുരഭിമാനക്കൊല നടന്നിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഈ വിധിയൊരു പാഠമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

india

കഴിഞ്ഞ 4 വര്‍ഷത്തിനിടെ കേരളത്തില്‍ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം

രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 1081 ചെറുകിട വ്യവസായ സംരംഭങ്ങള്‍ പൂട്ടിയതായി കേന്ദ്രം. കേന്ദ്രത്തിന്റെ ഉദയം രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രകാരമുള്ള കണക്കുകളാണ് പുറത്തു വിട്ടിട്ടുള്ളത്. ഗുജറാത്തും മഹാരാഷ്ട്രയും കര്‍ണാടകയും ഉത്തര്‍പ്രദേശുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പൂട്ടിയ സംരംഭങ്ങളുടെ എണ്ണം കുറവാണ്. രാജ്യസഭ എം പി ഹാരീസ് ബീരാന്‍ നല്‍കിയ ചോദ്യത്തിന് മറുപടി ആയാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ 8472, ഗുജറാത്തില്‍ 3148, കര്‍ണാടക 2010, ഉത്തര്‍ പ്രദേശില്‍ 1318 എന്നിങ്ങനെയാണ് പൂട്ടിയ ചെറുകിട സംരഭങ്ങളുടെ കണക്ക്. ചെറുകിട വ്യവസായങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ബഡ്ജറ്റില്‍ കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കിയാണ് സര്‍ക്കാര്‍ ചെറുകിട വ്യവസായ സംരംഭകരെ സഹായിക്കുന്നതെന്നും മറുപടിയില്‍ പറയുന്നു.

Continue Reading

india

ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പണി മുടക്കി ‘എക്‌സ്’

3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്‌സുമായി ബന്ധപ്പെട്ട് ലഭിച്ചത്

Published

on

ന്യൂയോര്‍ക്ക്: ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ പണി മുടക്കി എലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്. സാങ്കേതിക തകരാറുകള്‍ ആഗോള തലത്തില്‍ ട്രാക്ക് ചെയ്യുന്ന ടെക് കമ്പനിയായ ഡൗണ്‍ ഡിറ്റക്ടര്‍ നല്‍കുന്ന വിവരമനുസരിച്ച് 3.20 ഓടെ ഏകദേശം 2028 പരാതികളാണ് എക്‌സുമായി ബന്ധപ്പെട്ട് ലഭിച്ചത്.

നിരവധി എക്‌സ് ഉപയോക്താക്കള്‍ക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈന്‍ റീഫ്രഷ് ചെയ്യാനോ കഴിഞ്ഞില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് നിലവില്‍ എക്‌സ് പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്.

Continue Reading

Trending