Connect with us

india

കുടകില്‍ രണ്ടുപേരെ കൊന്ന കടുവയെ പിടികൂടി

പ്രദേശവാസികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് നരഭോജി കടുവയെ മയക്കുവെടി വച്ച്‌ പിടികൂടിയത്.

Published

on

മാനന്തവാടി: കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലെ നരഭോജി കടുവയെ പിടികൂടി. കുടക് ജില്ലയിലെ കുട്ടത്ത് രണ്ടുപേരെ ആക്രമിച്ചു കൊന്ന കടുവയെ വനം വകുപ്പ് മയക്കുവെടിവച്ചാണ് പിടികൂടിയത്. 10 വയസ് തോന്നിക്കുന്ന കടുവയെ വിദഗ്ധ പരിശോധനക്കായി മൈസൂരുവിലേക്ക് മാറ്റും.ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശികളും ജെനു കുറുബ സമുദായത്തില്‍പെട്ട ആദിവാസികളുമായ മധുവിന്റെയും വീണ കുമാരിയുടേയും മകന്‍ ചേതന്‍ (18), ബന്ധുവായ രാജു (75) എന്നിവരാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് ചേതനുനേരെ ആക്രമണമുണ്ടായത്. കാപ്പിത്തോട്ടത്തില്‍ പണിക്കായി കുടുംബത്തോടൊപ്പം എത്തിയ യുവാവിനെ കാപ്പിക്കുരു പറക്കുന്നതിനിടെ പിന്നിലൂടെ പതുങ്ങിയെത്തിയ കടുവ കടിച്ചുകൊണ്ടുപോവുകയായിരുന്നു. യുവാവിന്റെ മരണവിവരം അറിഞ്ഞെത്തിയ ബന്ധുവും കര്‍ഷകനുമായ രാജുവിനെ (65) തിങ്കളാഴ്ച രാവിലെ 6.30 ഓടെയാണ് കടുവ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ രാജു സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രദേശവാസികളുടെ പ്രതിഷേധത്തിനു പിന്നാലെയാണ് നരഭോജി കടുവയെ മയക്കുവെടി വച്ച്‌ പിടികൂടിയത്.

india

മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി

സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് എന്‍പിപി പിന്തുണ പിന്‍വലിച്ചത്.

Published

on

മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് എന്‍പിപി. സംസ്ഥാനത്തെ ക്രമസമാധാനപാലനം നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് എന്‍പിപി പിന്തുണ പിന്‍വലിച്ചത്.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ഔദ്യോഗികമായ അയച്ച കത്തിലൂടെയാണ് കോണ്‍റാഡ് സംഗ്മ നയിക്കുന്ന എന്‍പിപി പിന്തുണ പിന്‍വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അക്രമസംഭവങ്ങള്‍ അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതില്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങും സര്‍ക്കാരും പരാജയപ്പെട്ടെന്ന് കത്തില്‍ പറയുന്നു.

Continue Reading

india

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

പണപ്പെരുപ്പം കുറഞ്ഞു വരികയാണെന്നും രാജ്യം സുസ്ഥിര വികസനത്തിന്റെ പാതയിലാണെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

Published

on

ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. ഇന്ത്യയുടെ പുരോഗതിയുടെ കാര്യത്തില്‍ വളരെയേറെ ശുഭാപ്തി വിശ്വാസം ഉണ്ടെന്നും യുവ സംരംഭകരുടെ ആത്മവിശ്വാസം തന്നെയാണ് അതിന് തെളിവെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.

പണപ്പെരുപ്പം കുറഞ്ഞു വരികയാണെന്നും രാജ്യം സുസ്ഥിര വികസനത്തിന്റെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബര്‍ മുതല്‍ പണപ്പെരുപ്പ തോത് കുറഞ്ഞു തുടങ്ങുമെന്നതും അദ്ദേഹം സൂചന നല്‍കി.

 

 

Continue Reading

india

റിസോർട്ടിലെ നീന്തൽകുളത്തിൽ മുങ്ങി മൂന്ന് യുവതികൾക് ദാരുണാന്ത്യം

അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Published

on

 മംഗളൂരില്‍ മൂന്ന് യുവതികളെ സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു സ്വദേശികളായ കീര്‍ത്തന (21), നിഷിദ (21), പാര്‍വതി (20) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പൂളില്‍ മുങ്ങിപ്പോയ സുഹൃത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ അപകടമുണ്ടാകുകയായിരുന്നു.

മംഗലാപുരത്തുള്ള ഒരു റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളിലാണ് യുവതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ (ശനിയാഴ്ച) രാത്രിയോടെയാണ് യുവതികള്‍ റിസോര്‍ട്ടിലെത്തിയത്.

അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്. പൂളിന്റെ ഒരു വശത്തിന് ഏകദേശം ആറടിയോളം ആഴമുണ്ടായിരുന്നു. പൂളിലിറങ്ങിയ ഒരു യുവതി ഈ ആഴമുള്ള ഭാഗത്തേക്ക് മുങ്ങി പോകുകയായിരുന്നു.

തുടര്‍ന്ന് യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു രണ്ട് യുവതികളും അപകടത്തില്‍ പെടുന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്.

അപകടത്തില്‍ പെട്ട മൂന്ന് യുവതികള്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പൂളിന് ആഴമുള്ള വിവരം യുവതികള്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.

Continue Reading

Trending