Connect with us

india

ബിബിസി റെയ്ഡിനെതിരെ കോണ്‍ഗ്രസ്; അദാനിക്കെതിരെ തിരിയാത്ത സര്‍ക്കാര്‍ ബിബിസിക്ക് പിന്നാലെ

അദാനിക്കെതിരെ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് തുറന്നടിച്ചു.

Published

on

ന്യൂഡല്‍ഹി: ബി.ബി.സി. ഓഫീസുകളില്‍ നടത്തിയ ആദായനികുതി പരിശോധനയില്‍ കേന്ദ്രത്തിനെതിരെ കടുത്തവിമര്‍ശനവുമായി കോണ്‍ഗ്രസ്. അദാനിക്കെതിരെ പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ കേന്ദ്രം ബി.ബി.സിക്ക് പിന്നാലെയാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയറാം രമേഷ് തുറന്നടിച്ചു.

തൃണമൂല്‍ എം.പി. മഹുവ മൊയ്ത്രയും കേന്ദ്രത്തിന്റെ നടപടിക്കെതിരെ പരിഹാസം എറിഞ്ഞു. എത്ര അപ്രതീക്ഷിതമായിരുന്ന റെയ്‌ഡെന്നായിരുന്നു മഹുവ മൊയ്ത്രയുടെ പരിഹാസം. പ്രത്യയശാസ്ത്രപരമായ അടിയന്തരാവസ്ഥയെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പ്രതികരിച്ചു. ബി.ബി.സിക്ക് മോദിയുടെ സമ്മാനമെന്ന് ബി.ആര്‍.എസ്. നേതാവ് വൈ. സതീഷ് റെഡ്ഡി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഷിരൂരില്‍ അര്‍ജുനായുള്ള ദൗത്യം; ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി

കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും ഈശ്വര്‍ മാല്‍പെ

Published

on

ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തിരച്ചിലില്‍ ലോറിയിലെ തടിക്കഷണം കണ്ടുകിട്ടി. പുഴയില്‍ ധാരാളം തടിക്കഷണങ്ങളുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പറഞ്ഞു. കാണാതായവരെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും തടിക്കഷണങ്ങള്‍ പൂര്‍ണ്ണമായും പുറത്തെത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് നിര്‍ണായകമാണ്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടുന്ന സംഘം എട്ട് മണിയോടെ തിരച്ചില്‍ പുനരാരംഭിച്ചു. ഇന്ന് ഗംഗാവലിപ്പുഴ തെളിഞ്ഞിരിക്കുന്നുണ്ടെന്ന് ഈശ്വര്‍ മാല്‍പെ പ്രതികരിച്ചിരുന്നു. മണ്‍കൂനകള്‍ മാറ്റുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മാല്‍പെ പറഞ്ഞു.

അര്‍ജുന്റെ ബന്ധുക്കള്‍ ഷിരൂരിലെത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞതോടെ പ്രതീക്ഷയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്നത്തെ തിരച്ചിലില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഡ്രഡ്ജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഇന്നലെ വൈകുന്നേരം തന്നെ ഗംഗാവലിപ്പുഴയിലെത്തിച്ചിരുന്നു. നാവിക സേനയുടെ സോണാര്‍ പരിശോധനയില്‍ ലോഹ ഭാഗങ്ങള്‍ കണ്ടെത്തിയ ഭാഗത്ത് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. തിരച്ചിലില്‍ അര്‍ജുന്റെ ട്രക്കിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ട്രക്കിലെ വാട്ടര്‍ടാങ്ക് ക്യാരിയര്‍ ആണ് കണ്ടെത്തിയത്.

 

Continue Reading

india

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരാണ് അതിഷിക്ക് പുറമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ വൈകീട്ട് 4.30ന് രാജ്ഭവനിലാണ് നടക്കുന്നത്. ഗോപാല്‍ റായി, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍, മുകേഷ് അഹ്ലാവത് എന്നിവരാണ് അതിഷിക്ക് പുറമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ഗംഭീരമാക്കാനാണ് ആംആദ്മിയുടെ തീരുമാനം.

അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദ്മിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. ആംആദ്മി രാഷ്ട്രീയകാര്യ സമിതി ചേര്‍ന്നാണ് അതിഷിയെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്. മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കള്‍ അതിഷിയെ പിന്തുണച്ചിരുന്നു. ഡല്‍ഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മര്‍ലേന.

അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലുണ്ടായിരുന്ന ഗോപാല്‍ റായ്, കൈലാഷ് ഗെഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു മന്ത്രിസഭാ അഴിച്ചുപണി. മുകേഷ് കുമാര്‍ അഹ്ലാവത് പുതുമുഖമാണ്. അതിഷി മന്ത്രിസഭയില്‍ ആറ് പേരാണ് ഉള്ളത്.

 

Continue Reading

india

ഗണേശ ഘോഷയാത്ര; മഹാരാഷ്ട്രയില്‍ മുസ്‌ലിം പളളിക്ക് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ച് യുവാവ്

തുടര്‍ന്ന് യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു.

Published

on

ദിവസം കഴിയും തോറും ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്ക് നേരെയും അവരുടെ പള്ളികള്‍ക്ക് നേരെയും ബി.ജെ.പിയും തീവ്ര ഹിന്ദുത്വവാദികളും അക്രമം അഴിച്ചുവിടുകയാണ്. ഇപ്പോഴിതാ വിനായക ചതുര്‍ത്ഥിയുമായി ബന്ധപ്പെട്ട ഘോഷയാത്രക്കിടെ മഹാരാഷ്ട്രയില്‍ മുസ്ലിം പള്ളിയെ പരിഹസിച്ച് യുവാവ്. അകോലയിലെ കച്ചി മസ്ജിദിന് നേരെ അമ്പെയ്യുന്ന ആംഗ്യം കാണിച്ചാണ് മുസ്ലിം പള്ളിയെ യുവാവ് അപമാനിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. തുടര്‍ന്ന് യുവാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുകയും ചെയ്തു. പിന്നാലെ യുവാവ് കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് അകോല പൊലീസ് പ്രതികരിച്ചു.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങള്‍ നടത്തരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യാജപ്രചരണം സമൂഹത്തിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കുമെന്നും പൊലീസ് പറഞ്ഞു. നേരത്തെ സമാനമായ മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെലങ്കാനയിലെ ഹൈദരാബാദില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന മാധവി ലത, പ്രചരണ റാലിക്കിടെ മുസ്ലിം പള്ളിക്ക് നേരെ സമാനമായ ആംഗ്യം കാണിച്ചിരുന്നു.

ജയ് ശ്രീറാം എന്ന ആര്‍പ്പ് വിളികളോടെ ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണം നടക്കുന്ന കാലയളവില്‍ പ്രസ്തുത പള്ളി തുണികൊണ്ട് മറച്ചിരുന്നു. പള്ളിയുടെ മിനാരങ്ങള്‍ മാത്രമാണ് പുറത്തുകണ്ടിരുന്നത്. ഈ മിനാരങ്ങളിലേക്കാണ് പ്രതീകാത്മകമായി ബി.ജെ.പി സ്ഥാനാര്‍ത്ഥി അമ്പെയ്തത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ താന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് മാധവി ലത പരസ്യമായി പറയുകയും ചെയ്തു.

പോളിങ് ബൂത്തില്‍ കയറി മുസ്ലിം സ്ത്രീകളുടെ പക്കല്‍ നിന്ന് ഐ.ഡി കാര്‍ഡ് വാങ്ങി, അവരുടെ ഹിജാബ് മാറ്റാന്‍ ആവശ്യപ്പെട്ട സംഭവത്തിലും മാധവി ലത നടപടി നേരിട്ടിരുന്നു. പോളിങ് സ്റ്റേഷനുള്ളില്‍ ചട്ടലംഘനം നടത്തിയതിന് ജനപ്രാതിനിധ്യ നിയമ പ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പോളിങ് ഉദ്യോഗസ്ഥന്റെ പരാതിയിലായിരുന്നു കേസ്.

Continue Reading

Trending