Connect with us

india

സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം: രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

പ്രസവവേദന വരാത്തതിനെ തുട‍ര്‍ന്നാണ് ഇന്നലെ അനിതക്ക് സിസേറിയന്‍ നടത്തിയത്.

Published

on

തൃശ്ശൂര്‍: പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു.ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലെ ഡോ.കൃഷ്ണനുണ്ണി, ഡോ. ദീപിക എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യാക്കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. നല്ലേപ്പുള്ളി സ്വദേശി അനിത ഇന്നലെയാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ചയാണ് അനിതയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പ്രസവവേദന വരാത്തതിനെ തുട‍ര്‍ന്നാണ് ഇന്നലെ അനിതക്ക് സിസേറിയന്‍ നടത്തിയത്. കുഞ്ഞിനെ പുറത്തെടുത്തതിനെ തുടര്‍ന്ന് അമിതമായ രക്തസ്രാവമുണ്ടായതോടെ അമ്മയേയും കുഞ്ഞിനെയും തൃശൂര്‍ മെ‍ഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അനിതയുടെ പ്രസവ ശസ്ത്രക്രിയയില്‍ ഡോക്ടര്‍മാര്‍ക്ക് അനാസ്ഥയും അശ്രദ്ധയും ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് ഡോക്ടര്‍മാരുടെ വിശദമൊഴി എടുക്കും.

india

ഷാഹി മസ്ജിദ് വെടിവെപ്പ്‌ ഞെട്ടിക്കുന്നത്: മുസ്‌ലിം ലീഗ്‌

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം.

Published

on

യു.പി സംഭാലിലെ ഷാഹി മസ്ജിദ് സംഘർഷവും വെടിവെപ്പും ഞെട്ടിക്കുന്നതാണെന്ന് മുസ്ലിംലീഗ് പാർലമെന്ററി പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി. വെടിവെപ്പിൽ മൂന്ന് യുവാക്കാളാണ് കൊല്ലപ്പെട്ടത്.

ആരാധനാലയങ്ങളുടെ ഉടമാവകാശവുമായി ബന്ധപ്പെട്ട 1991ലെ വർഷിപ്പ് ആക്ട് പാലിക്കാത്തതാണ് ഈ സംഘർഷങ്ങളുടെ കാരണം. മസ്ജിദ് ക്ഷേത്രമാണെന്ന് ആരോപിച്ച് അനാവശ്യ വിവാദമുണ്ടാക്കുകയാണ്.

ഇതിന് സർക്കാർ സംവിധാനങ്ങൾ ചൂട്ട് പിടിക്കുന്നു. സമാധാനത്തിൽ കഴിയുന്ന നാടിനെ സംഘർഷത്തിലേക്ക് തള്ളിവിടാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നും ഇ.ടി പറഞ്ഞു.

Continue Reading

india

യു.പി സംഭാലിലെ സംഘര്‍ഷം: അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എം.പിമാര്‍

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്.

Published

on

ഉത്തർപ്രദേശിലെ സംഭാലിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ദാരുണമായ വർഗീയ സംഘർഷം അടിയന്തര ശ്രദ്ധയിൽപ്പെടുത്താൻ മുസ്‌ലിംലീഗ് എം.പിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി.

ഭരണകൂടത്തിന്റെ ഒത്താശയോടെയാണ് ഇവിടെ കലാപത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഈ തീ പെട്ടെന്ന് അണച്ചില്ലെങ്കിൽ വലിയ അപകടമാകുമെന്ന് മുസ്ലിംലീഗ് വ്യക്തമാക്കി.

Continue Reading

india

കര്‍ണാടകയിലെ ബി.ജെ.പി കൂട്ടത്തോല്‍വിയില്‍ അരിശം; ടി.വി എറിഞ്ഞുടച്ച് പാര്‍ട്ടി പ്രവര്‍ത്തകന്‍

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്.

Published

on

ക​ർ​ണാ​ട​ക​യി​ൽ 3 നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും എ​ൻ.​ഡി.​എ പ​രാ​ജ​യ​പ്പെ​ട്ട​തി​ലു​ള്ള അ​രി​ശ​ത്തി​ൽ ടെ​ലി​വി​ഷ​ൻ വ​ലി​ച്ചെ​റി​ഞ്ഞ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ൻ.

വി​ജ​യ​പു​ർ ജി​ല്ല​യി​ൽ കോ​ൽ​ഹാ​ര ടൗ​ണി​ലെ വീ​ര​ഭ​ദ്ര​പ്പ​യാ​ണ് ത​ന്റെ ടി.​വി വ​ലി​ച്ചെ​റി​ഞ്ഞ് ത​ക​ർ​ത്ത​ത്. ദേ​ഷ്യം തീ​രാ​ത്ത​തി​നാ​ൽ ടി.​വി​യി​ലേ​ക്ക് ക​ല്ലു​ക​ൾ എ​റി​യു​ക​യും ചെ​യ്തു.

ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള പ്ര​തീ​കാ​ത്മ​ക ഏ​റാ​ണി​തെ​ന്ന് വീ​ര​ഭ​ദ്ര​പ്പ പി​റു​പി​റു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സം​സ്ഥാ​ന ബി.​ജെ.​പി നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ക്ക​ണം.

സം​സ്ഥാ​ന ബി.​ജെ.​പി​യി​ലെ ഐ​ക്യ​മി​ല്ലാ​യ്മ കാ​ര​ണം പ്ര​വ​ർ​ത്ത​ക​ർ ഇ​രു​ട്ടി​ൽ​ത്ത​പ്പു​ക​യാ​ണ്. ബി.​ജെ.​പി​യി​ലെ എ​ല്ലാ നേ​താ​ക്ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്നും ഭ​ദ്ര​പ്പ പ​റ​ഞ്ഞു.

Continue Reading

Trending