Connect with us

kerala

നടുവൊടിച്ച ബജറ്റില്‍ സര്‍ക്കാറിനെ ട്രോളി ജനം

നികുതി ഭാരത്താല്‍ ജനങ്ങളുടെ നടുവൊടിച്ച പിണറായി സര്‍ക്കാരിനെ ട്രോളി ജനം.

Published

on

നികുതി ഭാരത്താല്‍ ജനങ്ങളുടെ നടുവൊടിച്ച പിണറായി സര്‍ക്കാറിനെ ട്രോളി ജനം. വിവിധ രീതിയിലുള്ള ട്രോളുകളും കാര്‍ട്ടൂണുകളും പോസ്റ്ററുകളുമാണ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ട്രോളുകളില്‍ തീര്‍ത്തും ശ്രദ്ധേയമാവുകയാണ് ചിലത്.

´വീട് അടച്ചിട്ടിരിക്കുന്നതല്ല മാര്‍ക്കറ്റില്‍ പോയിരിക്കുന്നു സെസ് ഏര്‍പ്പെടുത്തരുത്` എന്ന് ഒരു വീടിന്റെ മുന്‍പില്‍ എഴുതി വച്ചതാണ് ചിത്രത്തില്‍ കാണുന്നത്.

കഴിഞ്ഞ ദിവസമാണ് ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. കെട്ടിടനികുതിയും വാഹന നികുതിയും ഭൂമിയുടെ ന്യായവിലയിലുമുള്‍പ്പെടെ ജനങ്ങളുടെ കണ്ണീര്‍ കുടിപ്പിക്കുന്ന ബജറ്റാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്.

kerala

പാലക്കാട് വോട്ടെടുപ്പ്; പോളിങ് 60 ശതമാനം കടന്നു

നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്.

Published

on

പാലക്കാട് പോളിങ് 60 ശതമാനം കടന്നു. ഉച്ചക്കു ശേഷമാണ് പോളിങ് ശതമാനം ഉയര്‍ന്നത്. നാലര വരെ 60.03 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് നഗരസഭ-58.02, പിരായിരി-55.23, മാത്തൂര്‍-52.72, കണ്ണാടി -52.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം.

നഗരങ്ങളില്‍ താരതമ്യേന കുറവ് പോളിങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ, പിരായിരി ജി.എല്‍.പി സ്‌കൂളില്‍ രണ്ട് തവണ വോട്ടിങ് മെഷീന്‍ തകരാറിലാവുകയും പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ഒബ്‌സര്‍വര്‍ ബൂത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു.

നാല് ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തില്‍ 1,94,706 വോട്ടര്‍മാരാണുള്ളത്. രാഹുല്‍ മാങ്കൂട്ടത്തില്‍, പി. സരിന്‍, സി. കൃഷ്ണകുമാര്‍ അടക്കം 10 സ്ഥാനാര്‍ഥികളാണ് പാലക്കാട് ജനവിധി തേടുന്നത്.

 

 

Continue Reading

kerala

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി

തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്.

Published

on

കരുനാഗപ്പള്ളി ആലപ്പാട് നിന്ന് കാണാതായ 20 വയസ്സുകാരിയെ കണ്ടെത്തി. തൃശൂര്‍ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ നിന്നാണ് ഐശ്വര്യയെ കണ്ടെത്തിയത്. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് ഐശ്വര്യയെ കണ്ടെത്തിയത്.

തിങ്കളാഴ്ച രാവിലെ 9.30 നാണ് ഐശ്വര്യ വീട്ടീല്‍ നിന്ന് പോയത്. മകളെ കാണാനില്ലെന്ന് കാണിച്ച് ഐശ്വര്യയുടെ അമ്മയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഓണ്‍ലൈന്‍ ഗെയിം കളിച്ചതിന് ഐശ്വര്യയെ വഴക്കു പറഞ്ഞതായി അമ്മ പൊലീസിനോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ടൂവിലറിന്റെ പുറകില്‍ ഇരുന്ന് ഐശ്വര്യ യാത്ര ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
എന്നാല്‍ ഇത് ലിഫ്റ്റ് ചോദിച്ചതാണെന്ന് വ്യക്തമായി. പെണ്‍കുട്ടി കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായി പൊലീസ് കണ്ടെത്തി. ഇതിനിടെ കുട്ടിയെ കണ്ടെത്താന്‍ കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു.

Continue Reading

kerala

ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചു: കെ.സി.വേണുഗോപാൽ

പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്

Published

on

ആലപ്പുഴ: ബിജെപിയുടെ അടുക്കളയിലെ വിഭവങ്ങൾ വിൽക്കാനുള്ള കൗണ്ടറായി സിപിഎം അധഃപതിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി. സമുദായങ്ങളെ തമ്മിൽ തെറ്റിക്കാൻ ചില പത്രങ്ങൾ തിരഞ്ഞുപിടിച്ചുള്ള സിപിഎം പരസ്യം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹപ്രകാരമാണ്. പാണക്കാട് തങ്ങളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ബിജെപിക്കു വേണ്ടിയാണ്. സന്ദീപ് വാരിയർ ബിജെപി വിട്ടതിൽ കൂടുതൽ നിരാശ സിപിഎമ്മിനാണെന്നും കെ.സി.വേണുഗോപാൽ തുറന്നടിച്ചു.

‘‘ഇത്തരം വിഷയങ്ങളിൽ സിപിഐക്ക് എന്താണു മൗനം? പാലക്കാട്ടു സിപിഎം വലിയ തിരിച്ചടി നേരിടും. മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. സിപിഎം മൂന്നാം സ്ഥാനത്താകും. യുഡിഎഫിന് ഒരു തിരിച്ചടിയും ഉണ്ടാകില്ല. വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. സീപ്ലെയ്ൻ പദ്ധതിയോട് എതിർപ്പില്ല. മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ടെങ്കിൽ ചർച്ച ചെയ്തു പരിഹരിച്ചു പദ്ധതി കൊണ്ടുവരണം.’’ –കെ.സി.വേണുഗോപാൽ‍ പറഞ്ഞു.

Continue Reading

Trending