Connect with us

crime

ന്യൂമോണിയ മാറാന്‍ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചു; കുഞ്ഞ് മരിച്ചു

മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് ക്രൂര സംഭവം നടന്നത്

Published

on

മധ്യപ്രദേശില്‍ ന്യൂമോണിയ മാറാന്‍ മന്ത്രവാദം നടത്തിയ കുഞ്ഞിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് ക്രൂര സംഭവം നടന്നത്. പഴുപ്പിച്ച ഇരുമ്പ് ദണ്ഡ് 51 തവണ കുഞ്ഞിന്റെ വയറ്റില്‍ കുത്തിയെന്ന് പരിശോധനയില്‍ കണ്ടെത്തി. ഗുരുതര നിലയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മരിച്ചു. സംഭവമറിഞ്ഞ അംഗന്‍വാടി ജീവനക്കാരിയാണ് കുഞ്ഞിനെ പൊള്ളിക്കുന്നത് നിര്‍ത്താന്‍ അമ്മയോട് ആവശ്യപ്പെട്ടത്. ഈ മേഖലയില്‍ നടക്കുന്ന മന്ത്രവാദ ചികിത്സ രീതിയാണിത്. ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പൊള്ളിച്ചാല്‍ ന്യൂമോണിയ മാറുമെന്നാണ് ഇവരുടെ വിശ്വാസം.

crime

സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി.

Published

on

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാന് വീണ്ടും ഭീഷണി കോൾ. കുപ്രസിദ്ധ ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിയുമായി ബന്ധപ്പെടുത്തുന്ന ഗാനം കാരണമാണ് ഇത്തവണ ഭീഷണി. പാട്ടെഴുതാൻ പറ്റില്ലെന്ന് പറഞ്ഞ് ഗാനരചയിതാവിനെ ഭീഷണിപ്പെടുത്തിയ സംഘം സൽമാൻ ഖാന് ധൈര്യമുണ്ടെങ്കിൽ അവരെ രക്ഷിക്കണമെന്നും വെല്ലുവിളി നടത്തി. വ്യാഴാഴ്ച അർദ്ധരാത്രി മുംബൈയിലെ ട്രാഫിക് കൺട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബിഷ്‌ണോയിയുടെ പേരിലുള്ള ഗാനത്തെ പരാമർശിച്ചായിരുന്നു ഭീഷണി സന്ദേശം.

ഇനി ഒരു മാസത്തിനകം ഇത്തരം പാട്ടുകൾ ചെയ്യാനാകില്ലെന്ന അവസ്ഥയിൽ ഗാനരചയിതാവ് എത്തുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. ഇതോടെ, 10 ദിവസത്തിനുള്ളിൽ സൽമാന് നാല് വധഭീഷണികൾ ലഭിച്ചു. അതിനിടെ, സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത കേസിൽ കർണാടകയിൽ നിന്ന് അറസ്റ്റിലായ പ്രതി ബിഖർമം ബിഷ്‌ണോയിയെ ചോദ്യം ചെയ്തതിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

വോർളി പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ലോറൻസ് ബിഷ്‌ണോയി തന്റെ ആരാധനാപാത്രമാണെന്ന് പ്രതി വെളിപ്പെടുത്തി. സൽമാൻ ഖാനോട് താൻ ആവശ്യപ്പെട്ട അഞ്ചു കോടി രൂപ ബിഷ്‌ണോയ് സമുദായത്തിന് ക്ഷേത്രം പണിയാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

പ്രതി ലോറൻസ് ബിഷ്‌ണോയിയുടെ വിഡിയോകൾ പതിവായി കാണാറുണ്ടെന്നും ജയിലിൽ നിന്ന് പോലും ബിഷ്‌ണോയി സമുദായത്തെ പിന്തുണച്ചുകൊണ്ട് ലോറൻസ് നടത്തിയ പ്രവർത്തനങ്ങളിൽ അഭിമാനം തോന്നിയെന്നും വോർലി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Continue Reading

crime

പുതിയ ഹെയര്‍സ്റ്റൈല്‍ പിടിച്ചില്ല, കാമുകിയെ കുത്തിക്കൊലപ്പെടുത്തി

രക്തം പുരണ്ട കത്തിയും കാർമെൻ മാർട്ടിനെസ് സിൽവയുടെ മൃതദേഹവുമായി 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

Published

on

പുതിയ ഹെയർ സ്റ്റൈല്‍ ഇഷ്ടപ്പെടാത്തതിന്‍റെ പേരില്‍ പെൻസിൽവാനിയയിലെ 49 -കാരന്‍ തന്‍റെ  50 -കാരിയായ കാമുകിയെ കുത്തിക്കൊലപ്പെടുത്തി. പുതിയ ഹെയർ സ്റ്റൈലുമായി വീട്ടിലെത്തിയ കാമുകി കാർമെൻ മാർട്ടിനെസ് സിൽവയുമായി ബെഞ്ചമിൻ ഗാർസിയ ഗുവൽ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നാലെ ഇവരെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന കാമുകിയുടെ രണ്ട് ബന്ധുക്കള്‍ക്കും പരിക്കേറ്റു. രക്തം പുരണ്ട കത്തിയും കാർമെൻ മാർട്ടിനെസ് സിൽവയുടെ മൃതദേഹവുമായി 49 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നരഹത്യ, വധശ്രമം, ക്രൂരമായ മർദ്ദനം എന്നീ കുറ്റങ്ങൾ ഇയാള്‍ക്കെതിരെ ചുമത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ ഹെയര്‍ സ്റ്റൈലുമായി കാർമെന്‍ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഹെയര്‍ സ്റ്റൈലിനെ ചൊല്ലി ബെഞ്ചമിനുമായി തര്‍ക്കമുണ്ടായി. ഇതിന് പിന്നാലെ കാര്‍മെന്‍ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ അയാള്‍ വീട്ടിലേക്ക് വരുമെന്ന് ഭയന്ന കാർമെന്‍, അവിടെ നിന്നും മകളുടെ വീട്ടിലേക്ക് പോയി.

രാത്രി അവിടെ ചെലവഴിക്കാൻ തീരുമാനിച്ചെങ്കിലും താന്‍ അവിടെയും സുരക്ഷിതയായിരിക്കില്ലെന്ന് തോന്നിയ അവര്‍ സഹോദരന്‍റെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. പിന്നാലെ, ബെന്യാമിനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നെന്ന് അവര്‍ ഒരു സുഹൃത്തിനെ അറിയിക്കുകയും അത് ബെന്യാമിനെ അറിയിക്കാനും ആവശ്യപ്പെട്ടു.

എന്നാല്‍, ബെന്യാമിന്‍, സഹോദരന്‍റെ വീട്ടിലേത്തുകയും വാതില്‍ തുറന്ന ഉടനെ കാർമെന്‍റെ സഹാദരനെ കുത്തുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം ഇവിടേക്ക് എത്തിയ കാര്‍മെനെയും ഇയാള്‍ കുത്തി. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെയും ബെന്യാമിന്‍ ആക്രമിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പോലീസ് വീട്ടിലെത്തിയെങ്കിലും അതിനകം കാര്‍മെന്‍ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ കാർമെന്‍റെ സഹോദരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുത്താന്‍ ഉപയോഗിച്ച കത്തി ബെന്യമിനെ കണ്ടെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മയെ കൊല്ലുമെന്ന് ബെന്യാമിന്‍ പറഞ്ഞതായി കാർമെന്‍റെ മകള്‍ പോലീസിന് മൊഴി നല്‍കി.

 

Continue Reading

crime

കോഴിക്കോട് വീട്ടമ്മ മരിച്ചനിലയില്‍; മരുമകന്‍ കസ്റ്റഡിയില്‍

ഇവരുടെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്.

Published

on

കോഴിക്കോട് പന്തീരങ്കാവ് പയ്യടിമീത്തലില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ജി.എല്‍.പി സ്‌കൂളിനു സമീപത്തെ സി.പി ഫ്‌ലാറ്റില്‍ താമസിക്കുന്ന തിരുവണ്ണൂര്‍ സ്വദേശി കെ.പി. അസ്മാബിയാണ് മരിച്ചത്. ഇവരുടെ ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. സംഭവത്തില്‍ മരുമകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെയാണ് അസ്മബിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ ഭര്‍ത്താവ് മഹമൂദിനെ പാലക്കാട് നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്. മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. മകള്‍ക്കും മരുമകനും ഒപ്പം കഴിഞ്ഞ നാല് വര്‍ഷമായി അസ്മാബി പയ്യടിമീത്തലാണ് താമസിക്കുന്നത്. ഇന്നലെ ജോലിക്ക് പോയ മകള്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Continue Reading

Trending