Connect with us

kerala

ഓടുന്ന ബസിനടിയില്‍ നിന്ന് യുവതിയെ മുടിമുറിച്ച് രക്ഷിച്ചു; രക്ഷപ്പെട്ടത് രക്ഷപ്പെട്ടത് മുടിനാരിഴക്ക്

ടയറിനോട് ചേര്‍ന്ന ഭാഗത്താണ് അമ്പിളി വീണത്

Published

on

കോട്ടയം: കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസിനടിയില്‍ വീണ യുവതിയെ രക്ഷപ്പെടുത്തി നാട്ടുകാര്‍. ബസിന്റെ ടയറിനടിയില്‍ കുടുങ്ങുയ യുവതിയെ മുടി മുടിമുറിച്ചാണ് നാട്ടുകാര്‍ രക്ഷിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ ചിങ്ങവനം പുത്തന്‍പാലത്തായിരുന്നു അപകടം. കുറിച്ചി സ്‌കൂള്‍ ജീവനക്കാരി കുറിച്ചി സ്വദേശിനി അമ്പിളിയാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ റോഡില്‍ തലയടിച്ചതിനെ തുടര്‍ന്നു നിസ്സാര പരിക്കേറ്റ അമ്പിളിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികളെ റോഡ് മുറിച്ച് കടത്തിവിട്ട ശേഷം സ്‌കൂള്‍ ബസിന് അടുത്തേക്ക് തിരികെ വരികയായിരുന്നു. ഇതുവഴി കെ.എസ്.ആര്‍.ടി.സി കോതമംഗലം ഫാസ്റ്റ് വരുന്നത് കണ്ട് വേഗത്തില്‍ നടക്കുന്നതിനിടയില്‍ ബസിന് അടിയിലേക്ക് വീഴുകയായിരുന്നു. അമ്പിളിയെ കണ്ട് ബസ് െ്രെഡവര്‍ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്‌തെങ്കിലും ഇവരെ കടന്നാണ് നിന്നത്.

ടയറിനോട് ചേര്‍ന്ന ഭാഗത്താണ് അമ്പിളി വീണത്. ടയറിനടിയില്‍ മുടി കുടുങ്ങിയതോടെ എഴുന്നേല്‍ക്കാന്‍ കഴിയാതായി. സമീപത്ത് തട്ടുകട നടത്തുന്നയാള്‍ കത്രിക കൊണ്ട് മുടി മുറിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് കടയില്‍ നിന്ന് കത്തി വാങ്ങി മുടി മുറിച്ചാണ് അമ്പിളിയെ പുറത്തെടുത്തത്.

kerala

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദപ്രചാരണം, വിധിയെഴുത്ത് നാളെ

നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ലക്ഷ്യം.

Published

on

കൊട്ടിക്കലാശത്തിന്റെ അവസാനം വരെ ആവേശത്തിരയൊഴുകിയ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍, ജനം നാളെ വിധിയെഴുതും. ഇന്നലെ വൈകുന്നേരം ആറോടെ പരസ്യ പ്രചാരണം അവസാനിച്ചു. നിശബ്ദപ്രചാരണത്തിന്റെ ദിവസമായ ഇന്ന് പരമാവധി വീടുകളിലേക്ക് എത്തുക എന്നതാകും മൂന്ന് സ്ഥാനാര്‍ത്ഥികളുടെയും ലക്ഷ്യം.

1,94,706 വോട്ടര്‍മാരാണ് ബുധനാഴ്ച വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായ ഗവ.വിക്ടോറിയ കോളേജിനും ഇന്ന് (നവംബര്‍ 19) അവധി ആയിരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കളക്ടര്‍ ഡോ എസ് ചിത്ര അറിയിച്ചു.

Continue Reading

kerala

ലൈംഗികാതിക്രമക്കേസ്: നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം

പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പരാതി നല്‍കിയതിലെ കാലതാമസം പരിഗണിച്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്ന വ്യവസ്ഥയുമുണ്ട്.

നടന്‍ മറ്റേതെങ്കിലും കേസില്‍ പ്രതിയായിട്ടുണ്ടോയെന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. തനിക്കെതിരെ പരാതി നല്‍കിയത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് നടന്‍ അഭിഭാഷകന്‍ മുഖേന സുപ്രീംകോടതിയില്‍ വാദിച്ചു.

അതേസമയം പരാതി നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പരാതിക്കാരിയോട് സുപ്രീംകോടതി വിശദീകരണം തേടി. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ശേഷമാണ് പരാതി നല്‍കാന്‍ ധൈര്യമുണ്ടായതെന്നാണ് പരാതിക്കാരി പറഞ്ഞു. നടനെതിരെ സാക്ഷിമൊഴികളും മറ്റ് തെളിവുകളുമുണ്ടെന്ന് എസ്ഐടി സുപ്രീംകോടതിയെ അറിയിച്ചു.

നേരത്തെ ലൈംഗികാതിക്രമക്കേസില്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി നീട്ടിയിരുന്നു. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിച്ചിരുന്നു.

 

 

Continue Reading

kerala

സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു; രണ്ടു ദിവസത്തിനിടെ കൂടിയത് 1040 രൂപ

അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിവരം.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56000 ത്തിനു മുകളിലേക്ക് കുതിച്ചു. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 56,520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7065 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. എന്നാല്‍ നവംബര്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ സ്വര്‍ണവില തിരിച്ചു കയറിയിരുന്നു. എന്നാല്‍ അടുത്ത് ദിവസങ്ങളില്‍ സ്വര്‍ണ്ണവില ഇടിയുന്നതാണ് കണ്ടത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്നാണ് വിവരം. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സ്വര്‍ണവില താഴോട്ട് ഇറങ്ങിയിരുന്നു. നവംബര്‍ 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില പതിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും സ്വര്‍ണവില പടിപടിയായി കയറുന്നതാണ് കണ്ടത്.

രണ്ടുദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവുണ്ടായത്.

 

 

Continue Reading

Trending