Connect with us

india

തൃശൂര്‍ ജനവാസ മേഖലയില്‍ പുലിയിറങ്ങിയതായി സംശയം; മാനിന്റെ ജഡം കണ്ടെത്തി

തൃശൂര്‍ ജനവാസമേഖലയില്‍ പുലി കൊന്നുവെന്ന് സംശയിക്കുന്ന രീതിയില്‍ മാനിന്റെ ജഡം കണ്ടെത്തി

Published

on

തൃശൂര്‍ ജനവാസമേഖലയില്‍ പുലി കൊന്നുവെന്ന് സംശയിക്കുന്ന രീതിയില്‍ മാനിന്റെ ജഡം കണ്ടെത്തി. ഒണലപ്പറമ്പ് മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. രാവിലെയാംണ് പ്രദേശവാസികള്‍ ജഡം കണ്ടെത്തിയത്. മാനിന്റെ പിന്‍ഭാഗത്തെ ഇറച്ചി കഴിച്ച നിലയിലായിരുന്നു. ഇത് പുലി കടിച്ചെടുത്ത നിലയിലായിരുന്നു. ഇത് പുലിയുടെ ആക്രമണത്തില്‍ സംഭവിച്ചതായാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

കോടാലി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുലി ഇറങ്ങിയിരുന്നു. ഇതേ പുലി തന്നെയായിരിക്കാം മാനിനെ കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ വാദം. അവിടെ നിന്ന് വളര്‍ത്തുമൃഗങ്ങളെ പുലി കടിച്ചുകൊണ്ടുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതിന് മുന്‍പും പാലപ്പിള്ളിയില്‍ പുലി ഭീതിയില്‍ സൃഷ്ടിച്ചിരുന്നു. ആ ദിവസങ്ങളില്‍ ഒരു പശുവിനെയും രണ്ടുമാനുകളെയും പുലി കടിച്ചു കൊലപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലിയെ പിടികൂടാനുള്ള അടിയന്തര നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

india

സാന്റാക്ലോസ് വസ്ത്രം അഴിപ്പിച്ചു, തടഞ്ഞുവെച്ച് ചോദ്യം ചെയ്ത് ഹിന്ദുത്വവാദികള്‍; വീഡിയോ

ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്

Published

on

ഭോപാൽ: ഓൺലൈൻ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോയിലെ തൊഴിലാളിയെ തടഞ്ഞ് സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച് ഹിന്ദുത്വവാദികൾ. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലാണ് സംഭവം. ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകരാണ് അക്രമം കാണിച്ചത്.

ഓർഡർ ലഭിച്ച ഭക്ഷണം വിതരണം ചെയ്യാനായി പോകവെ, ഹിന്ദു ജാഗരൺ മഞ്ച് പ്രവർത്തകർ ബൈക്ക് തടയുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. ക്രിസ്മസ് ആയതുകൊണ്ടാണോ ഈ വേഷം ധരിക്കുന്നത്? ഹിന്ദു ആഘോഷ വേളകളിൽ ഭക്ഷണം ഡെലിവറി ചെയ്യുമ്പോൾ നിങ്ങൾ എന്തുകൊണ്ട് ശ്രീരാമന്‍റെ വേഷമോ കാവി വസ്ത്രമോ ധരിക്കുന്നില്ല? -എന്നെല്ലാമായിരുന്നു ചോദ്യങ്ങൾ.

തുടർന്ന് സാന്‍റാക്ലോസ് വേഷം അഴിക്കാൻ ആവശ്യപ്പെട്ടു. ഇത് മാർക്കറ്റിങ്ങിനുവേണ്ടിയാണെന്നും ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്കൊപ്പം ഈ വേഷത്തിൽ സെൽഫിയെടുക്കേണ്ടതുണ്ടെന്നും ഇല്ലെങ്കിൽ പ്രതിഫലം കിട്ടില്ലെന്നുമെല്ലാം യുവാവ് പറഞ്ഞു. പക്ഷേ അക്രമി സംഘം സമ്മതിച്ചില്ല. സാന്‍റാക്ലോസ് വസ്ത്രം അഴിപ്പിച്ച ശേഷമാണ് സംഘം യുവാവിനെ വിട്ടത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Continue Reading

india

‘പുഷ്‍പ 2’ ദുരന്തം; ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അർജുനും നിർമ്മാതാക്കളും 2 കോടി നല്‍കും

അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക

Published

on

പുഷ്‍പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. അല്ലു അര്‍ജുനും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നൽകുക. ഇന്നലെ മുതൽ കുട്ടി വെൻ്റിലേറ്റർ സഹായമില്ലാതെ ശ്വസിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുട്ടി ഇപ്പോഴും അബോധാവസ്ഥയിൽ ആണ്.

ഡിസംബർ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററിൽ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകനാണ് ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, നരഹത്യ കേസിൽ പ്രതിയായ അല്ലു അർജുനെ മൂന്ന് മണിക്കൂറോളം ഇന്നലെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്‍റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററിൽ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗൺസർമാർ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അർജുന്‍റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ തിക്കും തിരക്കിനും കാരണമായി എന്ന് ആരോപിച്ച് അല്ലു അർജുനെയും ഒപ്പം തിയേറ്റർ മാനേജ്‌മെന്‍റിലെ ആളുകളെയും ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ 13 ന് വൈകിട്ടാണ് അല്ലു അര്‍ജുനെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ശനിയാഴ്ച രാവിലെ തന്നെ തെലങ്കാന ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ഇടക്കാല ജാമ്യത്തില്‍ താരം പുറത്തിറങ്ങിയിരുന്നു. 50,000 രൂപയുടെ ബോണ്ടിലാണ് അല്ലുവിന് നാലാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്.

Continue Reading

india

മുംബൈയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തടഞ്ഞ് ഹിന്ദുത്വവാദികള്‍

ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്‍ വരികയും ആഘോഷം തടയുകയുമായിരുന്നു.

Published

on

മുംബൈ കാഷിമിറ മേഖലയില്‍ ഹിന്ദുത്വവാദികള്‍ ക്രിസ്മസ് ആഘോഷം തടയുന്ന വീഡിയോ പുറത്ത്. ക്രിസ്മസ് ആഘോഷിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ അടുത്തേക്ക് കുറച്ചാളുകള്‍ വരികയും ആഘോഷം തടയുകയുമായിരുന്നു.

ഒരു കൂട്ടം ആളുകള്‍ കുട്ടികളുടെ ക്രിസ്മസ് ആഘോഷ സ്ഥലത്തേക്ക് എത്തുകയും ഞങ്ങള്‍ ഹിന്ദുക്കളാണെന്ന് വിളിച്ച് പറഞ്ഞ് ജയ്ശ്രീ റാമും ഹനുമാന്‍ ചാലിസയും വിളിക്കുന്നതുമാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നത്.

സമാനമായ നിരവധി സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സാന്റക്ലോസിന്റെ വേഷമിട്ട് ഭക്ഷണം ഡെലിവറി ചെയ്യാന്‍ പോയ സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

സൊമാറ്റോ ജീവനക്കാരനോട് വസ്ത്രം അഴിച്ച് മാറ്റാന്‍ നിര്‍ബന്ധിക്കുകയും എന്തുകൊണ്ടാണ് ശ്രീരാമന്റെ വേഷമോ കാവി വസ്ത്രമോ ധരിക്കാത്തതെന്നും ചോദിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ പ്രവര്‍ത്തകനാണ് സൊമാറ്റോ ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം നടന്നത്. സൊമാറ്റോ ജീവനക്കാരന്‍ മാര്‍ക്കറ്റിങ്ങ് ആണെന്നും ജോലിയുടെ ഭാഗമാണെന്നും പറഞ്ഞിട്ടും പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നത് നിര്‍ത്താന്‍ കൂട്ടാക്കിയില്ല.

 

Continue Reading

Trending