Connect with us

india

പാല്‍ പരിശോധനയെ ചൊല്ലി തര്‍ക്കം തുടരുന്നു, വീണ്ടും ഏറ്റുമുട്ടി ഭക്ഷ്യവകുപ്പും ക്ഷീരവകുപ്പും

Published

on

കൊല്ലം: ആര്യങ്കാവില്‍ പാല്‍ പിടികൂടിയതുമായി ബന്ധപ്പെട്ട് ഭക്ഷ്യവകുപ്പിനെ ആക്ഷേപിച്ച്‌ ക്ഷീരവകുപ്പ്. മായം ചേര്‍ന്ന പാല്‍ കമ്ബനിക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കാര്യമായ നടപടിയുടുക്കുന്നില്ല. പാലില്‍ മായം പരിശോധിക്കാനുള്ള സംവിധാനം ഭക്ഷ്യവകുപ്പിനെക്കാള്‍ ക്ഷീരവകുപ്പിനാണെന്നും ക്ഷീരവകുപ്പ് ഉദ്യോഗസ്ഥ സംഘടനയായ ഡയറി ഓഫിസേഴ്സ് അസോസിയേഷന്‍ ആരോപിച്ചു.മീനാക്ഷിപുരം ചെക്പോസ്റ്റില്‍ യൂറിയ കലര്‍ന്ന പാല്‍ പിടികൂടിയെങ്കിലും നടപടി ഉണ്ടായില്ല.

അതേസമയം 2021 ല്‍ മായം കലര്‍ന്ന പാല്‍ സാംപിള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് കൈമാറിയെങ്കിലും മാസങ്ങള്‍ക്ക് ശേഷമാണ് പരിശോധന ഫലം ലഭിച്ചതെന്നും സംഘടന കുറ്റപ്പെടുത്തി. ക്ഷീരവകുപ്പിന് ഭക്ഷ്യസുരക്ഷാ അധികാരം നല്‍കണമെന്ന വിവിധ കമ്മിഷന്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും സംഘടന പറഞ്ഞു. അതേസമയം ആര്യങ്കാവില്‍ പിടികൂടിയ ടാങ്കര്‍ലോറിയുടെ ഉടമയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

india

ഓപ്പറേഷൻ സിന്ദൂർ; സർക്കാർ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം

പഹൽഗാമും ഓപ്പറേഷൻ സിന്ദൂറും ചർച്ച ചെയ്യണം

Published

on

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തിൽ പഹൽഗാം ആക്രമണം, ഓപ്പറേഷൻ സിന്ദൂർ, വെടി നിർത്തൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ജനങ്ങൾക്കും ജനപ്രതിനിധികൾക്കും അറിയാൻ ആവശ്യമുണ്ടെന്ന് അഭിപ്രായപ്പെട്ടു. രാജ്യ സഭ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയും ഇതേ ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി. വെടി നിർത്തൽ കരാറിലെ മധ്യസ്ഥതയും ചർച്ച ചെയ്യാൻ ആവശ്യം

Continue Reading

india

ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല; വ്യോമസേന

ഊഹാപോഹങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും സേന ആവശ്യപ്പെട്ടു.

Published

on

ഓപറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് അറിയിച്ച് വ്യോമസേന. ഉചിതമായ സമയത്ത് വാര്‍ത്താസമ്മേളനത്തിലൂടെ വിവരങ്ങള്‍ അറിയിക്കുമെന്നും ഊഹാപോഹങ്ങളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും സേന ആവശ്യപ്പെട്ടു.

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതോടെയാണ് പ്രസ്താവന. അതേസമയം, ഇന്നലെ ഏറെ വൈകിയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം ഉണ്ടായിരുന്നു. വിവിധ ഇടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ ഇന്ത്യ തകര്‍ത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പില്‍ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചിരുന്നു.

Continue Reading

india

ഇരയുടെ മകനടക്കം മൊഴിമാറ്റി; ഹൃദയവേദനയോടെ പ്രതികളെ കുറ്റവിമുക്തരാക്കി സുപ്രിംകോടതി

പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോര്‍ത്തുള്ള ഹൃദയവേദനയോടെ പ്രതികളെ വെറുതെ വിടുന്നതായി ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി

Published

on

കൊലപാതക കേസ് പ്രതികളെ കുറ്റവിമുക്തരാക്കി സുപ്രിംകോടതി. ഇരയുടെ മകനടക്കമുള്ള സാക്ഷികള്‍ മൊഴിമാറ്റിയതിനെ തുടര്‍ന്നാണ് പ്രതികളായ ആറുപേരെ കുറ്റവിമുക്തരാക്കിയത്. പരിഹരിക്കപ്പെടാത്ത കുറ്റകൃത്യത്തെക്കുറിച്ചോര്‍ത്തുള്ള ഹൃദയവേദനയോടെ പ്രതികളെ വെറുതെ വിടുന്നതായി ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2023 സെപ്റ്റംബറിലെ കര്‍ണാടക ഹൈകോടതി വിധിച്ച വിധിയാണ് സുപ്രിംകോടതി റദ്ദാക്കിയത്. വിചാരണ കോടതി നേരത്തെ പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നെങ്കിലും ഹൈകോടതി കുറ്റക്കാരെന്ന് കണ്ടെത്തുകയായിരുന്നു.

87 സാക്ഷികളുണ്ടായിരുന്നതില്‍ 71 പേരും മൊഴിമാറ്റി. പ്രധാന ദൃക്‌സാക്ഷികളടക്കമുള്ളവര്‍ ഇതില്‍ ഉള്‍പെടും. വിശ്വസനീയമല്ലാത്ത സാക്ഷിമൊഴികള്‍ കാരണം കേസ് അവസാനിപ്പിക്കേണ്ടി വന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചു. ഇരയുടെ കൊച്ചുകുട്ടിക്കടക്കം തന്റെ പിതാവിന്റെ കൊലയാളിയെ തിരിച്ചറിയാന്‍ ഈ അവസാന നിമിഷം സാധിക്കുന്നില്ലായെന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.

ക്രിമിനല്‍ നിയമത്തിന്റെ അടിസ്ഥാന തത്വങ്ങളെ തീര്‍ത്തും അവഗണിച്ച് തികഞ്ഞ അനാസ്ഥയോടെയാണ് അന്വേഷണം നടത്തിയതെന്ന് കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനെ പരിഹസിക്കുന്ന നിലപാടാണിതെന്നും കോടതി ആരോപിച്ചു.

2011 ഏപ്രില്‍ 28നാണ് കേസിനാസ്പദമായ സംഭവം. പരസ്പരം ശത്രുതയിലായിരുന്ന രണ്ട് സഹോദരങ്ങളില്‍ ഒരാള്‍ക്കൊപ്പം ജോലി ചെയ്തിരുന്ന രാമകൃഷ്ണന്‍ ഏതിര്‍ സഹോദരനൊപ്പം ചേര്‍ന്നതാണ് പ്രശ്‌നമായത്. ഇതിന്റെ വിരോധത്തിലാണ് നടക്കാനിറങ്ങിയ രാമകൃഷ്ണനെ ആറംഗ സംഘം കൊലപ്പെടുത്തിയത്.

Continue Reading

Trending