Connect with us

News

റൊണാള്‍ഡോയുമായുള്ള കരാറില്‍ ലോകകപ്പ് വ്യവസ്ഥകള്‍ ഒന്നും തന്നെയില്ല: അല്‍ നസര്‍

. 2030 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സഊദി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Published

on

റിയാദ്: കൃസ്റ്റിയാനോ റൊണാള്‍ഡോയുമായുള്ള കരാറില്‍ ലോകകപ്പ് വ്യവസ്ഥകള്‍ ഇല്ലെന്നും ഇത് സംബന്ധമായ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സഊദി ക്ലബായ അല്‍ നസര്‍. ലോക റെക്കോര്‍ഡ് പ്രതിഫലത്തില്‍ സഊദിയിലെത്തിയ സി.ആര്‍ 2030 ലെ സഊദിയുടെ ലോകകപ്പ് ശ്രമങ്ങളുടെ ഭാഗമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അല്‍ നസര്‍ ഇത് സംബന്ധമായി കരാറില്‍ വ്യവസ്ഥകള്‍ വെച്ചതായും പാശ്ചാത്യ മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ക്ലബിന്റെ മല്‍സരങ്ങളാണ് കരാറിലെ പ്രധാന വ്യവസ്ഥ. മറ്റ് കാര്യങ്ങളൊന്നും കരാര്‍ വ്യവസ്ഥകളില്‍ ഇല്ലെന്നും അല്‍ നസര്‍ ഔദ്യോഗികമായി വ്യക്തമാക്കി. 2030 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ സഊദി ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

kerala

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്; ഒളിവില്‍

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥയായ മേഘ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവില്‍.

Published

on

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥയായ മേഘ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവില്‍. സുകാന്തിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തിന് മുമ്പ് മേഘ ഇയാളുമായി എട്ട് സെക്കന്‍ഡ് സംസാരിച്ചെന്നും കണ്ടെത്തി. മലപ്പുറത്തെ വീട്ടില്‍ ഉള്‍പ്പടെ പോലീസ് പരിശോധനയ്ക്ക് പോയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മരണ ദിവസം ഇരുവരും തമ്മില്‍ നാല് തവണ ഫോണില്‍ സംസാരിച്ചിരുന്നു. മേഘയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പിതാവ് പോലീസിന് കൈമാറിയിരുന്നു.

മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിച്ചിരുന്നു. യുവാവിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നെന്നും സുകാന്ത് പലവട്ടം തിരുവനന്തപുരത്ത് വന്നിരുന്നെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ മാസത്തെ ശമ്പളമടക്കം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കെന്നും പിതാവ് പറയുന്നു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് ആരോപിക്കുന്നു.

സുകാന്ത് സുരേഷിനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്ത് ഒളിവില്‍ പോയത്.

Continue Reading

film

റീസെന്‍സറിങ്ങിനു മുമ്പ് ‘എമ്പുരാന്‍’ കാണാന്‍ വ്യാപക തിരക്ക്

ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കുമെന്നാണ് വിവരം.

Published

on

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമ കാണാന്‍ തിയേറ്ററുകളില്‍ വന്‍ തിരക്ക്. സിനിമ റീസെന്‍സറിങ് നടത്തുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിലെ 17 രംഗങ്ങള്‍ ഒഴിവാക്കുമെന്നാണ് വിവരം. എഡിറ്റ് ചെയ്തതിനു ശേഷമുള്ള പുതിയ പതിപ്പ് അടുത്തയാഴ്ച തിയറ്ററില്‍ എത്തുമെന്നാണ് സൂചന. വ്യാഴാഴ്ച റിലീസ് ചെയ്ത സിനിമയിലെ ചില രംഗങ്ങള്‍ക്കെതിരെ ബിജെപിയും സംഘപരിവാറും രംഗത്തംത്തിയിരുന്നു. സംഘപരിവാര്‍ ആക്രമണത്തിനു പിന്നാലെയാണ് റീഎഡിറ്റിങ്ങിന് തയാറായി നിര്‍മാതാക്കള്‍ രംഗത്തെത്തിയത്. ഇതോടെ ബുക്ക് മൈ ഷോ ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമുകളില്‍ സിനിമയുടെ ബുക്കിങ് വലിയ തോതില്‍ വര്‍ധിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്.

ശനിയാഴ്ച വൈകിട്ട് സിനിമയുടെ ബുക്കിങ് ഒരു മണിക്കൂറില്‍ 14.45 K എന്ന നിരക്കിയിലായിരുന്നുവെങ്കില്‍ ഇപ്പോഴത് മണിക്കൂറില്‍ 46.5 K എന്ന നിരക്കിലേക്ക് കുതിച്ചിരിക്കുകയാണ്. സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ ഉള്ള അതിക്രമ രംഗങ്ങള്‍, കലാപത്തിലെ ചില രംഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുന്നതിനൊപ്പം പ്രധാന വില്ലന്റെ പേര് വരുന്നിടത്ത് മ്യൂട്ട് ചെയ്യാനുമാണ് നീക്കം.

വോളന്ററി മോഡിഫൈഡ് കോപ്പിയായിരിക്കും ആന്റണി പെരുമ്പാവൂര്‍ സെന്‍സര്‍ ബോര്‍ഡിനു മുന്നാകെ സമര്‍പ്പിക്കുക. തിങ്കളാഴ്ച അവധിയായതിനാല്‍ ചൊവ്വാഴ്ചയായിരിക്കും വിഷയം ഇനി സെന്‍സര്‍ ബോര്‍ഡ് പരിഗണനയില്‍ എത്തുക. അങ്ങനെയെങ്കില്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും പരിഷ്‌കരിച്ച പതിപ്പ് തിയേറ്ററില്‍ റിലീസ് ചെയ്യുക.

അതേസമയം എമ്പുരാന്‍ സിനിമക്കെതിരെ സംഘപരിവാര്‍ ഭീഷണിയ ഉയര്‍ന്നിരിക്കെ സിനിമ കാണില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. നേരത്തെ എമ്പുരാന്‍ കാണുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്ന് രാവിലെയാണ് നിലപാട് മാറ്റി സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചത്.

Continue Reading

kerala

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു

താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്.

Published

on

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു. താമരശ്ശേരി അമ്പായത്തോട് ജിതിന്‍ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

മൂന്ന് ദിവസം മുമ്പ് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

 

Continue Reading

Trending