Connect with us

kerala

കോഴിക്കോട് നിന്ന് കാണാതായ പതിനാലുകാരനെ കോയമ്പത്തൂരില്‍ കണ്ടെത്തി

തിങ്കളാഴ്ചയാണ് കുട്ടിയെ കോഴിക്കോട് നിന്ന് കാണാതായത്.

Published

on

കോഴിക്കോട്: സ്‌കൂളിലേക്ക് പോയതിന് പിന്നാലെ കാണാതായ 14കാരനെ കോയമ്പത്തൂരില്‍ കണ്ടെത്തി. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന്‍ യൂനുസിനെയാണ് (14) കോയമ്പത്തൂര്‍ പൊലീസ് റെയില്‍ സ്‌റ്റേഷനില്‍ കണ്ടെത്തിയത്. പന്തീരാങ്കാവ് ഒക്‌സ്‌ഫോര്‍ഡ് സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് യൂനുസ്. തിങ്കളാഴ്ചയാണ് കുട്ടിയെ കോഴിക്കോട് നിന്ന് കാണാതായത്.

സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലിസ് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്യുകയായിരുന്നു. കുട്ടിയെ കോഴിക്കോട്ട് എത്തിക്കാനുള്ള നടപടികള്‍ തുടങ്ങി. ചേവായൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

kerala

വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ചെങ്കല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്

Published

on

തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ നിന്നും വിദ്യാര്‍ത്ഥിനിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. വിഷയത്തില്‍ ഡി.ഇ.ജി, ഡി.പി.ഇ എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നേഹയ്ക്കാണ് പാമ്പ് കടിയേറ്റത്. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം. നേഹയുടെ വലത് കാല്‍ പാദത്തിലാണ് പാമ്പ് കടിയേറ്റത്. കുട്ടി പാമ്പിനെ അറിയാതെ ചവിട്ടുകയായിരുന്നു.

കടിയേറ്റയുടനെ കുട്ടി കുതറിമാറുകയും പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിയെ പ്രവേശിപ്പിച്ചത്. പിന്നാലെ വിദഗ്ധ ചികിത്സക്കായി കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പാമ്പ് കടിയേറ്റ സമയത്ത് ക്ലാസ് മുറിയില്‍ മറ്റു കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.

Continue Reading

kerala

നിയമത്തിനും പുല്ലുവില, വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികള്‍

എറണാകുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പൊതുനിരത്തില്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്

Published

on

എറണാകുളം: സുരക്ഷയ്ക്കും നിയമത്തിനും പുല്ലുവില നല്‍കി ക്രിസ്മസ് ആഘോഷത്തില്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികള്‍. എറണാകുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പൊതുനിരത്തില്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്.

സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയെടുക്കുമെന്നും എം.വി.ഡി അറിയിച്ചു. വാഹനങ്ങളുടെ ഉടമകള്‍ക്ക് എം.വി.ഡി നോട്ടീസ് നല്‍കി. വിഷയത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാഹനത്തിന് മുകളില്‍ കയറിയും നൃത്തം ചെയ്തും മറ്റുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

ക്രിസ്മസ് ആഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ 40ഓളം വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ആദ്യഘട്ട നടപടിയായി മൂന്ന് വാഹനങ്ങള്‍ക്ക് എം.വി.ഡി നോട്ടീസ് അയച്ചു.

Continue Reading

kerala

എന്‍എസ്എസ് സംഘപരിവാറിനെ പുറത്തുനിര്‍ത്തിയ സംഘടന: സംഘടനകള്‍ കോണ്‍ഗ്രസ് നേതാക്കളെ വിളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വി.ഡി സതീശന്‍

ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണെന്ന് ചെന്നിത്തല പ്രതികരിച്ചു.

Published

on

എന്‍എസ്എസിന്റേത് സംഘപരിവാറിനെ പുറത്തുനിര്‍ത്തിയ നേതൃത്വമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. രമേശ് ചെന്നിത്തലയ്ക്കുള്ള എന്‍എസ്എസ് ക്ഷണം നല്ല കാര്യമാണ്. എന്‍എസ്എസ്- ചെന്നിത്തല കൂടിക്കാഴ്ച പോസിറ്റീവായി കാണുന്നു. ഏത് നേതാവും സമുദായ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ ഗുണം കോണ്‍ഗ്രസിനാണെന്ന് ചെന്നിത്തല പ്രതികരിച്ചു.

ഇതിന് മുന്‍പ് ശശി തരൂരിനെയും കെ.മുരളീധരനെയും എന്‍എസ്എസ് വിളിച്ചിട്ടുണ്ട്. ശിവഗിരിയിലെ സമ്മേളനത്തില്‍ താന്‍ പങ്കെടുത്തിട്ടുണ്ട്. ക്രൈസ്തവരുടെ പരിപാടികളില്‍ താന്‍ കഴിഞ്ഞ ദിവസവും പങ്കെടുത്തു. ംഘടനകള്‍ കോണ്‍ഗ്രസ് നേതാക്കളെ വിളിക്കുന്നില്‍ തനിക്ക് സന്തോഷമുണ്ട്.2026 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന അഭിപ്രായമാണ് വെള്ളാപ്പള്ളി നടേശന്‍ പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending