Connect with us

kerala

സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർക്ക് സേവന സാക്ഷ്യപത്രം

വടയക്കണ്ടി നാരായണനാണ് സേവന സാക്ഷ്യപത്രം രൂപകല്പന ചെയ്തത്.

Published

on

അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന് സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥർക്ക് ഇത്തവണ നൽകിയത് ഡ്യൂട്ടി സർട്ടിഫിക്കറ്റ് അല്ല, പകരം അതിന്റെ മലയാളം പതിപ്പായ ‘സേവന സാക്ഷ്യപത്രം’.

കലോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ഉദ്യോഗസ്ഥരാണ് സേവനമനുഷ്ഠിക്കാനായി എത്തിയത്. എല്ലാ വകുപ്പ് ഉദ്യോഗസ്ഥരും ഒരുമയോടെ പ്രവർത്തിച്ച് കലോത്സവത്തെ വൻ വിജയമാക്കിത്തീർത്ത കാഴ്ചയ്ക്കാണ് കലോത്സവ നഗരി സാക്ഷ്യം വഹിച്ചത്.

തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് സീനിയർ അധ്യാപകനായ വടയക്കണ്ടി നാരായണനാണ് സേവന സാക്ഷ്യപത്രം രൂപകല്പന ചെയ്തത്. സുവനീർ, സാംസ്കാരിക കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളിൽ അംഗമായിരുന്നു ഇദ്ദേഹം.

Film

‘വിന്‍ സിയും ഷൈന്‍ ടോം ചാക്കോയും സിനിമയുമായി സഹകരിക്കുന്നില്ല’; ‘സൂത്രവാക്യം’ നിര്‍മാതാവ്

Published

on

ഷൈൻ ടോം ചാക്കോക്ക് എതിരെ നടി വിൻസി അലോഷ്യസ് പരാതി നൽകിയതിൽ നിലപാട് മാറ്റി ‘സൂത്രവാക്യം’ സിനിമയുടെ നിർമാതാവ്. ഷൂട്ടിനിടയിൽ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ആദ്യം പറഞ്ഞ നിർമാതാവ് ശ്രീകാന്ത് ഇപ്പോൾ, കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചതായും സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞതായും വ്യക്തമാക്കി.

‘കഴിഞ്ഞ ദിവസം വിൻസിയുമായി സംസാരിച്ചിരുന്നു. സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നതായി വിൻസി പറഞ്ഞു. ഞാൻ വീണ്ടും പറ‍യുകയാണ് എനിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. പരാതി ഒന്നും നൽകിയിരുന്നില്ല. വേണമെങ്കിൽ നിങ്ങൾക്ക് ഐ.സി.സി മീറ്റിങ് കഴിഞ്ഞ് വിൻസിയോട് സംസാരിക്കാം. ഈ പ്രശ്നം സിനിമയെ മോശമായി ബാധിച്ചിട്ടുണ്ട്. ഇന്നലെ ഞങ്ങൾ ഈസ്റ്റർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അത് വിൻസിയോ ഷൈനോ ഷെയർ ചെയ്തിട്ടില്ല. ഞാൻ ഇതിലൊന്നിലും ഇടപെട്ടിട്ടില്ല, ലഹരിയെക്കുറിച്ചോ അതിക്രമങ്ങളെക്കുറിച്ചോ എനിക്കറിയില്ല, പക്ഷെ എന്‍റെ സിനിമയെയാണ് ഇത് ബാധിക്കുന്നത്’ – ശ്രീകാന്ത് പറഞ്ഞു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഒരു നടനിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വിൻസി വെളിപ്പെടുത്തൽ നടത്തിയത്. ഇതിന് പിന്നാലെ തനിക്ക് മോശം അനുഭവമുണ്ടായത് ഷൈൻ ടോം ചാക്കോയിൽ നിന്നാണെന്ന് സിനിമ സംഘടനകൾക്ക് നൽകിയ പരാതിയിൽ വിൻസി വ്യക്തമാക്കുകയായിരുന്നു. ഫിലിം ചേംബര്‍, സിനിമയുടെ ഇന്റേണല്‍ കംപ്ലൈന്റ് കമ്മിറ്റി എന്നിവയിലാണ് വിന്‍സി പരാതി നല്‍കിയത്.

Continue Reading

kerala

‘ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യം, ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമം വർധിച്ചു’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

പാലക്കാട്: ബിജെപിയുടെ ക്രിസ്ത്യൻ സ്നേഹം കാപട്യമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. ക്രിസ്ത്യൻ ദേവാലയങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ  2014 മുതൽ 2024 വരെയുള്ള കാലയളവിൽ വർധിച്ചതായും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണത്തിൽ ബിജെപി നേതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ വിഷയത്തിലാണ് രാഹുലിന്റെ പ്രതികരണം. ബിജെപിയെ വിമർശിച്ചതിനാണ് തനിക്കെതിരെ പരാതി നൽകിയത് എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

തൃശൂരില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ആംബുലന്‍സ് അടിച്ചു തകര്‍ത്തു

താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സാണ് ഷിന്റോ മദ്യലഹരിയില്‍ അടിച്ചു തകര്‍ത്തത്.

Published

on

തൃശൂര്‍ ചാലക്കുടിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ആംബുലന്‍സ് അടിച്ചു തകര്‍ത്തു. സംഭവത്തില്‍ കൂടപ്പുഴ സ്വദേശി ഷിന്റോ സണ്ണിയെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഷിന്റോയുടെ സഹോദരന്‍ സാന്റോയെ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് സെന്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ആംബുലന്‍സ് എത്തിയപ്പോള്‍ അക്രമാസക്തനാവുകയായിരുന്നു.

താലൂക്ക് ആശുപത്രിയുടെ ആംബുലന്‍സാണ് ഷിന്റോ മദ്യലഹരിയില്‍ അടിച്ചു തകര്‍ത്തത്. ഒരു വശത്തെ ഗ്ലാസ് പൂര്‍ണമായി അടിച്ചുതകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മദ്യലഹരിയിലാണ് ഷിന്റോ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

Trending