Connect with us

Art

കലോത്സവ വേദികളില്‍ ഇന്ന്

കലോത്സവ വേദികളില്‍ ഇന്ന് അരങ്ങേറുന്ന മത്സരയിനങ്ങള്‍

Published

on

1. അതിരാണിപ്പാടം (വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനം)

നാടോടിനൃത്തം എച്ച്.എസ്.എസ് (ആണ്‍)- 9.00

2. ഭൂമി (തളി സാമൂതിരി സ്‌കൂള്‍)

നാടകം എച്ച്.എസ്.എസ്- 9.00

3. കുടല്ലൂര്‍ (തളി സാമൂതിരി സാകൂള്‍ ഗ്രൗണ്ട്)

മോഹിനിയാട്ടം എച്ച്.എസ്.എസ് (പെണ്‍)- 9.00

പൂരക്കളി എച്ച്.എസ്.എസ്- 3.00

4. തസ്രാക്ക് (നടക്കാവ് പ്രൊവിഡന്‍സ് സ്‌കൂള്‍)

ഭരതനാട്യം എച്ച്.എസ് (ആണ്‍)- 9.00

കുച്ചിപ്പുടി എച്ച്.എസ് (പെണ്‍)- 3.00

5. ബേപ്പൂര്‍ (ബീച്ച് ഗുജറാത്തി ഹാള്‍)

ദഫ്മുട്ട് എച്ച്.എസ്- 9.00

6. നാരകംപുരം (സെന്റ് ജോസഫ് ബോയ്‌സ് സ്‌കൂള്‍)

മോണോ ആക്ട് എച്ച്.എസ് (ആണ്‍)- 9.00

മോണോ ആക്ട് എച്ച്.എസ്.എസ് (പെണ്‍)- 12.00

പഞ്ചവാദ്യം എച്ച്.എസ്.എസ്- 4.00

7. പാണ്ഡവപുരം (ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്‌കൂള്‍)

ചാക്യാര്‍കൂത്ത് എച്ച്.എസ്.എസ്- 9.00

നങ്ങ്യാര്‍കൂത്ത് എച്ച്.എസ്.എസ്- 3.00

8. തൃക്കോട്ടൂര്‍ (പരപ്പില്‍ എം.എസ് സ്‌കൂള്‍)

അറബി സാഹിത്യോത്സവം

കഥാപ്രസംഗം എച്ച്.എസ്- 2.00

പ്രസംഗം എച്ച്.എസ്- 4.00

പ്രസംഗം അറബിക് ജനറല്‍ എച്ച്.എസ്.എസ്- 5.00

9. തിക്കോടി (പരപ്പില്‍ എം.എസ് സ്‌കൂള്‍ ഓഡിറ്റോറിയം)

അറബി സാഹിത്യോത്സവം

നിഘണ്ടു നിര്‍മാണം എച്ച്.എസ്- 2.00

പ്രശ്‌നോത്തരി എച്ച്.എസ്- 3.00

അടിക്കുറിപ്പ് എച്ച്.എസ്- 4.00

10. പാലേരി (ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂള്‍)

മിമിക്രി എച്ച്.എസ് (പെണ്‍)

മിമിക്രി എച്ച്.എസ് (ആണ്‍)

വൃന്ദവാദ്യം എച്ച്.എസ്- 3.00

11. മൂപ്പിലശ്ശേരി (ചാലപ്പുറം അച്യുതന്‍ ഗേള്‍സ് സ്‌കൂള്‍)

സംസ്‌കൃതോത്സവം

കൂടിയാട്ടം എച്ച്.എസ്- 9.00

12. പുന്നയൂര്‍കുളം (ചാലപ്പുറം അച്യുതന്‍ ഗേള്‍സ് എല്‍.പി സ്‌കൂള്‍)

സംസ്‌കൃതോത്സവം

പാഠകം എച്ച്.എസ് (ആണ്‍)- 9.00

പാഠകം എച്ച്.എസ് (പെണ്‍)- 12.00

ഗാനാലാപനം എച്ച്.എസ് (ആണ്‍)- 2.00

ഗാനാലാപനം എച്ച്.എസ് (പെണ്‍)- 4.00

13. ഉജ്ജയിനി (അശോകപുരം സെന്റ് വിന്‍സെന്റ് കോളനി സ്‌കൂള്‍)

കഥകളി സിംഗില്‍ എച്ച്.എസ്.എസ് (ആണ്‍)- 9.00

കഥകളി ഗ്രൂപ്പ് എച്ച്.എസ്.- 1.00

14. തിരുനെല്ലി (പുതിയറ എസ്.കെ. പൊറ്റെക്കാട് ഹാള്‍)

ഗിറ്റാര്‍ എച്ച്.എസ്- 9.00

ഗിറ്റാര്‍ എച്ച്.എസ്.എസ്- 12.00

നാദസ്വരം എച്ച്.എസ്- 3.00

15. മയ്യഴി (സെന്റ് ആന്റണീസ് യു.പി സ്‌കൂള്‍)

തബല എച്ച്.എസ്.എസ്- 9.00

മൃദംഗം/ഗഞ്ചിക/ഘടം എച്ച്.എസ്- 12.00

മദ്ദളം എച്ച്.എസ്- 2.00

16. തക്ഷന്‍കുന്ന് (കാരപ്പറമ്പ് ഗവ. എച്ച്.എസ്.എസ്)

പ്രസംഗം മലയാളം എച്ച്.എസ്- 9.00

പ്രസംഗം മലയാളം എച്ച്.എസ്.എസ്- 11.00

കഥാപ്രസംഗം എച്ച്.എസ്- 2.00

17. അവിടനല്ലൂര്‍ (വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍ സ്‌കൂള്‍)

ലളിതാഗാനം എച്ച്.എസ് (ആണ്‍)- 9.00

ലളിതഗാനം എച്ച്.എസ് (പെണ്‍)- 12.00

സംഘഗാനം എച്ച്.എസ്.എസ്- 4.00

18. ഊരാളിക്കുടി (വെസ്റ്റ്ഹില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഗ്രൗണ്ട്)

ബാന്‍ഡ് മേളം എച്ച്.എസ്- 9.00

19. കക്കട്ടില്‍ (എരഞ്ഞിപ്പാലം മര്‍കസ് സ്‌കൂള്‍)

പദ്യംചൊല്ലല്‍ ഉര്‍ദു എച്ച്.എസ്.എസ്- 9.00

പദ്യംചൊല്ലല്‍ ഉര്‍ദു എച്ച്.എസ്- 11.00

നാടന്‍പാട്ട് എച്ച്.എസ്- 3.00

20.ശ്രാവസ്തി (ടൗണ്‍ ഹാള്‍)

അറബിക് സെമിനാര്‍- 10.00

ഗസല്‍ ആലാപനം എച്ച്.എസ്.എസ്- 2.00

21. ഖജുരാഹോ (നടക്കാവ് ജി.ജി.എച്ച്.എസ്.എസ്)

കാര്‍ട്ടൂണ്‍ എച്ച്.എസ്.എസ്- 9.00

കാര്‍ട്ടൂണ്‍ എച്ച്.എസ്- 11.00

കൊളാഷ് എച്ച്.എസ്.എസ്- 2.00

22. തച്ചനക്കര (നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)

കഥരചന മലയാളം എച്ച്.എസ്- 10.00

ഉപന്യാസരചന മലയാളം എച്ച്.എസ്- 12.00

കഥാരചന മലയാളം എച്ച്.എസ്.എസ്- 3.00

23. ലന്തന്‍ ബത്തേരി (നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)

കഥരചന ഇംഗ്ലീഷ് എച്ച.എസ്- 9.00

കഥരചന ഇംഗ്ലീഷ് എച്ച്.എസ്.എസ്- 11.00

ഉപന്യാസരചന ഇംഗ്ലീഷ് എച്ച്.എസ്- 2.00

24. മാവേലിമന്റം (നടക്കാവ് ജി.ജി.വി.എച്ച്.എസ്.എസ്)

കവിതരചന ഹിന്ദി എച്ച്.എസ്- 9.00

കഥരചന ഹിന്ദി- 11.00

ഉപന്യാസരചന ഹിന്ദി എച്ച്.എസ്- 2.00

 

award

അശോകന്‍ ചരുവിലിന് വയലാര്‍ അവാര്‍ഡ്

കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്.

Published

on

48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. സമീപകാലത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍കടവ് നോവല്‍. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് ജൂറി വിലയിരുത്തി.

ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്.

1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ ചരുവിലിന്റെ ജനനം. രജിസ്ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന അശോകന്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷനില്‍ അംഗമായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ചെറുകാട് അവാര്‍ഡ്, ഇടശ്ശേരി പുരസ്‌കാരം, മുട്ടത്തുവര്‍ക്കി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

 

 

Continue Reading

Art

ടൊവിനോ നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

Published

on

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘ഐഡന്റിറ്റി’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ താരം തൃഷ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ഐഡന്റിറ്റി’.

‘സെവണ്‍ത് ഡേ’, ‘ഫോറന്‍സിക്’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അഖില്‍ പോള്‍-അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍’, ‘ശ്രീകൃഷ്ണപ്പരുന്ത്’, ‘ഭ്രമരം’ തുടങ്ങി പതിനാലോളം സിനിമകള്‍ നിര്‍മിച്ച രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് ‘ഐഡന്റിറ്റി’യും നിര്‍മിച്ചിരിക്കുന്നത്.

Continue Reading

award

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടൻ പൃഥിരാജ്; നടി- ഉർവശി, ബീന ആർ ചന്ദ്രൻ

 അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്.

Published

on

 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. മികച്ച നവാഗത സംവിധായകനായി ഫാസില്‍ റസാഖിനെ തിരഞ്ഞെടുത്തു (തടവ്).

മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് – രഞ്ജിത്ത് അമ്പാടി (ആടുജീവിതം)

മികച്ച പിന്നണിഗായകൻ – വിദ്യാധരൻ മാസ്റ്റർ

മികച്ച പിന്നണിഗായിക – ആൻ ആമി

കലാസംവിധായകൻ – മോഹൻദാസ് (2018)

മികച്ച സംഗീത സംവിധായകൻ – ജസ്റ്റിൻ വർഗീസ് (ചാവേർ)

മികച്ച പശ്ചാത്തല സംഗീതം – മാത്യൂസ് പുളിക്കല്‍ (കാതല്‍)

മികച്ച ഗാനരചയിതാവ് – ഹരീഷ് മോഹനൻ (ചെന്താമരപ്പൂവിൻ, ചാവേർ)

മികച്ച തിരക്കഥ – ആടുജീവിതം (ബ്ലെസി)

മികച്ച തിരക്കഥാകൃത്ത് – രോഹിത് എം ജി കൃഷ്ണൻ (ഇരട്ട)

മികച്ച കഥാകൃത്ത് – ആദർശ് സുകുമാരൻ (കാതല്‍)

മികച്ച ബാലതാരം (പെണ്‍) – തെന്നല്‍ (ശേഷം മൈക്കില്‍ ഫാത്തിമ)

മികച്ച ബാലതാരം (ആണ്‍) – അവ്യുക്ത് മേനൻ (പാച്ചുവും അത്ഭുതവിളക്കും)

മികച്ച സ്വഭാവനടി – ശ്രീഷ്മ ചന്ദ്രൻ (പെമ്പുള ഒരുമൈ)

മികച്ച സ്വഭാവനടൻ – വിജയരാഘവൻ (പൂക്കാലം)

മികച്ച നടി – ഉർവശി (ഉള്ളൊഴുക്ക്), ബീന ആർ ചന്ദ്രൻ (തടവ്)

മികച്ച നടൻ – പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം)

മികച്ച സംവിധായകൻ – ബ്ലെസി (ആടുജീവിതം)

മികച്ച ചലച്ചിത്രം ഗ്രന്ഥം – മഴവില്‍ക്കണ്ണിലൂടെ മലയാള സിനിമ (കിഷോർ കുമാർ)

മികച്ച ചലച്ചിത്ര ലേഖനം – ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകള്‍ (ഡോ. രാജേഷ് എംആർ)

മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. 2023ലെ ചിത്രങ്ങളാണ് സംസ്ഥാന അവാർഡിൽ പരിഗണിക്കുന്നത്. അതേസമയം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് ഒന്നരക്ക് പ്രഖ്യാപിക്കും.രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ സ്ക്രീനിങ് നടന്നത്. 160 സിനിമകളാണ് ആദ്യ ഘട്ടത്തില്‍ മത്സരത്തിന് ഉണ്ടായിരുന്നതെങ്കില്‍ ചിത്രങ്ങള്‍ രണ്ടാം ഘട്ടത്തില്‍ അമ്പതില്‍ താഴെയായി ചുരുങ്ങി. കഴിഞ്ഞ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങളെയും മത്സരത്തില്‍ പരിഗണിച്ചിട്ടുണ്ട്. റിലീസ് ചെയ്യാത്ത ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു.

Continue Reading

Trending