Connect with us

Celebrity

സുശാന്തിന്റെ മരണത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയ ജീവനക്കാരന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമെന്ന തുറന്നു പറഞ്ഞ ആശുപത്രി ജീവനക്കാരന് സംരക്ഷണം ഒരുക്കണമെന്ന് സുശാന്തിന്റെ സഹോദരി

Published

on

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമെന്ന തുറന്നു പറഞ്ഞ ആശുപത്രി ജീവനക്കാരന് സംരക്ഷണം ഒരുക്കണമെന്ന് സുശാന്തിന്റെ സഹോദരി. സുശാന്തിന്റെ പോസ്റ്റ്മോര്‍ട്ടത്തിന് സാക്ഷിയായ വ്യക്തിയാണ് രൂപ്കുമാര്‍. നടന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് രൂപ്കുമാര്‍ ഷായിന്റെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെയാണ് രൂപ് കുമാറിന്റെ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിങ് കീര്‍ത്തി രംഗത്തെത്തിയത്. രൂപ് കുമാറിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അവര്‍ ട്വീറ്റ് ചെയ്തു. ആഭ്യന്തരമന്ത്രി അമിത് ഷായെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തായിരുന്നു ട്വീറ്റ്.

നടന്റേത് കൊലപാതകമാണെന്നും അദ്ദേഹത്തിന്റെ ശരീരത്തിലുടനീളം നിരവധി പാടുകള്‍ ഉണ്ടായിരുന്നുവെന്നുമാണ് രൂപ്കുമാര്‍ ഷാ വെളിപ്പെടുത്തിയത്. സംഭവം രാജ്യമൊട്ടാകെ ചര്‍ച്ച ആയതോടെ തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സുശാന്തിന്റെ മൃതദേഹം കണ്ടപ്പോള്‍ മേലധികാരികളോട് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍, നിങ്ങള്‍ നിങ്ങളുടെ ജോലി മാത്രം ചെയ്താല്‍ മതിയെന്നാണ് അവര്‍ പറഞ്ഞത്. സുശാന്തിന്റെ കഴുത്തില്‍ രണ്ടോ മൂന്നോ പാടുകളാണ് ഉണ്ടായിരുന്നത്. വസ്ത്രങ്ങള്‍ അഴിച്ചു മാറ്റി നോക്കിയപ്പോള്‍ ശരീരത്തില്‍ അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. അടിയേറ്റ് കയ്യും കാലും ഒടിഞ്ഞത് പോലെ തോന്നി. പോസ്റ്റ്മോര്‍ട്ടം മുഴുവനും വീഡിയോ എടുക്കണമായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ രൂപ്കുമാര്‍ ഷാ വെളിപ്പെടുത്തിയത്.

‘സുശാന്ത് സിംഗ് രജ്പുതിന് നീതി ലഭിക്കണം. അദ്ദേഹത്തിന്റേത് ആത്മഹത്യയല്ല, കൊലപാതകമാണ്.ഇക്കാര്യം മിണ്ടാതിരുന്നത് ഭയം കൊണ്ടാണ്. എനിക്ക് ജീവനില്‍ ഭയം തോന്നി. എന്നാല്‍, ഇപ്പോള്‍ എനിക്കിത് പറഞ്ഞേ മതിയാകൂ. ഇക്കാര്യം തുറന്നു പറഞ്ഞതു കൊണ്ട് എനിക്ക് ഭീഷണി ഉണ്ടാകും. എന്റെ കുടുംബത്തിന് സംരക്ഷണം നല്‍കണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുകയാണ്. സിബിഐ എന്നെ വിളിച്ചാല്‍ ഞാന്‍ പോകും. എല്ലാം തുറന്നു പറയും, അദ്ദേഹത്തിന് നീതി കിട്ടണം’ എന്നാണ് രൂപ്കുമാര്‍ ഷാ എഎന്‍ഐ-യോട് പറഞ്ഞിരുന്നത്.

 

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

Celebrity

“എല്ലാം ഓകെ അല്ലേ അണ്ണാ”; ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി പൃഥ്വിരാജ് രംഗത്ത്

സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്.

Published

on

ആന്റണി പെരുമ്പാവൂരിന് പിന്തുണയുമായി നടന്‍ പൃഥ്വിരാജ്. സമൂഹമാധ്യമത്തില്‍ ആന്റണിയുടെ പോസ്റ്റ് പങ്കുവെച്ചായിരുന്നു താരം പിന്തുണ അറിയിച്ചത്. എല്ലാം ഓകെ അല്ലേ അണ്ണാ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ബജറ്റ് 141 കോടിയാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെയും വിമര്‍ശനവുമായി ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ആന്റണി പെരുമ്പാവ് സമൂഹ മാധ്യമത്തില്‍ ഉന്നയിച്ച പല വിഷയങ്ങളോടും യോജിക്കുന്നുവെന്ന് പറഞ്ഞ് സംവിധായകന്‍ വിനയനും രംഗത്തെത്തിയിരുന്നു.

സമൂഹമാധ്യമ കുറിപ്പിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്. മലയാള സിനിമ തകര്‍ച്ചയുടെ വക്കിലാണെന്ന് ആരോപിച്ച് ജി. സുരേഷ് കുമാര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ‘സിനിമകളുടെ കലക്ഷന്‍ പെരുപ്പിച്ച് കാട്ടുകയാണ്, യഥാര്‍ഥത്തില്‍ നിര്‍മാതാക്കള്‍ക്ക് നഷ്ടമാണ്, മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണ് താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നത് ‘ -സുരേഷ് കുമാര്‍ പറഞ്ഞു. സുരേഷ് കുമാറിന്റെ വാദം വിവാദമായതോടെയാണ് ആന്റണി പെരുമ്പാവൂര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

നിര്‍മാതാക്കളുടെ സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാന്‍ ജി. സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയത്. എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളില്‍ വ്യക്തത വേണ്ടതുണ്ട്. എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയില്‍ പരസ്യചര്‍ച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്- ആന്റണി പെരുമ്പാവൂര്‍ ചോദിച്ചു.

Continue Reading

Celebrity

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് അന്തരിച്ചു

ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു

Published

on

നടൻ സിദ്ദിഖിന്‍റെ മൂത്ത മകൻ റാഷിൻ സിദ്ദിഖ് (37) അന്തരിച്ചു. ശ്വാസതടസ്സത്തെത്തുടർന്ന് പാലാരിവട്ടം മെഡിക്കൽ സെൻ്ററിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കബറടക്കം വൈകിട്ട് 4 ന് പടമുഗൾ ജുമാമസ്ജിദിൽ നടക്കും. നടൻ ഷഹീൻ സിദ്ധിഖ് സഹോദരനാണ്. ഒരു സഹോദരിയുമുണ്ട്.

 

Continue Reading

Trending