Connect with us

kerala

ഇ.പി ജയരാജന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കേണ്ടത് വിജിലന്‍സ്; പാര്‍ട്ടി അന്വേഷിക്കാന്‍ ഇത് ഉത്തരകൊറിയയല്ല: പി. കെ ഫിറോസ്

ഇപി ജയരാജന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

കോഴിക്കോട് : സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഇപി ജയരാജനെതിരെ പി.ജയരാജന്‍ നടത്തിയ സാമ്പത്തിക ആരോപണം അന്വേഷിക്കേണ്ടത് വിജിലന്‍സാണെന്നും പാര്‍ട്ടി അന്വേഷണവും ശേഷം നല്‍കുന്ന ‘പരസ്യ ശാസന’ എന്ന കടുത്ത ശിക്ഷയും നല്‍കി പ്രശ്‌നം ഒതുക്കാന്‍ ഇത് ഉത്തരകൊറിയയല്ലെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. നീതിന്യായ വ്യവസ്ഥ ഇപ്പോഴും നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്നത് മറക്കരുതെന്ന് അദ്ദേഹം സിപിഎം നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി.

പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങള്‍ വന്നപ്പോഴേക്കും അന്വേഷണം പ്രഖ്യാപിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ പാര്‍ട്ടിയാണ് സി.പി.എം. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തന്നെ ഇത്രത്തോളം വലിയൊരു ആരോപണം ഉന്നയിക്കുകയും അത് ശരിവെക്കും വിധം പാര്‍ട്ടി സെക്രട്ടറി സംസാരിച്ചിട്ടും ഒരു പെറ്റിക്കേസ് പോലും രെജിസ്റ്റര്‍ ചെയ്യാത്ത കമ്മ്യൂണിസ്റ്റ് നിഷ്‌കളങ്കത ചോദ്യം ചെയ്യപ്പെടും ഫിറോസ് തുടര്‍ന്നു.

പ്രതിപക്ഷമില്ലാത്ത ആന്തൂര്‍ നഗരസഭയില്‍ നിന്നും അനധികൃതമായി അനുമതി നേടിയെടുത്തും കുന്നിടിച്ചുമാണ് ആയുര്‍വ്വേദ റിസോര്‍ട്ട് പണിതിട്ടുള്ളത്. മുമ്പ് പ്രവാസിയായ സാജന്‍ പടുത്തുയര്‍ത്തിയ കണ്‍വെന്‍ഷന്‍ സെന്ററിന് പകയോടെ അനുമതി നിഷേധിക്കുകയും സാജനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതും ഇതേ ആന്തൂര്‍ നഗരസഭയാണ്. ഇപി ജയരാജന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സ്വകാര്യ ബസ് ബൈക്കിലിടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

Published

on

കോഴിക്കോട് സംസ്ഥാനപാതയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് വയസ്സുകാരന്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് ഓത്തുപള്ളിപ്പുറായ സ്വദേശി ജസിലിന്റെ മകന്‍ മുഹമ്മദ് ഇബാന്‍ (3) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഭാഗത്തുനിന്നും അമിതവേഗതയില്‍ എത്തിയ സ്വകാര്യ ബസ് ബൈക്കിലിടിച്ചാണ് അപകടം. വളവില്‍ വെച്ച് ഓവര്‍ടേക്ക് ചെയ്തതാണ് അപകടകാരണം. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ സംസ്ഥാനപാത ഉപരോധിച്ചു.

Continue Reading

kerala

ആലുവയില്‍ തേനീച്ച ആക്രമണത്തില്‍ ക്ഷീരകര്‍ഷകന് ദാരുണാന്ത്യം

സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

Published

on

ആലുവയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ ക്ഷീരകര്‍ഷകന്‍ മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മക്കള്‍ക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റു.

ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

ശിവദാസിന്റെ കരച്ചില്‍ കേട്ട് മകന്‍ പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകള്‍ സന്ധ്യ, സമീപ വാസികളായ പനച്ചിക്കല്‍ വീട്ടില്‍ അജി, പനച്ചിക്കല്‍ ശാന്ത തുടങ്ങിയവരും എത്തി. ഇവര്‍ക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്റെ ഭാര്യ. മരുമക്കള്‍: ശ്രീലക്ഷ്മി, രതീഷ്.

Continue Reading

kerala

എറണാകുളത്ത് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്നു

കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

എറണാകുളത്ത് തോക്ക് ചൂണ്ടി പണം കവര്‍ന്നു. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് ആണ് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നത്. കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുണ്ടന്നൂര്‍ ജംഗ്ഷനിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലാണ് കവര്‍ച്ച നടന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മൂന്നുപേരടങ്ങുന്ന കാറില്‍ വന്ന സംഘം പണം കവര്‍ന്ന ശേഷം രക്ഷപെട്ടു. സുബിന്‍ എന്നയാള്‍ക്കാണ് പണം നഷ്ടമായത്.

80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താല്‍ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്നായിരുന്നു ഡീല്‍. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലുള്ള തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കവര്‍ച്ച നടന്ന സ്ഥാപനത്തില്‍ സിസിടിവി ദൃശ്യങ്ങളില്ല.

Continue Reading

Trending